സിനിമാ സംവിധായകൻ ബ്ലസിക്ക് ഡാലസിൽ ഊഷ്മള വരവേൽപ്പ്

ഡാലസ്: കേരള സംസ്ഥാന മികച്ച സിനിമാ സംവിധായകനുള്ള ചലച്ചിത്ര അവാർഡ് ലഭിച്ച ബ്ലസിക്കും, സഹധർമ്മിണി മിനി ബ്ലസിക്കും ഡാലസ് ഫോർട്ട്‌ വർത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഊഷ്മള വരവേൽപ്പ് നൽകി.

ഇന്ത്യാ കൾച്ചറൽ ആൻഡ് എഡ്യൂക്കേഷൻ സെന്റർ ഡാലസ് പ്രസിഡന്റ് ഷിജു എബ്രഹാം, ഇന്ത്യ പ്രസ്സ് ക്ലബ്‌ ഓഫ് നോർത്ത് അമേരിക്ക ഡാലസ് ചാപ്റ്റർ പ്രസിഡന്റ് ഷാജി രാമപുരം, ഡാലസിലെ വിവിധ സാമൂഹിക സാംസ്‌കാരിക രംഗത്തുള്ള തമ്പി ജോർജ് കുമ്പനാട്, അനിൽ മാത്യു, കൊച്ചുമോൻ പുലിയൂർ, ജെമിനി, ജെസ്‌ലിൻ എന്നിവർ എയർപോർട്ടിൽ ബ്ലസിയെ സ്വീകരിക്കുവാൻ എത്തിയിരുന്നു.

തിരുവല്ലാ സ്വദേശിയായ ബ്ലസി ഐപ്പ് തോമസ് ഇന്ത്യയിലെ മികച്ച സംവിധായകനും, തിരക്കഥാകൃത്തുമാണ്. ദേശീയ ചലച്ചിത്ര അവാർഡും, ആറ് കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകളും അദ്ദേഹം നേടിയിട്ടുണ്ട്.

അദ്ദേഹത്തിൻ്റെ ഡോക്യുമെൻ്ററി ഫിലിം 100 ഇയേഴ്‌സ് ഓഫ് ക്രിസോസ്റ്റം 48 മണിക്കൂറും 10 മിനിറ്റും ദൈർഘ്യമുള്ള ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ ഡോക്യുമെന്ററി എന്ന ഗിന്നസ് വേൾഡ് റെക്കോർഡ് നേടി. അദ്ദേഹത്തിന്റെ സ്വപ്‌ന പദ്ധതിയായ ആടുജീവിതം (2024) ആയിരുന്നു ഏറ്റവും പുതിയ ചലച്ചിത്രം.

Print Friendly, PDF & Email

Leave a Comment

More News