ന്യൂഡൽഹി: ‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ എന്നത് പ്രായോഗികമല്ലെന്നും തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ യഥാർത്ഥ പ്രശ്‌നങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് ബിജെപി ഇത്തരം കാര്യങ്ങൾ കൊണ്ടുവരുന്നതെന്നും കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ആരോപിച്ചു.
‘ഒരു രാഷ്ട്രം, ഒരു തിരഞ്ഞെടുപ്പ്’ എന്ന ഉന്നതതല സമിതിയുടെ റിപ്പോർട്ട് ബുധനാഴ്ച കേന്ദ്രമന്ത്രിസഭയ്ക്ക് മുമ്പാകെ വെച്ചതിന് പിന്നാലെയാണ് അദ്ദേഹത്തിൻ്റെ പരാമർശം.
മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിൻ്റെ നേതൃത്വത്തിലുള്ള സമിതി ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുമ്പ് മാർച്ചിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു.
“ഇത് പ്രായോഗികമല്ല. അത് പ്രവർത്തിക്കില്ല. തിരഞ്ഞെടുപ്പ് വരുമ്പോൾ, അവർക്ക് ഉന്നയിക്കാൻ പ്രശ്‌നങ്ങളൊന്നും ലഭിക്കാതെ വരുമ്പോൾ, അവർ യഥാർത്ഥ പ്രശ്‌നങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാന്‍ ശ്രമിക്കുകയാണ്,” ഒരു പത്രസമ്മേളനത്തിൽ ഖാർഗെ പറഞ്ഞു,