എക്സ്പാറ്റ്സ് സ്പോര്‍ട്ടീവിന്‌ ഐ.എസ്.സി അംഗീകാരം

ഇന്ത്യന്‍ സ്പോര്‍ട്സ് സെന്ററിന്റെ ഔദ്യോഗിക അംഗീകാരം ഇന്ത്യന്‍ എമ്പസി ഫസ്റ്റ് സെക്രട്ടറി സച്ചിന്‍ ദിനകറില്‍ നിന്ന് എക്സ്പാറ്റ്സ് സ്പോര്‍ട്ടീവ് ഭാരവാഹികള്‍ ഏറ്റുവാങ്ങുന്നു

ഖത്തര്‍: എക്സ്പാറ്റ്സ് സ്പോര്‍ട്ടീവിന്‌ ഇന്ത്യന്‍ എമ്പസിക്ക് കീഴിലെ അപക്സ് ബോഡിയായ ഇന്ത്യന്‍ സ്പോര്‍ട്സ് സെന്ററിന്റെ ഔദ്യോഗിക അംഗീകാരം. വര്‍ഷങ്ങളായി ഖത്തര്‍ പ്രവാസികള്‍ക്കിടയില്‍ പുതിയൊരു കായിക സംസ്കാരം വളര്‍ത്തിയെടുക്കാന്‍ പ്രവര്‍ത്തിച്ച് വരികയാണ്‌ എക്സ്പാറ്റ്സ് സ്പോര്‍ട്ടീവ്. എല്ലാ വര്‍ഷവും ദേശീയ കായിക ദിനത്തോടനുബന്ധിച്ച് അത്‌ലറ്റിക്സും ഗെയിംസും ഉള്‍പ്പെടുത്തി ഖത്തറിലെ ഏറ്റവും വലിയ പ്രവാസി കായിക മേളയായ ഇന്ത്യന്‍ കമ്മ്യൂണിറ്റി സ്പോര്‍ട്സ് മീറ്റ് വിജയകരമായി നടത്തി വരുന്നു. വേള്‍ഡ് മാസ്റ്റേര്‍സ് ടൂര്‍ണ്ണമെന്റടക്കമുള്ളവയിലേക്ക് മെഡലിസ്റ്റുകളെ സംഭാവന ചെയ്യാന്‍ ഇതിന്‌ സാധിച്ചിട്ടുണ്ട്. കൂടാതെ, വര്‍ഷം തോറും വെയ്റ്റ് ലോസ് ചലഞ്ച്, വിവിധ കായിക ടൂര്‍ണ്ണമെന്റുകള്‍ ഒക്കെ സംഘടിപ്പിച്ച് വരുന്നു. കായിക രംഗത്തെ സ്തുത്യര്‍ഹ സേവനത്തിനുള്ള അംഗീകാരമാണ് ഈ ഔദ്യോഗിക അംഗീകാരം.

ഐ.സി.സിയില്‍ വച്ച് നടന്ന ചടങ്ങില്‍ ഇന്ത്യന്‍ എമ്പസി ഫസ്റ്റ് സെക്രട്ടറി സച്ചിന്‍ ദിനകറില്‍ നിന്ന് എക്സ്പാറ്റ്സ് സ്പോര്‍ട്ടീവ് പ്രസിഡന്റ് അബ്ദുല്‍ ഗഫൂര്‍ എ.ആര്‍ അംഗീകാര പത്രം ഏറ്റു വാങ്ങി. ഐ.എസ്.സി പ്രസിഡണ്ട് ഇ.പി അബ്ദുല്‍ റഹ്മാന്‍, ഐ.സി.സി പ്രസിഡണ്ട് എ.പി മണികണ്ഠന്‍, ഐ.സി.ബി.എഫ് പ്രസിഡണ്ട് ഷാനവാസ് ബാവ തുടങ്ങിയവര്‍ സംസാരിച്ചു. എക്സ്പാറ്റ്സ് സ്പോര്‍ട്ടീവ് എക്സിക്യൂട്ടീവ് അംഗങ്ങളായ അസിം എം.ടി, ഷിബിലി യൂസഫ്, ഹഫീസുല്ല കെ.വി, ഷബീര്‍, മുഹ്സിന്‍ ഓമശ്ശേരി, ഷഫാ കണ്ണൂര്‍, അബ്ദുല്‍ ബാസിത് തുടങ്ങിയവര്‍ സംബന്ധിച്ചു.

Print Friendly, PDF & Email

Leave a Comment

More News