വാഷിംഗ്ടന്‍: ഇന്ത്യൻ എംബസി ഉദ്യോഗസ്ഥനും മലയാളിയുമായ തോമസ് കെ തോമസ് (50) നിര്യാതനായി. തൃശൂർ മുക്കാട്ട്കര പരേതരായ ആളൂർ കൊക്കൻവീട്ടിൽ കെ ഡി തോമസിന്റെയും ട്രീസ തോമസിന്റെയും മകനാണ്. വാഷിംഗ്‌ടണ്‍ ഡിസി ഇന്ത്യൻ എംബസിയിലെ അറ്റാഷേ ആണ്.
ഇരിഞ്ഞാലക്കുട നെടുമ്പറമ്പിൽ എൻ എം വർഗീസിന്റെയും ത്രേസ്യാമ്മയുടെയും മകൾ ജിനി തോമസ് ആണ് ഭാര്യ. സ്റ്റീവ് തോമസ്, ജെന്നിഫർ തോമസ് എന്നിവർ മക്കളാണ്. കുടുംബ സമേതം വാഷിംഗ്ടണിലായിരുന്നു താമസം. എംബസിയില്‍ വെച്ച് ബുധനാഴ്ച രാത്രിയാണ് മരണം സംഭവിച്ചത്.
ഷീബ ബ്രിട്ടാസ് (റെയിൽവേ) ശോഭ ബേസിൽ (കേന്ദ്ര ഗതാഗത മന്ത്രാലയം) എന്നിവർ സഹോദരിമാരാണ്. രാജ്യസഭാംഗം ജോൺ ബ്രിട്ടാസ് ആണ് ഷീബ ബ്രിട്ടാസിന്റെ ഭർത്താവ്. ബേസിൽ ആണ് ഇളയ സഹോദരി ശോഭയുടെ ഭർത്താവ്.