ചിങ്ങം: മറ്റുള്ളവർക്ക് സഹായം നൽകാൻ സന്നദ്ധനായിരിക്കും. പരിശ്രമത്തിൽ വിജയിക്കാൻ കഴിഞ്ഞേക്കില്ല. ദിവസത്തിന്‍റെ പകുതിയോടെ കാര്യങ്ങൾ മെച്ചപ്പെടും. ആവശ്യമുള്ള ഫലങ്ങൾ നേടുന്നതിന് കഠിനമായി അധ്വാനിക്കണം.
കന്നി: ധൈര്യമുള്ള സ്വഭാവം എല്ലാവരെയും ആകർഷിക്കും. എന്നാലും ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. വലിയ മത്സരത്തിനൊടുവിൽ ആന്തരികവ്യക്തിത്വം നന്നായി മെച്ചപ്പെടും. വൈകുന്നേരം കുട്ടികളുടെ പഴയ വസ്‌തുക്കൾ നിങ്ങളില്‍ സന്തോഷം ഉണ്ടാക്കും.
തുലാം: പ്രേമഭാജനത്തെ ജീവിതത്തിലേക്ക് ക്ഷണിക്കാൻ തയ്യാറാകും. ജീവിതപങ്കാളിയെ ആകർഷിക്കാനായി രൂപഭാവങ്ങൾ മെച്ചപ്പെടുത്തും. നിങ്ങളുടെ പഴയ സന്തോഷം നിറഞ്ഞ ഓർമ്മകൾ പ്രിയപ്പെട്ടവരോട് പങ്കുവയ്‌ക്കുകയും വികാരപരമായി കൂടുതൽ അടുക്കാൻ ശ്രമിക്കുകയും ചെയ്യും.
വൃശ്ചികം: പങ്കാളിയോട് നേരിൽ സംസാരിക്കാതെ കണ്ണുകൾകൊണ്ട് ഒരായിരം വാക്കുകൾ സംസാരിക്കും. ജോലിയിലുള്ള കഴിവും വൈദഗ്ധ്യവും പലരുടെയും ശ്രദ്ധ ആകർഷിക്കുകയും പ്രോത്സാഹനം പിടിച്ച് പറ്റുകയും ചെയ്യും. വിജയത്തിന്‍റെ കീർത്തി പരക്കും.
ധനു: ഒരു യാത്രയ്ക്ക് തയ്യാറെടുത്തുകൊള്ളൂ. പണം ഈ ലോകം ചുറ്റിക്കും. പ്രധാന്യം നൽകേണ്ടത് സാമ്പത്തിക കാര്യങ്ങൾക്കാണ്. വൈകുന്നേരം വിശ്രമിച്ചോളു. വിജയത്തിന്‍റെ കീർത്തി എങ്ങും പരക്കും.
മകരം: മുൻഗണനാപട്ടികയിൽ ജോലിക്ക് കുടുംബത്തേക്കാൾ സ്ഥാനം നൽകിയത് പങ്കാളിളോടുള്ള ശ്രദ്ധക്കുറവുകൊണ്ടാണെന്ന പരാതി കേൾക്കേണ്ടി വരും. പങ്കാളിയെ നിരാശപ്പെടുത്താതെ പ്രേമപൂർവം ഒരു യാത്ര പോകും. ഉയര്‍ന്ന ജീവനക്കാരുടെ പ്രശംസ പിടിച്ചുപറ്റുകയും എതിരാളികളുടെ മുന്നിൽ തിളങ്ങുകയും ചെയ്യും. നേട്ടങ്ങളുടെ ശക്തി പരീക്ഷിച്ച് അറിയേണ്ടതാണ്.
കുംഭം: ജീവിതത്തിൽ സുഹൃത്തുക്കളുടെ പ്രാധാന്യം മനസിലാക്കുകയും അവരുമായി ബന്ധം പുനസ്ഥാപിക്കാൻ പുറപ്പെടുകയും ചെയ്യും. വാക്‌ചാതുരി ജോലിയിൽ സഹായിക്കും. എതിരാളികൾ പോലും കഴിവിനെ പ്രശംസിക്കുകയും ചെയ്യും. ഈ കഴിവ് അത്ഭുതങ്ങൾ സൃഷ്‌ടിക്കുകയും പ്രേമഭാജനത്തെ വളരെയധികം പ്രീതിപ്പെടുത്താൻ സഹായിക്കുകയും ചെയ്യും.
മീനം: ജോലിയിൽ ഒരുപാട് സമ്മർദങ്ങൾ നിറഞ്ഞു നിൽക്കുന്ന ഒരു ദിവസമാണിന്ന്. പക്ഷേ സാമർഥ്യബോധവും ഊർജസ്വലതയും നല്ലരീതിയിൽ പ്രയോജനപ്പെടുത്തിയാൽ മുന്നോട്ടുപോകാൻ കഴിയും. പ്രോജക്‌ടുകൾ പൂര്‍ത്തീകരിക്കാനും അതിലൂടെ നിരവധി അംഗീകാരങ്ങൾ നേടാനും ഭാഗ്യമുണ്ട്.
മേടം: ചുരുങ്ങിയ സമയത്തിനുള്ളിൽ കൂടുതൽ ഗുണം ലഭിക്കാൻ വേണ്ടി അത്യാഗ്രഹിയാകരുത്. എല്ലാ നിയമവിരുദ്ധമായ പ്രവർത്തനങ്ങളിൽ നിന്നും ഒഴിഞ്ഞുനിൽക്കുക. സാമ്പത്തിക ഇടപാടുകൾ നടത്തുമ്പോൾ ശ്രദ്ധിക്കുക. ഏകാഗ്രത കുറയാൻ സാധ്യതയുണ്ട്. തത്ഫലമായി, ജോലിയിൽ മികച്ച പ്രകടനം കാഴ്‌വയ്‌ക്കാൻ കഴിഞ്ഞേക്കില്ല.
ഇടവം: വ്യവസ്ഥാപിതവും ആചാരപരവുമായ എല്ലാ കാര്യങ്ങളെയും നൂതനമായ മർഗങ്ങൾ ഉപയോഗിച്ച് വെല്ലുവിളിച്ച് വിജയം നേടാൻ സാധിക്കും. ബോസിന്‍റെ ശകാരം കേൾക്കാൻ സാധ്യതയുള്ളതിനാൽ സൂക്ഷിക്കുക. വൈകുന്നേരം ബലഹീനതകളെ ശക്തിയാക്കിമാറ്റാനുള്ള ചുറ്റുപാട് ഉണ്ടാകും.
മിഥുനം: ജോലിയിൽ സമ്മര്‍ദം നേരിട്ടേക്കാം. ദിനാവസാനത്തോടെ ജീവിതപങ്കാളിയുടെ നിര്‍ബന്ധത്താല്‍ ജോലിയിലെ സമ്മര്‍ദം ഉപേക്ഷിക്കാന്‍ തയ്യാറാവും. ബിസിനസ്, വീട്, വിനോദം എന്നിവയ്‌ക്കെല്ലാം വേണ്ടവിധം സമയം കണ്ടെത്തുന്നതില്‍ വിദഗ്‌ധനാണ്. കുറച്ചു വൈകിയാണെങ്കിലും പ്രാർഥനയ്ക്കു ഫലം കാണും.
കര്‍ക്കടകം: ഗാർഹിക കാര്യങ്ങള്‍ക്ക് വേണ്ടി മുഴുവൻ ദിവസവും ചെലവഴിക്കുകയും ഉത്തരവാദിത്തങ്ങൾ നിറവേറ്റാൻ ശ്രമിക്കുകയും ചെയ്യും. അതിനായി പ്രത്യേക ശ്രദ്ധ കൊടുക്കണം. മറ്റുള്ളവരെ സന്തോഷിപ്പിക്കാൻ സാധിക്കും.