ബാബരിയുടെ ഓർമകൾ: വംശീയ വിരുദ്ധ പോരാട്ടങ്ങൾക്ക് നിത്യ പ്രചോദനം; എസ്. ഐ. ഒ മേഖല സമ്മേളനം

കരുനാഗപ്പള്ളി : ബാബരിയുടെ ഓർമകൾ സമകാലിക സാമൂഹിക പ്രതിരോധങ്ങൾക്കും വംശീയ വിരുദ്ധ പോരാട്ടങ്ങൾക്കും നിത്യപ്രചോദനമാണെന്ന് എസ്. ഐ. ഒ. കൊല്ലം ജില്ല കമ്മിറ്റി സംഘടിപ്പിച്ച മേഖല സമ്മേളനം പ്രഖ്യാപിച്ചു .

“ഹൻദലയുടെ വഴിയേ നടക്കുക, ബാബരിയുടെ ഓർമകൾ ഉണ്ടായിരിക്കുക” എന്ന തലക്കെട്ടിൽ സംഘടിപ്പിച്ച സമ്മേളനം എസ്. ഐ. ഒ സംസ്ഥാന പ്രസിഡന്റ്‌ മുഹമ്മദ്‌ സഈദ് ടി. കെ ഉദ്ഘാടനം ചെയ്തു.ഇസ്‌ലാമോഫോബിയയും വംശീയതയും നിറഞ്ഞ സമകാലിക ലോകത്ത് സത്യമാർഗ്ഗത്തിൽ പോരാടാൻ വിദ്യാർത്ഥി ചെറുപ്പം കടന്നുവരണമെന്നും ഹൻദലയുടെയും ബാബരിയുടെയും ജ്വലിക്കുന്ന ഓർമ്മകൾ അതിന് നിത്യ പ്രചോദനമാണെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

എസ്. ഐ.ഒ ജില്ല പ്രസിഡന്റ് അബീദ് റഹ്മാൻ അധ്യക്ഷത വഹിച്ചു. എസ്. ഐ.ഒ സംസ്ഥാന സെക്രട്ടറി അസ്‌ലഹ് കക്കോടി മുഖ്യ പ്രഭാഷണം നിർവഹിച്ചു. ജില്ല സെക്രട്ടറിയേറ്റ് അംഗം അൻസർ ഖാൻ സമ്മേളന പ്രമേയം അവതരിപ്പിച്ചു. സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് ജില്ലാ സമിതിയംഗം ഹുസൈൻ, ജമാഅത്തെ ഇസ്‌ലാമി കരുനാഗപ്പള്ളി ഏരിയ പ്രസിഡന്റ് ഷംസുദ്ദീൻ, ജി.ഐ. ഒ ജില്ല സമിതിയംഗം മറിയം ഇക്ബാൽ എന്നിവർ സംസാരിച്ചു.

എസ്. ഐ. ഒ. ജില്ല സെക്രട്ടറി ഷാഹുൽ ഹമീദ് സ്വാഗതവും ജമാഅത്തെ ഇസ്‌ലാമി ജില്ല വൈസ് പ്രസിഡന്റ് ടി. എം. ഷരീഫ് സമാപനവും നിർവഹിച്ചു. മേഖല സമ്മേളനത്തോടനുബന്ധിച്ച് നടന്ന റാലിയിൽ നൂറുകണക്കിന് വിദ്യാർഥികൾ പങ്കെടുത്തു.

Print Friendly, PDF & Email

Leave a Comment

More News