കൊല്ലം പ്രവാസി അസോസിയേഷൻ പായസമത്സരം സംഘടിപ്പിച്ചു

കൊല്ലം പ്രവാസി അസോസിയേഷൻ പൊന്നോണം 2024 ഓണാഘോഷത്തിന്റെ ഭാഗമായി സൽമാനിയ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ.പി. എ ആസ്ഥാനത്തു വച്ച് സംഘടിപ്പിച്ച പായസ മത്സരത്തിൽ മെറീന വിനീത് (ഒന്നാം സ്ഥാനം), ജയലക്ഷ്‍മി ജയകുമാർ (രണ്ടാം സ്ഥാനം) , ഡോ. എലിസബത്ത് പ്രിൻസ് (മൂന്നാം സ്ഥാനം) എന്നിവർ വിജയികളായി.

കെ.പി.എ പ്രസിഡന്റ് അനോജ് മാസ്റ്റർ ഉത്‌ഘാടനം ചെയ്‌ത പരിപാടി സൽമാനിയ ഏരിയ പ്രസിഡന്റ് ജയകുമാർ അദ്ധ്യക്ഷനായിരുന്നു. ഏരിയ സെക്രട്ടറി ജിബി ജോൺ സ്വാഗതവും ട്രെഷറർ സന്തോഷ് കുമാർ നന്ദിയും പറഞ്ഞു. ജനറൽ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധൻ , ട്രെഷറർ മനോജ് ജമാൽ , വൈ . പ്രസിഡന്റ് കോയിവിള മുഹമ്മദ് , സെക്രെട്ടറിമാരായ അനിൽ കുമാർ , രജീഷ് പട്ടാഴി , അസ്സി . ട്രെഷറർ കൃഷ്ണകുമാർ , മുൻ സെക്രെട്ടറിയേറ്റ് കമ്മിറ്റി അംഗങ്ങളായ നിസാർ കൊല്ലം , ജഗത് കൃഷ്ണകുമാർ , കിഷോർ കുമാർ , ഏരിയ കോ – ഓർഡിനേറ്റർ റെജിമോൻ ബേബിക്കുട്ടി , ഏരിയ ജോ . സെക്രട്ടറി അജിത് അപ്പുക്കുട്ടൻ എന്നിവർ ആശംസകൾ അറിയിച്ചു . തുടർന്ന് വിജയികൾക്കും പായസ മത്സര വിധികർത്താക്കളായ സിജി ബിനു , അബി ഫിറോസ് എന്നിവർക്കും ഉപഹാരങ്ങൾ കൈമാറി.

Print Friendly, PDF & Email

Leave a Comment

More News