ചിങ്ങം: കാഴ്‌ചപ്പാടിൽ മാറ്റംവരുത്തുന്നത് മുന്നേറാൻ സഹായിക്കും. ഹൃദയത്തിനുപകരം തലച്ചോർ പറയുന്നത് കേൾക്കുക. ഗൃഹം നവീകരിക്കാനോ മാറ്റം വരുത്താനോ സാധ്യതയുണ്ട്. മുഴുവനായും ഇതൊരു നല്ല ദിവസമാണ്.
കന്നി: ഒരുപാട് ഹൃദയങ്ങൾ മുറിപ്പെടുത്തുന്നവനായി മുദ്രകുത്തപ്പെട്ടേക്കാം. ചെലവ് വരവിനേക്കാൾ കൂടുതലാകാനും സാധ്യതയുണ്ട്. ബന്ധം ശക്തിപ്പെടുത്താൻ ശ്രമിക്കുംതോറും നിങ്ങളുടെ വിവാഹജീവിതത്തിൽ സന്തോഷം ലഭിക്കും.
തുലാം: ഫാഷൻശൈലി ഒരു നല്ല വ്യക്തിത്വം ഉണ്ടാക്കിയെടുക്കും. ആളുകൾ അതിൽ ആകൃഷ്‌ടരാകുകയും ചെയ്യും. സാമൂഹിക ഒത്തുചേരലിലൂടെ ജീവിതപങ്കാളിയെ കണ്ടെത്താൻ സാധിച്ചേക്കാം.
വൃശ്ചികം: തിരക്കുപിടിക്കാതിരിക്കുക. നല്ല തീരുമാനങ്ങൾക്ക് സമയം ആവശ്യമാണ്. അതിനാൽ, തീരുമാനങ്ങൾ എടുക്കുന്നതിനുമുൻപ് നല്ലവണ്ണം ആലോചിക്കുക. ശ്രമങ്ങൾക്ക് മതിയായ അംഗീകാരം ലഭിക്കണമെന്നില്ല. ഒരു ബിസിനസ് യാത്രയും ഇന്ന് പ്രതീക്ഷിക്കാവുന്നതാണ്. സായാഹ്നത്തിൽ പ്രണയിതാവുമായി സമയം ചെലവഴിക്കുകയും അവരെ കരുതൽ അറിയിക്കുകയും ചെയ്യുക.
ധനു: സമാധാനപരമായി സ്വയം വിലയിരുത്തുക. വികാരവിസ്ഫോടനങ്ങൾ മറ്റുള്ളവരുടെ മുൻപിൽ വികാരാധീനനായി ചിത്രീകരിച്ചേക്കാം. ഉച്ചക്കുശേഷം ബിസിനസ് മീറ്റിങ്ങുകളോ കുടുംബകാര്യങ്ങളോ വന്നേക്കാം. സായാഹ്നത്തിൽ നന്നായി വസ്‌ത്രധാരണം ചെയ്തേക്കാം.
മകരം: നിയന്ത്രണത്തിലുള്ള ദിവസമാണ്. ജോലിസംബന്ധമായി കാര്യങ്ങൾ ചെയ്‌തു തീർക്കേണ്ടതുണ്ടെങ്കിലും വ്യക്തിപരമായ ആവശ്യങ്ങൾക്കും മതിയായ സമയം ലഭിക്കും. പ്രശംസകളിൽ വീണുപോകരുത്. കാരണം, അവയിൽ ദുരുദ്ദേശം ഉണ്ടാകാനുള്ള സാധ്യതയുണ്ട്. വിദ്യാർഥികള്‍ക്ക് നല്ല ഫലങ്ങൾ പ്രതീക്ഷിക്കാവുന്നതാണ്.
കുംഭം: ചെറിയ നേട്ടങ്ങളിൽ പോലും സന്തോഷിക്കുന്നതുകൊണ്ട് ആഘോഷങ്ങൾക്ക് സാധ്യതയുണ്ട്. ദിവസം മുഴുവൻ ആവേശഭരിതമായിരിക്കും. പുതിയ സുഹൃത്തുക്കളെ കണ്ടുമുട്ടുക, പ്രിയപ്പെട്ടവരോടുകൂടി സമയം ചെലവഴിക്കുക, എന്നിവയ്ക്ക് പ്രാധാന്യം നൽകണം. ഇന്ന് മുഴുവൻ ഉചിതമായ ദിവസം തന്നെയാണ്.
മീനം: പങ്കാളിത്തം ഉണ്ടാക്കാനും പഴയ സൗഹൃദങ്ങൾ പുതുക്കാനും സുന്ദരമായ ഒരു ദിവസമാണിന്ന്. പ്രണയിക്കുന്നില്ലെങ്കിൽ, പങ്കാളിയെ കണ്ടെത്തിയേക്കാം. പ്രണയിക്കുന്നവർക്ക് ഇന്ന് പ്രണയാതുരമായ ദിവസമായിരിക്കും. തൊഴിൽമേഖലയിലും മനസിലാക്കുന്ന ഒരു പങ്കാളിയെ ലഭിക്കാൻ സാധ്യതയുണ്ട്.
മേടം: ആരുടെയെങ്കിലും ഹൃദയം മുറിപ്പെടുത്തിയേക്കാം. സ്ഥിരമായ ഒരു ബന്ധം സ്ഥാപിക്കാൻ ആഗ്രഹിക്കുന്നുണ്ടാകാം. വിവാഹിതർക്ക് ബന്ധം ശക്തിപ്പെടുത്താൻ കഴിയും.
ഇടവം: എത്ര കഠിനാധ്വാനം ചെയ്‌താലും മതിയായ അംഗീകാരം ലഭിക്കുന്നില്ലെന്ന തോന്നൽ ഉണ്ടാകാം. ഉച്ചക്ക് ശേഷം യാത്രക്ക് നന്നാവില്ല. സായാഹ്നങ്ങൾ പ്രിയപ്പെട്ടവരുടെ ഒപ്പമോ അല്ലാതെയോ വിശ്രമപൂർണ്ണമായിരിക്കാം.
മിഥുനം: ചുറ്റുമുള്ള ആളുകൾ സന്തോഷിക്കുമ്പോഴും ആസ്വദിക്കുമ്പോഴും ബിസിനസ് ഇടപാടുകളിൽ ബന്ധിതനാണെന്ന് തോന്നിയേക്കാം. ബിസിനസ് യാത്രകൾ വേണ്ടിവന്നേക്കാം. ജോലിസംബന്ധമായ വിജയത്തിൽ ആഘോഷിക്കാൻ സാധിക്കും.
കര്‍ക്കടകം: തൊഴിൽമേഖലയിൽ സമ്മർദം കൂടാൻ സാധ്യതയുണ്ട്. എതിരാളികളേക്കാൾ മുന്നേറുന്നതുകൊണ്ട് വിഷമിക്കാൻ ഒന്നും തന്നെയില്ല. വിജയത്തിൽ സന്തോഷം കണ്ടെത്തുക.