അലബാമയില്‍ കൂട്ട വെടിവെയ്പ്: നാല് പേർ മരിച്ചു; 18 പേർക്ക് പരിക്കേറ്റു

അലബാമ: അലബാമയിലെ ബിർമിംഗ്ഹാമിൽ നടന്ന കൂട്ട വെടിവയ്പ്പിൽ കുറഞ്ഞത് നാല് പേർ കൊല്ലപ്പെടുകയും 18 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

റിപ്പോര്‍ട്ടുകള്‍ പ്രകാരം, നഗരത്തിലെ ഫൈവ് പോയിൻ്റ്സ് സൗത്ത് ഏരിയയിൽ ശനിയാഴ്ച വൈകീട്ടാണ് ഒന്നിലധികം തോക്കുധാരികള്‍ ഒരു കൂട്ടം ആളുകൾക്ക് നേരെ വെടിയുതിര്‍ത്തതെന്ന് ബിര്‍മിംഗ്ഹാം പോലീസ് ഓഫീസർ ട്രൂമാൻ ഫിറ്റ്സ്ജെറാൾഡ് പറഞ്ഞു.

സംഭവസ്ഥലത്ത് നിന്ന് രണ്ട് പുരുഷന്മാരുടെയും ഒരു സ്ത്രീയുടെയും മൃതദേഹങ്ങൾ പോലീസ് കണ്ടെത്തി. നാലാമത്തെ ഇര വെടിയേറ്റ് ആശുപത്രിയിൽ വെച്ച് മരണത്തിനു കീഴടങ്ങിയതായി അദ്ദേഹം പറഞ്ഞു.

തോക്കുധാരികൾ ഇരകളുടെ അടുത്തേക്ക് നടന്നോ അതോ വാഹനമോടിച്ചാണോ വെടിവെച്ചതെന്ന് ഡിറ്റക്ടീവുകൾ അന്വേഷിക്കുന്നുണ്ടെന്ന് ഫിറ്റ്സ്ജെറാൾഡ് കൂട്ടിച്ചേർത്തു. കുറ്റവാളികളെ ഇതുവരെ പിടികൂടിയിട്ടില്ല.

ഫൈവ് പോയിൻ്റ്സ് സൗത്ത് ജില്ല രാത്രി ജീവിതത്തിന് പേരുകേട്ടതാണ്. മഗ്നോളിയ അവന്യൂവിലാണ് വെടിവയ്പ്പ് നടന്നതെന്ന് ഫിറ്റ്സ്ജെറാൾഡ് പറഞ്ഞു.

രണ്ട് പുരുഷന്മാരും ഒരു സ്ത്രീയും നടപ്പാതയിൽ പ്രതികരണമില്ലാതെ കിടക്കുന്നത് കണ്ടാണ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയത്. പരിക്കേറ്റവർ സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചതായി പോലീസ് പറഞ്ഞു. നാലാമത്തെ ഇര യുഎബി ഹോസ്പിറ്റലിൽ മരിച്ചതായി ഓഫീസർ ട്രൂമാൻ ഫിറ്റ്സ്ജെറാൾഡ് പറഞ്ഞു. അപകടത്തിൽപ്പെട്ട എട്ട് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ബർമിംഗ്ഹാം ഫയർ ആൻഡ് റെസ്ക്യൂ റിപ്പോർട്ട് ചെയ്തു. ഇവരിൽ നാല് പേരുടെ നില അതീവ ഗുരുതരമാണെന്ന് പോലീസ് പറഞ്ഞതായി ബിർമിംഗ്ഹാമിൻ്റെ WBRC FOX6 ന്യൂസ് റിപ്പോർട്ട് ചെയ്തു.

നഗരത്തിലുടനീളമുള്ള വിവിധ ആശുപത്രികളിൽ ഡസൻ കണക്കിന് ഇരകളെ പ്രവേശിപ്പിച്ചിട്ടുണ്ടെന്ന് പോലീസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ടെലിവിഷൻ സ്റ്റേഷൻ റിപ്പോർട്ട് ചെയ്തു.

നാലോ അതിലധികമോ ആളുകൾക്ക് പരിക്കേൽക്കുകയോ കൊല്ലപ്പെടുകയോ ചെയ്യുന്ന സംഭവത്തെ കൂട്ട വെടിവയ്പ്പായി നിർവചിക്കുന്ന ഗൺ വയലൻസ് ആർക്കൈവ് അനുസരിച്ച്, ഈ വർഷം ഇതുവരെ യുഎസിലുടനീളം 400-ലധികം കൂട്ട വെടിവയ്പ്പുകൾ നടന്നിട്ടുണ്ട്.

Print Friendly, PDF & Email

Leave a Comment

More News