പ്രവാചക സന്ദേശവുമായി പ്രൊഫത്തോൺ 2024, മുൻ മേയർ ഫ്ലാഗ് ഓഫ് ചെയ്തു

കൊച്ചി: വിമോചകനെ തേടുന്ന കാലത്തിനുള്ള മറുപടിയാണ് പ്രവാചകൻ മുഹമ്മദ് നബി (സ) എന്ന് കൊച്ചി മുന്‍ മേയർ ശ്രീമതി സൗമിനി ജെയിന്‍. സോളിഡാരിറ്റി യൂത്ത് മൂവ്മെൻറ് സംഘടിപ്പിച്ച പ്രൊഫ ത്തോണ്‍ 2024 ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ.

എത്രയൊക്കെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചാലും അതിനെയെല്ലാം അതിജയിക്കാൻ കഴിവുറ്റ മാതൃകയാണ് പ്രവാചകൻ. സാമൂഹ്യ ജീവിതത്തിൻറെ എല്ലാ മേഖലയിൽ നിന്നും മാറ്റിനിർത്തപ്പെട്ട സ്ത്രീയെ സമൂഹത്തിന്റെ നേതൃത്വത്തിലേക്ക് കൈ പിടിച്ചുയർത്തിയത് പ്രവാചകനാണെന്ന് നിഷ്പക്ഷമായി ചരിത്രത്തെ വിലയിരുത്തുന്ന ഏതൊരാൾക്കും മനസ്സിലാക്കാൻ സാധിക്കുന്നതാണ്. നിങ്ങളിൽ ഏറ്റവും ഉത്തമർ സ്ത്രീകളോട് മാന്യമായി പെരുമാറുന്നവരാണ് എന്ന അദ്ധ്യാപനം ഈ കാലഘട്ടത്തിൽ ഏറെ പ്രാധാന്യമർഹിക്കുന്ന ഒന്നാണെന്നും അവർ കൂട്ടിച്ചേർത്തു.

പരിപാടിയിൽ മുഖ്യാതിഥിയായി വിംഗ്സ് (WINGS) സംസ്ഥാന പ്രസിഡൻറ് മെഹ്നാസ് അഷ്‌ഫാക്ക് സംസാരിച്ചു. തുടർന്ന് നടന്ന വാക്കത്തോണിന് സോളിഡാരിറ്റി കൊച്ചി സിറ്റി പ്രസിഡന്റ് അനീഷ് മുല്ലശ്ശേരി നേതൃത്വം നൽകി. ജമാഅത്തെ ഇസ്ലാമി കൊച്ചി സിറ്റി പ്രസിഡന്റ് ജമാൽ അസ്ഹരി പ്രൊഫത്തോൺ സന്ദേശം നൽകി.

Print Friendly, PDF & Email

Leave a Comment

More News