വെളുക്കുവോളം കാവൽ നിന്ന ആനയും കുഞ്ഞിനെ മാറോടണച്ച സൈനികനും; ചൂരൽമലയെ ചേർത്തുപിടിച്ച് നടുമുറ്റം ഓണക്കള മത്സരം

ഒന്നാം സമ്മാനം നേടിയ എം എ എം ഒ കോളേജ് അലുംനി ടീം പ്രവാസി വെൽഫെയർ പ്രസിഡൻ്റ് ആർ ചന്ദ്രമോഹനിൽ നിന്ന് അവാർഡ് വാങ്ങുന്നു

വയനാട് ചൂരൽമലയിലെ നൊമ്പരക്കാഴ്ചകളെ കളത്തിൽ ചിത്രീകരിച്ച് നടുമുറ്റം ഓണക്കള മത്സരം.മാനവീയ കേരളം വയനാടിനൊപ്പം എന്ന ആശയത്തിലായിരുന്നു മത്സരം സംഘടിപ്പിച്ചത്. നിരവധി ടീമുകൾ പങ്കെടുത്ത മത്സരത്തിൽ വയനാട് ചൂരൽമല ഉരുൾപൊട്ടലിൽ രാത്രിയിൽ കുടുംബത്തിനു കാവൽ നിന്ന ആനയും കുഞ്ഞിനെ ശരീരത്തിലേക്ക് ചേർത്തുകെട്ടിയ സൈനികനുമടക്കം കളങ്ങളിൽ നിറഞ്ഞു. പൂക്കളോടൊപ്പം പുനരുപയോഗ വസ്തുക്കൾ കൂടി ഉൾപ്പെടുത്തിയാണ് മത്സരം നിശ്ചയിച്ചത്. പുനരുപയോഗ വസ്തുക്കളുപയോഗിച്ചുള്ള ഓണക്കളം കാഴ്ചക്കാരിലും വ്യത്യസ്ത അനുഭവമാണ് സൃഷ്ടിച്ചത്. അവസാന വർഷ ഓണത്തോടനുബന്ധിച്ചും നടുമുറ്റം ഇതേ മാതൃകയിലായിരുന്നു മത്സരം സംഘടിപ്പിച്ചത്. ഓണാഘോഷത്തിനായി ലഭിച്ച സ്പോൺസർഷിപ്പ് തുകയിലൊരു ഭാഗം നടുമുറ്റം വയനാട് ദുരിതാശ്വാസ ഫണ്ടിലേക്ക് കൈമാറും.

മത്സരത്തിൽ എം എ എം ഒ അലുംനി ഒന്നാം സ്ഥാനം കരസ്ഥമാക്കി. തിരുവോണം സഖി ടീം രണ്ടാം സ്ഥാനവും മുശെരി ടീം മൂന്നാംസ്ഥാനവും നേടി. സയൻസ് എജ്യുക്കേഷൻ സെൻ്റർ മുഖ്യ പ്രായോജകരായി ഏഷ്യൻടൌണിലെ ഗ്രാൻ്റ്മാൾ ഹൈപ്പർ മാർക്കറ്റിൽ വെച്ചാണ് മത്സരം സംഘടിപ്പിച്ചത്.

ഐ സി ബി എഫ് സെക്രട്ടറി മുഹമ്മദ് കുഞ്ഞി,സയൻസ് എജ്യുക്കേഷൻ സെൻ്റർ മാനേജിംഗ് ഡയറക്ടർ പ്രസീത് വടക്കേടത്ത്, ഗ്രാൻ്റ്മാൾ ഏരിയ മാനേജർ ബഷീർ പരപ്പിൽ, പ്രവാസി വെൽഫെയർ പ്രസിഡൻ്റ് ആർ ചന്ദ്രമോഹൻ തുടങ്ങിയവർ വിജയികൾക്ക് സമ്മാനം കൈമാറി.നടുമുറ്റം പ്രസിഡന്റ്‌ സന നസീം, വൈസ് പ്രസിഡന്റ്‌മാരായ ലത കൃഷ്ണ, റുബീന മുഹമ്മദ്‌ കുഞ്ഞി ,ജനറൽ സെക്രട്ടറി ഫാത്തിമ തസ്‌നീം , കൺവീനർമാരായ സുമയ്യ തഹസീൻ, ഹുദ എസ് കെ,നടുമുറ്റം മുൻ പ്രസിഡൻ്റ് സജ്ന സാക്കി, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ അജീന ,ആബിദ സുബൈർ, ഖദീജാബി നൌഷാദ്, അഹ്സന കരിയാടൻ, ഹുമൈറ വാഹദ്, വാഹിദ നസീർ, ഹനാൻ, മുബശ്ശിറ, ജമീല മമ്മു, നിജാന തുടങ്ങിയവർ നേതൃത്വം നൽകി.ബബീന ബഷീർ പരിപാടി നിയന്ത്രിച്ചു.

Print Friendly, PDF & Email

Leave a Comment

More News