ഒൺലൈൻ തൊഴിൽ മേഖലയിലെ ചൂഷണങ്ങൾക്കെതിരെ നിയമ നിർമാണം നടത്തണം: എം ജോസഫ് ജോൺ

തിരുവനന്തപുരം: ഗ്വിഗ് തൊഴിലാളികൾ എന്ന പേരിൽ അറിയപ്പെടുന്ന ഒൺലൈൻ പ്ലാറ്റ്ഫോമുകൾ വഴി രൂപപെടുന്ന പുതിയ തൊഴിൽ സംവിധാനങ്ങൾ തൊഴിലാളികളെ വൻ രീതിയിൽ ചൂഷണത്തിനു വിധേയപെടുത്തി കൊണ്ടിരിക്കുന്ന സാഹചര്യമാണുള്ളതെന്നും കൃത്യമായ വ്യവസ്ഥകളോ നിയമസംവിധാനങ്ങളോ ഈ മേഖലയിൽ ഇല്ലാത്തതിനാൽ തൊഴിൽ സുരക്ഷയോ , അവകാശങ്ങളോ സംരക്ഷിക്കപെടുവാൻ സാധിക്കാത്ത സാഹചര്യമാണുള്ളതെന്നും എഫ് ഐ ടി യു സംസ്ഥാന കമ്മറ്റി യോഗത്തിൽ പങ്കെടുത്തു സംസാരിച്ച ദേശീയ ജനറൽ സെക്രട്ടറി എം ജോസഫ് ജോൺ പറഞ്ഞു.

സംസ്ഥാന പ്രസിഡണ്ട് ജ്യോത്രിവാസ് പറവൂർ അധ്യക്ഷത വഹിച്ചു. വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി എസ് ഇർഷാദ്, എഫ് ഐ ടി യു ജനറൽ സെക്രട്ടറി തസ്ലിം മുമ്പാട് , ട്രഷറർ ഉസ്മാൻ മുല്ലക്കര, ‘ എന്നിവർ സംസാരിച്ചു അഫ്സൽ നവാസ് , ഹംസ എളനാട്, അർച്ചന പ്രജിത്ത്, പി ലുഖ്മാൻ , മുഹമ്മദ് പൊന്നാനി, ഖാദർ അങ്ങാടിപുറം, പി എ സിദ്ധീഖ് എന്നിവർ ചർച്ചകളിൽ പങ്കെടുത്തു എം സിറാജുദ്ദീൻ (സംഘടന) സണ്ണി മാത്യു (പി ആർ ) ഷാനവാസ് പീ ജെ (മീഡിയ) സൈതാലി വലമ്പൂർ (സോഷ്യൽ മീഡിയ) നിയമകാര്യങ്ങൾ (എം എച്ച് മുഹമ്മദ്) എന്നിവരെ വകുപ്പ് കൺവീനർമാരായി കമ്മറ്റി ചുമതലപെടുത്തി .

Print Friendly, PDF & Email

Leave a Comment

More News