എടത്വ : സാമൂഹിക ജീവകാരുണ്യ സേവനരംഗത്ത് കഴിഞ്ഞ് മൂന്ന് പതിറ്റാണ്ടിലധികമായി നിലകൊള്ളുന്ന തലവടി സൗഹൃദ നഗറിൽ വാലയിൽ ബെറാഖാ ഭവനിൽ ഡോ. ജോൺസൺ വി. ഇടിക്കുള യുആർഎഫ് വേൾഡ് റെക്കോർഡ് ഏഷ്യ ജൂറിയായി നിയമിതനായി.
ന്യുയോര്‍ക്ക് സ്റ്റേറ്റ് അസംബ്ലി ഏർപ്പെടുത്തിയ മാർട്ടിൻ ലൂഥർ കിംഗ് ഔട്ട്സ്റ്റാൻ്റിംഗ് കമ്മ്യൂണിറ്റി സർവീസ് അവാർഡ് ജേതാവായ ഡോ. ജോൺസൺ വി ഇടിക്കുള വേൾഡ് വിഷനിലൂടെയാണ് പൊതുപ്രവർത്തന രംഗത്തേക്ക് പ്രവേശിച്ചത്. യുണൈറ്റഡ് നേഷൻസ് സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ അംബാസിഡർ, വേൾഡ് മലയാളി ഓർഗനൈസേഷൻ ഗ്ലോബൽ എക്സിക്യൂട്ടീവ് മെമ്പർ, കേരള പത്രപ്രവര്‍ത്തക അസോസിയേഷന്‍ ജില്ലാ ജനറൽ സെക്രട്ടറി , ലയൺസ് ക്ലബ് ഓഫ് എടത്വ ടൗൺ പ്രസിഡൻ്റ്, എടത്വ വികസന സമിതി ജനറൽ സെക്രട്ടറി, ട്രിനിറ്റി ജെപിജെ ഗ്ലോബൽ കൺസൾട്ടൻസി ഡയറക്ടര്‍ തുടങ്ങി പ്രാദേശികവും അന്തർദേശീയവുമായ നിരവധി പ്രസ്ഥാനങ്ങളുടെ ചുമതല വഹിക്കുന്ന ഇദ്ദേഹത്തിന് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ബെസ്റ്റ് യൂത്ത് അവാര്‍ഡ് ഉൾപ്പെടെ നിരവധി പുരസ്ക്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
സൗദി അറേബ്യ മിനിസ്ട്രി ഓഫ് ഹെൽത്ത് അൽ-ഖുർമ ഹോസ്പിറ്റൽ നഴ്സിംഗ് ഡയറക്ടര്‍ ജിജി ജോൺസൺ ഭാര്യയും ബെൻ, ഡാനിയേൽ എന്നിവർ മക്കളുമാണ്.
കൊൽക്കത്ത മിഷണറീസ് ഓഫ് ചാരിറ്റി ആസ്ഥാനത്ത് വെച്ച് ചില ആഴ്ചകൾക്ക് മുമ്പ് ഇന്റർനാഷണൽ ചാരിറ്റി സർവീസസ് അവാര്‍ഡ് ഡോ.ജോൺസൺ വി.ഇടിക്കുളയ്ക്ക് ലഭിച്ചിരുന്നു.