വെൺമണി :സെഹിയോൻ മാർത്തോമ്മാ ഇടവക ഗായക സംഘത്തിന്റെ നേതൃത്വത്തിൽ “ഗാവോ ഹല്ലേലുയ” മ്യൂസിക്കൽ നൈറ്റ് സെപ്തംബർ 29 ഞായറാഴ്ച വൈകിട്ട് 6 മണിമുതൽ വെൺമണി സെഹിയോൻ മാർത്തോമ്മാ പാരിഷ് ഹാളിൽ നടത്തും.
പ്രശസ്ത ഗായകരായ ഇമ്മാനുവൽ ഹെൻട്രി, ഫാദർ സേവേറിയോസ് തോമസ്, സെനു തോമസ്, എലിസബത്ത് എസ് മാത്യു, എന്നിവരോടൊപ്പം ഇടവക ഗായക സംഘവും ഗാനങ്ങൾ ആലപിക്കും.
കഴിഞ്ഞ 120 വർഷങ്ങളായി വെണ്മണി ദേശത്തിന് താങ്ങും തണലുമായി, അശരണർക്കും, നിരാലംബർക്കും, രോഗികൾക്കും, ഒരു സ്വാന്തനമായി വെൺമണി സെഹിയോൻ മാർത്തോമ ഇടവക നിലകൊള്ളുന്നു.ഈ ഗാനസന്ധ്യയിലെ സ്തോത്ര കാഴ്ചയായി ലഭിക്കുന്ന മുഴുവൻ തുകയും, ഇടവകയുടെ സ്ഥാപനമായ സാധു സദൻ വഴി ക്യാൻസർ രോഗികൾക്കുള്ള പരിചരണത്തിനായി നൽകും.
ഗായകസംഘം ഭാരവാഹികളായി റവ ഡോ. സജു മാത്യു (പ്രസിഡന്റ്), റവ. നോബിൻ സാം ചെറിയാൻ, റെജി പി ഓണംപള്ളിൽ (വൈസ് പ്രസിഡണ്ടുമാർ), റെനി കുരുവിള (സെക്രട്ടറി), ഷൈനി ജോൺ (ട്രസ്റ്റി), നിഷ സജി (ക്വയർ ലീഡർ), ജാൻ ജോർജ് ബിജു (ജോയിൻ്റ് ലീഡർ) എന്നിവരും, “ഗാവോ ഹല്ലേലുയ” മ്യൂസിക് നൈറ്റിന്റെ കൺവീനര്‍മാരായി ജോൺ മത്തായി, സജി കെ തോമസ് എന്നിവരും പ്രവർത്തിച്ചു വരുന്നു.
വാർത്താ സമ്മേളനത്തിൽ റവ. ഡോ. സജു മാത്യു, റവ. നോബിൻ സാം ചെറിയാൻ, സജി കെ തോമസ്, ജോൺ മത്തായി,
റെനി കുരുവിള, ഷൈനി ജോൺ എന്നിവർ പങ്കെടുത്തു.