ഒന്നാം സ്ഥാനം മേൽപാടം ചുണ്ടൻ; രണ്ടാം സ്ഥാനം പായിപ്പാട് ചുണ്ടൻ
നീരേറ്റുപുറം : ജനങ്ങളെ ഒന്നിപ്പിക്കുന്ന ഏറ്റവും വലിയ കലയാണ് ജലോത്സവമെന്ന് ഗോവ ഗവർണർ അഡ്വ പി ശ്രീധരന്‍ പിള്ള പ്രസ്താവിച്ചു.66-ാംമത് കെ സി മാമ്മൻ മാപ്പിളട്രോഫിക്ക് വേണ്ടിയുള്ള ഉത്രാടം തിരുനാൾ പമ്പ ജലമേള നീരേറ്റുപുറം പമ്പാ വാട്ടർ സ്റ്റേഡിയത്തിൽ ഓൺലൈനായി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ഗവർണർ അഡ്വ പി. ശ്രീധരൻ പിള്ള. കേരള ചരിത്രത്തില്‍ നിർണ്ണായകമായ സ്വാധീനം ചെലുത്തിയ കെസി മാമ്മൻ മാപ്പിളയുടെ സ്മരണാർത്ഥം തുടങ്ങി വെച്ച ജലമേള ഇന്ന് ജനകീയ ഉത്സവമായി മാറിയിരിക്കുന്നതായി അദ്ദേഹം കൂട്ടി ചേര്‍ത്തു.
ഉത്രാടം തിരുനാള്‍ കെ.സി മാമ്മൻ മാപ്പിള ട്രോഫിയിൽ സാം വേങ്ങൽ ക്യാപ്റ്റൻ ആയി അമിച്ചകരി ബോട്ട് ക്ലബ് തുഴഞ്ഞ മേൽപാടം ചുണ്ടൻ മുത്തമിട്ടു. 6 ചുണ്ടൻ വള്ളങ്ങൾ മത്സരത്തില്‍ പങ്കെടുത്തു.രണ്ടാം സ്ഥാനം നിധിൻ എടത്വ ക്യാപ്റ്റൻ ആയി കൈനകരി വില്ലേജ് ബോട്ട് ക്ലബ് തുഴഞ്ഞ പായിപ്പാട് ചുണ്ടനും മൂന്നാം സ്ഥാനം ജോസഫ് മുളന്താനം ക്യാപ്റ്റൻ ആയി ജവഹർ ബോട്ട് ക്ലബ് തുഴഞ്ഞ ജവഹർ തായംങ്കരിയും കരസ്ഥമാക്കി.
വെപ്പ് എ ഗ്രേഡ് വിഭാഗത്തിൽ കോട്ടപ്പറമ്പൻ ഒന്നാം സ്ഥാനവും പുന്നത്ര വെങ്ങാഴി രണ്ടാം സ്ഥാനവും നേടി.ലൗവ്ലി സാബു ക്യാപ്റ്റൻ ആയി മുട്ടാർ പ്രണവം വനിത ബോട്ട് ക്ലബ് തുഴഞ്ഞ തെക്കെനോടി വിഭാഗത്തിൽ ഉള്ള കാട്ടിൽതെക്ക വള്ളം കാണികൾക്ക് കൗതുകം പകർന്നു.
വർക്കിംഗ് പ്രസിഡണ്ട് വിക്ടർ ടി തോമസ് അധ്യക്ഷത വഹിച്ചു. പ്രശസ്ത സിനിമ താരം സോണിയ മൽഹാർ ഫ്ളാഗ് ഓഫ് ചെയ്തു. ഡൽഹി പാഞ്ചജന്യം ഭാരതം ചെയർമാൻ ആർ.ആർ.നായർ സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു. കേരള സ്റേറ്റ് കോപ്പറേറ്റീവ് എംപ്ലോയീസ് വെൽഫെയർ ഫണ്ട് ബോർഡ് വൈസ് ചെയർമാൻ ആർ സനൽകുമാർ, പാഞ്ചജന്യം ഭാരതം വൈസ് ചെയർമാൻ എം.കെ.ശശിയപ്പൻ, സംസ്ഥാന പ്രസിഡൻ്റ് ശ്രീകുമാർ ഇരുപ്പക്കാട്ട്,ന്യൂയോർക്ക് വേൾഡ് മലയാളി കൗൺസിൽ ട്രഷറർ ജോർജ്ജ്ക്കുട്ടി വേങ്ങൽ, കേരളാ ക്ഷേത്ര സമന്വയ സമിതി വർക്കിംഗ് പ്രസിഡൻ്റ് കുടശ്ശനാട് മുരളി, പുളിക്കീഴ് ബ്ളോക്ക് പഞ്ചായത്ത് വികസന സ്ഥിരം സമിതി അധ്യക്ഷ മറിയാമ്മ ഏബ്രഹാം, അംഗം അരുന്ധതി അശോക്, ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്തംഗം അജിത്ത് പിഷാരത്ത്, പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം മായ അനിൽ കുമാർ, തലവടി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോജി ഏബ്രഹാം, എടത്വ ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ ജി. ജയചന്ദ്രൻ, തിരുവല്ല മുനിസിപ്പൽ കൗൺസിലർ ശ്രീനിവാസ് പുറയാറ്റ്,മുട്ടാര്‍ ഗ്രാമ പഞ്ചായത്ത് അംഗം ജോസ് മാമ്മുടൻ, നെടുമ്പ്രം ഗ്രാമ പഞ്ചായത്ത് അംഗം ഗ്രേസി അലക്സാണ്ടർ, പമ്പ ബോട്ട് റേസ് ക്ലബ് വൈസ് പ്രസിഡന്റ്‌മാരായ പി. രാജശേഖരൻ തലവടി,അനിൽ സി ഉഷസ്, നീത ജോർജ്, സ്നേഹകുമാർ,സെക്രട്ടറി പുന്നൂസ് ജോസഫ്,ചീഫ് കോർഡിനേറ്റർ അഞ്ചു കൊച്ചേരി, ജനറൽ കൺവീനർമാരായ അഡ്വ ഉമ്മൻ മാത്യു, ഡോ.ജോൺസൺ വി ഇടിക്കുള,ട്രഷറർ ഷിബു തോമസ് കോയികേരിൽ, പ്രോഗ്രാം കണ്‍വീനര്‍ സന്തോഷ് ചാത്തങ്കരി, പബ്ലിസിറ്റി കണ്‍വീനര്‍ സജി കൂടാരത്തിൽ,ജയ്സപ്പൻ മത്തായി,പിസി രാജു, റെജി വേങ്ങൽ,സനിൽ കെ ഡേവിഡ്,ഗോകുൽ ചക്കുളത്തുകാവ്,ബിജു പത്തിൽ, ഓമനക്കുട്ടൻ എം ജി, കെസി സന്തോഷ് ,ഷിബു വി വർക്കി, ബിനു ജോർജ് പട്ടsപറമ്പിൽ , മനോജ് മണക്കളത്തിൽ, ജേക്കബ് ചെറിയാൻ പൂവക്കാട് എന്നിവർ പ്രസംഗിച്ചു.