മലപ്പുറത്തെ കുറിച്ച് വംശീയത നിറച്ച പെരുംകള്ളം തുപ്പുന്ന പിണറായി വിജയൻ ആർഎസ്എസിന്റെ നാവാണ്, ഇനിയെങ്കിലും രാജിവെച്ച് ഒന്ന് പോയി തരുമോ എന്ന് മുദ്രാവാക്യം ഉയർത്തിയാണ് വെൽഫെയർ പാർട്ടി മലപ്പുറത്ത് പ്രതിഷേധ പ്രകടനം നടത്തി മുഖ്യമന്ത്രിയുടെ കോലം കത്തിച്ചത്.
ജില്ലാ ട്രഷറർ മുനീബ് കാരക്കുന്ന്, ജില്ലാ സെക്രട്ടറിമാരായ നൗഷാദ് ചുള്ളിയൻ, അഷ്റഫലി കട്ടുപ്പാറ, ജില്ലാ കമ്മിറ്റി അംഗം
സി എച്ച് മുഖീമുദ്ദീൻ, മണ്ഡലം പ്രസിഡന്റ് ഷരീഫ് മൊറയൂർ, മെഹ്ബൂബ് പൂക്കോട്ടൂർ, പി പി മുഹമ്മദ്, മുബീൻ മലപ്പുറം എന്നിവർ നേതൃത്വം നൽകി.