പാക്കിസ്ഥാനിലെ സിറിയക് ഓർത്തഡോക്സ് സഭയ്ക്ക് വീണ്ടും ഫാദർ ജോസഫ് വർഗീസിൻ്റെ സഹായ ഹസ്തം; ശുദ്ധജല വിതരണത്തിനായി വീണ്ടും വാട്ടർ പമ്പ് സ്ഥാപിച്ചു നൽകി

ന്യൂജേഴ്‌സി; പാക്കിസ്ഥാനിലെ സിറിയക് ഓർത്തഡോക്സ് സഭയ്ക്ക് സഹായഹസ്തവുമായി വീണ്ടും ഫാദർ ജോസഫ് വർഗീസ്. ശുദ്ധജല വിതരണത്തിനായി വീണ്ടും വാട്ടർ പമ്പ് സ്ഥാപിച്ചു നൽകി.

പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലെ ഗോണ്ടൽ ഫാം ഗ്രാമത്തിലെ കുടുംബങ്ങൾക്ക് ശുദ്ധജലം നൽകുന്നതിനുള്ള ഈ പദ്ധതി പാക്കിസ്ഥാനിലെ സിറിയൻ ഓർത്തഡോക്സ് സമൂഹത്തിൻ്റെ സ്വപ്ന പദ്ധതിയാണ്. കിണർ കുഴിക്കുന്നത് ആ പ്രദേശത്ത് ശുദ്ധജലം നൽകുന്നതിനുമപ്പുറം ജീവിതത്തെ തന്നെ മാറ്റിമറിക്കുന്നു. ജല ലഭ്യത കുട്ടികളെ ആരോഗ്യത്തോടെ നിലനിർത്തുന്നു, മണിക്കൂറുകളോളം വെള്ളം കോരുന്നതിനായി ചെലവിടുന്നതിന് പകരം അത് പെൺകുട്ടികളെ സ്കൂളിൽ പോകാൻ പ്രാപ്തരാക്കുന്നു, ആണ്മക്കൾക്ക് ശോഭനമായ ഭാവി സ്വപ്നം കാണാനുള്ള സ്വാതന്ത്ര്യം നൽകുന്നു. ഇങ്ങനെ നിരവധി ഗുണങ്ങളുണ്ട്.

ഈ പ്രദേശത്തെ നിരവധി ആളുകൾ വെള്ളത്തിന്റെ ലഭ്യതക്കുറവ് മൂലവും , സാനിറ്റേഷന്റെയും ശുചിത്വത്തിന്റെയും അപര്യാപ്തത മൂലവും കഷ്ടപ്പെടുന്നു, ഇത് ഓരോ ദിവസവും ജീവനുകൾ അപകടത്തിലാക്കുന്നു. സമീപത്തെ കനാലിൽ നിന്നും നദിയിൽ നിന്നുമുള്ള മലിനജലം ഉപയോഗിക്കുന്നത് മാരക രോഗങ്ങൾ പടരുന്നതിനും ജീവൻ അപഹരിക്കാനും ഇതിനകം കടുത്ത ദാരിദ്ര്യത്തിൽ കഴിയുന്ന കുടുംബങ്ങൾക്ക് കൂടുതൽ സാമ്പത്തിക ബാധ്യത വരുത്താനും ഇടയാക്കും. ഓരോ വർഷവും 3.57 ദശലക്ഷം ആളുകൾ വെള്ളവുമായി ബന്ധപ്പെട്ട രോഗങ്ങൾ മൂലം മരിക്കുന്നു.

അടുത്തിടെ പാക്കിസ്ഥാനിലേക്ക് നടത്തിയ മിഷൻ യാത്രയിൽ, സിറിയൻ ഓർത്തഡോക്സ് സമൂഹത്തിന് വാട്ടർ പമ്പ് സ്ഥാപിക്കുന്നതിന് സഹായം നൽകുമെന്ന് അച്ചൻ ഉറപ്പുനൽകിയിരുന്നു.

പാക്കിസ്ഥാനിലെ സിറിയക് ഓർത്തഡോക്സ് സഭാ ഇടവകയിലെ കുട്ടികളുടെയും സ്ത്രീകളുടെയും ദരിദ്രരും നിരാലംബരുമായ കുടുംബങ്ങളിലെ എല്ലാ അംഗങ്ങളുടെയും ക്ഷേമത്തിനും സുരക്ഷയ്ക്കുമായി അച്ചൻ നൽകുന്ന സ്നേഹത്തിനും ദയയ്ക്കും ഇടവക നന്ദി അറിയിച്ചു.

മതാന്തര സംവാദങ്ങളിലൂടെയും സമാധാന ദൗത്യ യാത്രകളിലൂടെയും ശ്രദ്ധിക്കപ്പെട്ട, പാർശ്വവൽക്കരിക്കപ്പെട്ടവർക്കു വേണ്ടി സംസാരിക്കുന്ന ഫാ. ജോസഫ് വർഗീസ് ആത്‌മീയ പാതകളിലെ അനുകരണീയ വ്യക്തിത്വമാണ് . മതങ്ങൾ തമ്മിലും വ്യത്യസ്‌ത മത പാരമ്പര്യങ്ങൾക്കിടയിലും വിവിധ തലങ്ങളിൽ ദേശീയ, അന്തർ ദേശീയ തലത്തിൽ ക്രിയാത്മക ഇടപെടലുകൾക്കും സഹകരണത്തിനും നേതൃത്വം വഹിക്കുന്ന ജോസഫ് വർഗീസ് അച്ചൻ മലയാളികൾക്ക് സുപരിചിതനാണ്. നിലപാടുകളിലെ വ്യതിരിക്തത ഈ വൈദികന്റെ പ്രവർത്തന വഴികളെ വേറിട്ടതാക്കുന്നു.

അന്ത്യോഖ്യ സിറിയൻ ഓർത്തഡോക്സ് ചർച്ചിന്റെ അമേരിക്കയിലെ മലങ്കര ആർച്ച് ഡയോസിസിലെ വൈദികനാണ് പത്തനംതിട്ട സ്വദേശിയായ ഫാ. ജോസഫ് വർഗീസ്. ഹോളി സോഫിയ കോപ്റ്റിക് ഓർത്തഡോക്സ് സ്കൂൾ ഓഫ് തിയോളജിയിലെ ആരാധനക്രമ പഠനത്തിന്റെ അഡ് ജംക്റ്റ് പ്രൊഫസറായും ന്യൂയോർക്കിലെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റിലീജിയസ് ഫ്രീഡം ആൻഡ് ടോളറൻസിന്റെ (IRFT-New York),എക്സിക്യൂട്ടീവ് ഡയറക്ടറായും ഫാ. ജോസഫ് വർഗീസ് സേവനമനുഷ്ഠിക്കുന്നു. ഐക്യരാഷ്ട്രസഭാ ആസ്ഥാനത്ത് സമാധാനത്തിനായുള്ള മതങ്ങളുടെ എക്സിക്യൂട്ടീവ് കൗൺസിൽ (RFP-USA), അംഗമായും നാഷണൽ കൗൺസിൽ ഓഫ് ചർച്ചസ് യു.എസ്.എ.യുടെ ഇന്റർ റിലീജിയസ് ഡയലോഗു (NCC-USA) കളുടെ കോ-കൺവീനറായും പ്രവർത്തിക്കുന്നു . മുപ്പത്തി ഏഴ് അംഗ കൂട്ടായ്മകളെയും 30 ദശലക്ഷത്തിലധികം ക്രിസ്ത്യാനികളെയും പ്രതിനിധീകരിക്കുന്ന യുഎസിലെ നാഷണൽ കൗൺസിൽ ഓഫ് ചർച്ചസിന്റെ 2010 മുതലുള്ള മതാന്തര സംവാദങ്ങളുടെ കൺവീനിംഗ് ടേബിളിന്റെ കോ-കൺവീനറുമാണ്.

 

Print Friendly, PDF & Email

Leave a Comment

More News