ഇസ്രായേലി ആക്രമണം രൂക്ഷമായതോടെ വിദേശികൾ ലെബനനിൽ നിന്ന് പലായനം ചെയ്യുന്നു

ഏഥൻസ്: ലെബനൻ തലസ്ഥാനത്ത് ഇസ്രായേൽ ബോംബാക്രമണം ശക്തമാക്കുകയും ലോകമെമ്പാടുമുള്ള ഗവൺമെൻ്റുകൾ അവരുടെ പൗരന്മാരോട് ലെബനന്‍ വിട്ടു പോകാന്‍ പ്രേരിപ്പിക്കുകയും ചെയ്തതോടെ വിവിധ രാജ്യങ്ങൾ വ്യാഴാഴ്ച ബെയ്‌റൂട്ടിൽ നിന്ന് പൗരന്മാരെ ഒഴിപ്പിക്കാന്‍ ആരംഭിച്ചു.

രണ്ടാഴ്ചത്തെ തീവ്രമായ വ്യോമാക്രമണത്തിന് ശേഷം ഇസ്രായേൽ തങ്ങളുടെ സൈന്യത്തെ തെക്കൻ ലെബനനിലേക്ക് അയക്കുകയും, ഇറാനുമായുള്ള പിരിമുറുക്കം വര്‍ദ്ധിപ്പിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഒഴിപ്പിക്കല്‍ ആരംഭിച്ചത്.

ഇറാൻ പിന്തുണയുള്ള ഗ്രൂപ്പുമായുള്ള ഒരു വർഷത്തിനിടെ ലെബനൻ മുന്നണിയിൽ ഇസ്രായേൽ സൈന്യം ഏറ്റവും മോശമായ നഷ്ടം നേരിട്ടതിന് ശേഷം വ്യാഴാഴ്ച ഇസ്രായേൽ സൈന്യം ബെയ്റൂട്ടിൻ്റെ ഹൃദയഭാഗത്ത് വ്യോമാക്രമണം നടത്തി.

ഡസൻ കണക്കിന് ഗ്രീക്കുകാരും ഗ്രീക്ക് സൈപ്രിയട്ടുകാരും ബെയ്റൂട്ട് വിമാനത്താവളത്തിൽ ഗ്രീക്ക് സൈനിക വിമാനത്തിൽ
രാജ്യം വിട്ടു.

ലെബനനിൽ നിന്ന് ഏകദേശം 200 കിലോമീറ്റർ (124 മൈൽ) പടിഞ്ഞാറ് സൈപ്രസിലെ ലാർനാക്ക വിമാനത്താവളത്തിൽ 38 സൈപ്രിയോട്ടുകള്‍ ഇറങ്ങി. തുടര്‍ന്ന് ഏഥൻസിലേക്ക് പറന്നു. അവിടെ 22 ഗ്രീക്ക് പൗരന്മാരും ഇറങ്ങി.

റഷ്യൻ നയതന്ത്രജ്ഞരുടെ കുടുംബാംഗങ്ങൾക്കായി വ്യാഴാഴ്ച ബെയ്റൂട്ടിൽ നിന്ന് റഷ്യ പ്രത്യേക വിമാനം സംഘടിപ്പിച്ചു. തങ്ങളുടെ പൗരന്മാർക്ക് പോകാനായി നൂറുകണക്കിന് എയർലൈൻ സീറ്റുകൾ സംഘടിപ്പിച്ചിട്ടുണ്ടെന്ന് ഓസ്‌ട്രേലിയ അറിയിച്ചു.
ഈ ആഴ്ച, ലെബനനിലെ ജീവിതം പലർക്കും വളരെ ദുഷ്ക്കരമായിത്തീർന്നു.

ഇസ്രായേൽ സൈന്യം തെക്ക് 20 ലധികം പട്ടണങ്ങളിലെ താമസക്കാരോട് അവരുടെ വീടുകൾ ഉടൻ ഒഴഞ്ഞുപോകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ഒരു വർഷത്തിനിടെ 127 കുട്ടികൾ ഉൾപ്പെടെ രണ്ടായിരത്തോളം പേർ കൊല്ലപ്പെട്ടതായി രാജ്യത്തെ ആരോഗ്യമന്ത്രി ഫിറാസ് അബിയാദ് വ്യാഴാഴ്ച പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News