തെലുങ്കു സിനിമാ ഷൂട്ടിംഗിനെത്തിച്ച നാട്ടാന കാട്ടിലേക്ക് ഓടിക്കയറി; തിരച്ചില്‍ തുടരുന്നു

കൊച്ചി: കോതമംഗലത്ത് തെലുങ്കു നടന്‍ വിജയ് ദേവരക്കൊണ്ട നായകനായി അഭിനയിക്കുന്ന സിനിമയുടെ ഷൂട്ടിംഗിനായി എത്തിച്ച പുതുപ്പള്ളി സാധു എന്ന നാട്ടാന ഷൂട്ടിംഗിനിടെ കാട്ടിലേക്ക് ഓടിക്കയറി. ഇന്നലെ വൈകുന്നേരം 5 മണിയോടെയായിരുന്നു സംഭവം. മറ്റൊരു ആനയുമായി ഏറ്റുമുട്ടിയ ശേഷമാണ് കാട്ടിലേക്ക് ഓടിക്കയറിയത്. ഇന്നലെ രാത്രി 9 മണിവരെ കാട്ടില്‍ തിരച്ചില്‍ നടത്തിയെങ്കിലും ആനയെ കണ്ടെത്താനായില്ല. ഇന്ന് രാവിലെ വീണ്ടും തിരച്ചില്‍ ആരംഭിക്കും. ഇപ്പോള്‍ മൂന്നാർ ഫോറസ്റ്റ് റേഞ്ചിലാണ് ആന ഉള്ളതെന്നാണ് വിവരം. കാട്ടാനകൾ ഏറെയുള്ള പ്രദേശത്താണ് ആന ഉള്ളതെന്നാണ് ഫോറസ്റ്റ് ഉദ്യോഗസ്ഥർ പറയുന്നത്.

പുതുപ്പള്ളി സാധുവിനോട് ഏറ്റുമുട്ടിയ മറ്റൊരു ആന കാട്ടിലേക്ക് കയറിയെങ്കിലും പിന്നീട് തിരിച്ച് വന്നു. ഈ ആനയ്ക്ക് കാര്യമായ പരിക്കേറ്റിട്ടില്ല. മൂന്ന് പിടിയാനയെയും രണ്ടു കൊമ്പനാനകളെയുമാണ് ഷൂട്ടിങ്ങിന് എത്തിച്ചത്. ഒരാഴ്ചയായി വടാട്ടുപാറയിൽ ഷൂട്ടിംഗ് നടക്കുന്നുണ്ട്. മറ്റ് ആനകളെ വാഹനത്തിൽ കയറ്റി തിരികെ കൊണ്ടുപോയി.

Print Friendly, PDF & Email

Leave a Comment

More News