കോഴിക്കോട്: സോളിഡാരിറ്റി യൂത്ത് മുവ്‌മെന്റ് സംഘടിപ്പിച്ച യൂത്ത് ബിസിനസ് കോണ്‍ക്ലൈവ് 2024 ശ്രദ്ധേയമായി. കാലിക്കറ്റ് ട്രേഡ് സെന്ററില്‍ നടന്ന കോണ്‍ക്ലൈവില്‍ 2000ലധികം സംരംഭകര്‍ പങ്കെടുത്തു. മൂന്ന് വേദികളിലായി 20 സെഷനുകളാണ് പരിപാടിയില്‍ ഉണ്ടായിരുന്നത്. കോണ്‍ക്ലൈവിന്റെ ഭാഗമായി 100 ഇന്ററാക്ടീവ് സ്റ്റാളുകളടങ്ങുന്ന വിപുലമായ കണക്ടിംഗ് എക്‌സ്‌പോയും നടന്നു. വിവിധ സെഷനുകളിലായി എമ്പതിലധികം അതിഥികളാണ് പങ്കെടുത്തത്.
രാവിലെ 9 മണിമുതല്‍ തന്നെ എക്‌സ്‌പോയും മറ്റു സംവിധാനങ്ങളും സജീവമായിരുന്നു. തുടര്‍ന്ന് 10 മണിക്ക് ആരംഭിച്ച ഉല്‍ഘാടന സമ്മേളനത്തില്‍ ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ പി മുജീബുറഹ്‌മാന്‍ കോണ്‍ക്ലൈവിന്റെ ഔദ്യോഗിക ഉല്‍ഘാടനം നിര്‍വഹിച്ചു. സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് സി.ടി സുഹൈബ് അധ്യക്ഷത വഹിച്ചു. രാഷ്ട്രീയം-വാണിജ്യ മേഖലയിലെ പ്രമുഖര്‍ പങ്കെടുത്ത സെഷനില്‍ പി.വി. അബ്ദുല്‍ വാഹാബ് എം.പി മുഖ്യാതിഥിയായിരുന്നു. ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന ശൂറാ അംഗം നഹാസ് മാള പ്രഭാഷണം നിര്‍വഹിച്ചു. ഗള്‍ഫാര്‍ മുഹമ്മദലിയുടെ വീഡിയോ സന്ദേശം സെഷനില്‍ ഉണ്ടായിരുന്നു. അലീല്‍ അഹ്‌മദിന്റെ ഖിറാഅത്തോടെ ആരംഭിച്ച സെഷനില്‍ കോണ്‍ക്ലൈവ് ഡയറക്ടര്‍ പി.ബി.എം ഫര്‍മീസ് സ്വാഗതവും സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി ടി.പി സാലിഹ് നന്ദിയും പറഞ്ഞു.
തുടര്‍ന്ന് മൂന്ന് വേദികളിലായി നല്ല സംരംഭകനാകാനുള്ള അധ്യാപനങ്ങള്‍, സാമ്പത്തിക അച്ചടക്കത്തോടെയുള്ള സംരംഭക ജീവിതം, ഇത്തരം വിജയകരമായ മാതൃകകള്‍, സംരംഭം, സാമൂഹികത, ജീവിത സന്തുലനം എന്നിവയെ ബന്ധപ്പെടുത്തിയുള്ള സെഷന്‍, സാമൂഹിക ശാക്തീകരണത്തിന്റെ സംരംഭക സാധ്യതകള്‍, സമകാലിക ഇന്ത്യന്‍ സാഹചര്യവും സംരംഭങ്ങളും, ഇന്നവേറ്റീവ് ഐഡിയാ പ്രസന്റേഷന്‍സ്, ഇന്റഗ്രേഷന്‍ ഓഫ് ഫ്യൂച്ചര്‍ ടെക്‌നോളജി ഇന്‍ ബിസിനസ്, സക്‌സസ് സ്റ്റോറികള്‍, കള്‍ച്ചറല്‍ ബിസിനസ് ഡിസൈന്‍സ് എന്നീ തലക്കെട്ടുകളില്‍ വിവിധ സെഷനുകള്‍ നടന്നു.
മുഹമ്മദ് മദനി, സി.എച്ച്. അബ്ദുര്‍ഹീം, മെഹ്ബൂബ് എം.എ, ഡോ. സിദ്ധീക് അഹ്‌മദ്, നുവൈസ് സി, റാഷിദ് കെ.എ, അനീസ് മുഹമ്മദ്, റിയാസ് ബിന്‍ ഹക്കീം, ഇബാദ് റഹ്‌മാന്‍, എഫ്.സി റോവര്‍, നൗഫല്‍ നരിക്കോളി, ജാഫര്‍ മണലോടി, സില്‍വാന്‍ മുസതഫ, മറിയം വിധു വിജയന്‍, ഡോ. ഇല്യാസ് മൗലവി, കെ.എം അഷ്‌റഫ്, സമീര്‍ കാളികാവ്, ഹാരിസ് പടിയത്ത്, കെ.ടി.എം.എ സലാം, ടി.കെ ഫാറൂഖ്, ഡോ റാഷിദ് ഗസ്സാലി, ഡോ വി.എം നിഷാദ്, യാസിര്‍ ഖുതുബ്, ശിഹാബ് പൂക്കോട്ടൂര്‍, ഇഹ്‌സാന പരാരി, ജവാദ് ഹുസൈന്‍, അബ്ദുല്‍ ഗഫൂര്‍, അജ്മല്‍ വി, ബുഖാരി ഇബ്‌റാഹിം, യാസിന്‍ അസ്ലം, സാഹിര്‍ കെ, ഇംതിയാസ്, അംജദ് അലി, മുസ്തഖിം, അബ്ദുല്‍ ഹലീം, എം സാജിദ്, കെ.കെ സുഹൈല്‍, അനീസ് മുഹമ്മദ്, ഷമീല്‍ സജ്ജാദ്, കെ മുഹമ്മദ് നജീബ്, കെ.പി സല്‍വ, സി.എ മീര ടി.എസ്, തന്‍വീര്‍ മുഹിയുദ്ദീന്‍ തുടങ്ങിയവര്‍ വിവിധ സെഷനുകളില്‍ വിഷയങ്ങളവതരിപ്പിച്ചു.
മഗ്രിബിന് ശേഷം നടന്ന സമാപന സമ്മേളനത്തില്‍ ടി ആരിഫലി മുഖ്യാതിഥിയായിരുന്നു. ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, ടി സിദ്ദീഖ് എം.എല്‍.എ എന്നിവര്‍ സെഷനില്‍ പങ്കെടുത്ത് സംസാരിച്ചു. സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് സി.ടി സുഹൈബ് അധ്യക്ഷത വഹിച്ച സെഷനില്‍ ജനറല്‍ സെക്രട്ടറി തൗഫീഖ് മമ്പാട് സ്വഗതവും കോണ്‍ക്ലൈവ് ജനറല്‍ കണ്‍വിനര്‍ ശബീര്‍ കൊടുവള്ളി നന്ദിയും പറഞ്ഞു.
ഇതിന് പുറമേ വിവിധ സംരംഭകരുടെ പവലിയനുകള്‍, സംരംഭങ്ങളുമായി ബന്ധപ്പെട്ട വ്യക്തിപരമായ സംശയങ്ങള്‍ ദുരീകരിക്കാനുള്ള ഡസ്‌ക്കുകള്‍, ബിസിനസ് അവാര്‍ഡ്, കള്‍ച്ചറല്‍ നൈറ്റ് എന്നിവയും അടങ്ങിയതായിരുന്നു കോണ്‍ക്ലൈവില്‍.
യുവ സംരംഭകർക്ക് പ്രചോദനമായി യൂത്ത് ബിസിനസ് കോൺക്ലേവ്
കോഴിക്കോട്:സോളിഡാരിറ്റി യൂത്ത് മൂവിമെന്റ് കോഴിക്കോട് കാലിക്കറ്റ് ട്രേഡ് സെന്ററിൽ വെച്ച് സംഘടിപ്പിച്ച യൂത്ത് ബിസിനസ് കോൺക്ലേവിൽ വാണിജ്യ വ്യാപാര രംഗത്തെ പ്രമുഖർ പങ്കെടുത്തു.സോളിഡ് ബിസിനസ് ക്ലബുമായി സഹകരിച്ചായിരുന്നു പരിപാടി സംഘടിപ്പിച്ചത്.മൂന്നു വേദികളിലായി പതിനഞ്ചോളം സെഷനുകളാണ് നടന്നത്.
സാങ്കേതിക രംഗത്തെ നൂതന സാധ്യതകളെ പരിചയപ്പെടുത്തുന്ന എക്സിബിഷൻ, പുതിയ സ്റ്റാർട്ടപ്പുകളെ അടുത്തറിയാനുള്ള സംവിധാനങ്ങൾ, പ്രമുഖരുടെ അനുഭവങ്ങൾ എന്നിവയെല്ലാം ചേർത്ത് യുവസംരഭകർക്ക് പ്രചോദകമാവുംവിധമാണ് സോളിഡാരിറ്റി കോൺക്ലേവ് ഒരുക്കിയത്. ജമാഅത്തെ ഇസ്ലാമി കേരള അമീർ പി മുജീബ് റഹ്മാൻ പരിപാടി ഉദ്ഘാടനം ചെയ്ത കോൺക്ലേവിലെ വിവിധ സെഷനുകളായി സാമൂഹിക വാണിജ്യ രംഗത്തെ പ്രമുഖരായ ഇ.ടി മുഹമദ് ബഷീർ എം പി , പിവി അബ്ദുൽ വഹാബ് എ പി , ടി.സിദ്ദിഖ് എ.എൽഎ, ഡോ. എ.കെ മുനീർ എം എൽ എ , ടി.ആരിഫലി ഡോ. ഗൾഫാർ മുഹമ്മദലി, എ. മുഹമ്മദ് ശാഫി,എബിസി മദനിക്ക നുവൈസ് സി , റാഷിദ് കെഎ,സി എച്ച് റഹീം , കെ.ടി എം എ സലാം , ഡോ റാഷിദ് ഗസാലി,അക്ബലി പിവി ഇബാദു റഹ്മാൻ റിയാസ് ഹക്കീം മറിയം വിധു വിജയൻ, സി.ടി സുഹൈബ്, ഡോ ഇൽയാസ് മൗലവി , കെ.എം അശ്റഫ് , സമീർ കാലികാവ് , ഡോ. നഹാസ് മാള , എ.എ മഹ്ബൂബ്,മുസ്തഖീം ,വി അജ്മൽ, ബുഖാരി ഇബ്രാഹിം, ഇഹ്സാന പരാരി,സാഹിർ കെ,യാസിൻ അസ്ലം പി ബിഎം ഫ൪മീസ് ശബീ൪ കൊടുവള്ളി സാലിഹ് ടി പി എന്നിവർപങ്കെടുത്തു.