തിരുവനന്തപുരം: പ്രകൃതി ദുരന്തങ്ങളെ അതിജീവിക്കുവാൻ സമൂഹത്തെ പ്രാപ്തരാക്കുവാൻ വേണ്ടി രൂപം കൊടുത്ത സുസ്ഥിര കേരളം ആക്ഷൻ കൗൺസിലിന്റെ ചെയർമാനായി ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വിയെ തെരഞ്ഞെടുത്തു. ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് തിരുവനന്തപുരം അതി ഭദ്രാസനം ബിഷപ്പ് മാത്യൂസ് മാർ സിൽവാനിയോസ് എപ്പിസ്ക്കോപ്പ അധ്യക്ഷത വഹിച്ചു.
കേന്ദ്രഭൗമശാസ്ത്രപഠനകേന്ദ്രത്തിലെ മുതിർന്ന ശാസ്ത്രജ്ഞാനായിരുന്ന ജോൺ മത്തായിയാണ് എക്സിക്യൂട്ടീവ് ചെയർമാൻ. ക്രൈസ്തവസഭകളുടെ കൂട്ടായ്മയായ ആക്ട്സിന്റെ ജനറൽ സെക്രട്ടറി ജോർജ്ജ് സെബാസ്റ്റ്യനാണ് സുസ്ഥിരകേരളത്തിന്റെ ജനറൽ സെക്രട്ടറി.
ബീലീവേഴ്സ് ഈസ്റ്റേൺ ചർച്ച് തിരുവനന്തപുരം അതി ഭദ്രാസനം ബിഷപ്പ് മാത്യൂസ് മാർ സിൽവാനിയോസ് എപ്പിസ്ക്കോപ്പ, പാളയം ഇമാം ഡോ.സുഹൈബ് മൗലവി, ലൂഥറൻസ് സഭ ബിഷപ്പ് ഡോ. മോഹൻ മാനുവൽ , ചരിത്രകാരനായ ഡോ.എം ജി ശശിഭൂഷൻ, മാർക്കോസ് എബ്രഹാം, ഡോ. കെ.കെ. മനോജൻ (ഗോകുലം) , ബേബിമാത്യൂ (സോമതീരം), പ്രൊഫ. ഷേർലി സ്റ്റുവർട്ട്, ഫാദ. ജയരാജ് എന്നിവരാണ് വൈസ് ചെയർമാൻമാർ.
ലെഫ്റ്റനന്റ് കേണൽ സാജു ദാനിയേൽ, ആർ. കൃഷ്ണകുമാർ, അഡ്വ. അമ്പിളി ജേക്കബ്, ഡോ. ദേവി മോഹൻ, കുരുവിള മാത്യൂസ് എന്നിവരാണ് സെക്രട്ടറിമാർ. സാജൻ വേളൂരാണ് ട്രഷറർ. സാമുവൽ ജോൺ, ഡോ. സുരേഷ് ബൽരാജ്, ഡെന്നീസ് ജേക്കബ് എന്നിവരെ പ്രോജക്ട് കോർഡിനേറ്റർമാരായി ചുമതലപ്പെടുത്തി.
കെസിബിസി പ്രസിഡന്റ് കർദിനാൾ മാർ ബസേലീയോസ് ക്ലീമീസ് കാതോലിക്ക ബാവയാണ് സുസ്ഥിരകേരളത്തിന്റെ മുഖ്യരക്ഷാധികാരി. വിഖ്യാത പരിസ്ഥിതി ശാസ്ത്രജ്ഞൻ പത്മഭൂഷൺ പ്രൊഫ. മാധവ് ഗാഡ്ഗിൽ ആണ് സുസ്ഥിരകേരളത്തിൻ്റെ മുഖ്യ ശാസ്ത്രഉപദേഷ്ടാവ്.
സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി, ജോൺ മത്തായി, ഡോ. എം. ജി.ശശിഭൂഷൺ, മാർക്കോസ് എബ്രഹാം, ഡോ.കെ.കെ. മനോജൻ, സാമുവൽ ജോൺ, ഡെന്നീസ് ജേക്കബ്, സാജു ദാനിയേൽ, ആർ. കൃഷ്ണകുമാർ, അഡ്വ. അമ്പിളി ജേക്കബ്, ഡോ. ദേവി മോഹൻ, കുരുവിള മാത്യൂസ്, സാജൻ വേളൂർ, ജോർജ്ജ് സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു. നവംബർ അവസാനവാരം തിരുവനന്തപുരം ജില്ലയിലെ പെരിങ്ങമല ഇടിഞ്ഞാറിൽ സുസ്ഥിര കേരളത്തിൻ്റെ ആദ്യസംരഭത്തിന് തുടക്കമാകും.