തിരുവനന്തപുരം: കേരള നിയമസഭാ ചരിത്രത്തിൽ സമീപകാലതൊന്നും കണ്ടിട്ടില്ലാത്ത വിധത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും തമ്മിലുള്ള വാക്‌പോരാട്ടമാണ് ദിവസത്തിൻ്റെ പ്രക്ഷുബ്ധമായ നടപടികൾക്ക് വഴിവെച്ചത്. ഇരുവരും തമ്മില്‍ പരസ്പരം കൊമ്പ് കോർക്കുന്ന കാഴ്ചക്കും ഇന്ന് നിയമസഭ സാക്ഷ്യം വഹിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും വി ഡി സതീശനും സിനിമാ സ്റ്റൈലിലാണ് ഇന്ന് സഭയിൽ വാക്കു തർക്കം ഉണ്ടായത്.
ഇരുവരും തമ്മിൽ വാക്കുകൾ കൊണ്ട് ഏറ്റുമുട്ടിയപ്പോൾ പ്രതിപക്ഷം സ്പീക്കറുടെ ഡയസിലേക്ക് ചാടി കയറുന്ന നാടകീയ മുഹൂർത്തങ്ങൾക്കും സഭ ഇന്ന് സാക്ഷിയായി. സ്പീക്കറുടെ ഇരിപ്പിടത്തിനടുത്തേക്ക് അൻവർ സാദത്ത്, ഐസി ബാലകൃഷ്ണൻ, മാത്യു കുഴൽനാടൻ എന്നീ പ്രതിപക്ഷ എംഎൽഎമാർ ഇരച്ചെത്തിയതോടെ വാച്ച് ആൻഡ് വാർഡ് എംഎൽഎമാരെ തടയുകയും കൂടുതൽ ജീവനക്കാർ സ്പീക്കർക്ക് ചുറ്റും സുരക്ഷാ വലയം തീർക്കുകയും ചെയ്തു.
ഭരണപക്ഷവും നടുത്തളത്തിൽ ഇറങ്ങിയതോടെ പരിധി വിട്ട പല രംഗങ്ങൾക്കും സഭ സാക്ഷിയായി. സ്പീക്കറുടെ ആരാണ് പ്രതിപക്ഷ നേതാവ് എന്ന ചോദ്യം പ്രതിപക്ഷത്തെ പ്രകോപിപ്പിക്കുകയും പ്രതിപക്ഷത്തിന്റെ ചോദ്യങ്ങൾ വെട്ടിയതും പ്രതിപക്ഷ നേതാവിന്റെ പ്രസംഗം സഭാ ടി വി കട്ട് ചെയ്തതും എല്ലാം പ്രതിപക്ഷത്തെ പ്രകോപിപ്പിക്കുന്നതിന് കാരണമായി.
അതേസമയം മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശത്തിൽ അടിയന്തര പ്രമേയം ചർച്ചക്കെടുക്കാം എന്ന തീരുമാനം കൈക്കൊണ്ടതോടെ പ്രതിപക്ഷം പതറി എന്നും പ്രതിപക്ഷത്തിന്റെ തന്ത്രം പാളി എന്നുമാണ് ഭരണപക്ഷം ആരോപിക്കുന്നത്.
ആർഎസ്എസ്) മലപ്പുറം ജില്ലയിലെ ജനങ്ങളെ സാമ്പത്തിക കുറ്റവാളികളും ദേശവിരുദ്ധരുമായി ദേശീയ മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചുവെന്ന പ്രതിപക്ഷത്തിൻ്റെ ആരോപണത്തിന്മേലുള്ള അടിയന്തര പ്രമേയ ചർച്ചയ്ക്ക് വിജയൻ സമ്മതിച്ചതിനെ തുടർന്നാണ് സംഘർഷം പൊട്ടിപ്പുറപ്പെട്ടത്.