അഹ്ദലിയ്യയും അനുസ്മരണ സംഗമവും സമാപിച്ചു
കോഴിക്കോട്: ആത്മീയത വിശ്വാസികളുടെ ജീവിതത്തെ ചിട്ടപ്പെടുത്തുമെന്നും അച്ചടക്കമുള്ള ജനതയായി വളരാൻ അവരെ പ്രാപ്തരാക്കുമെന്നും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ. മർകസിൽ നടന്ന അഹ്ദലിയ്യയും അനുസ്മരണ സംഗമവും ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരെയും ദ്രോഹിക്കാതെ സമൂഹ നന്മ ചെയ്ത് ജീവിക്കാനാണ് ആത്മീയത പാകപ്പെടുത്തുന്നത്. ശൈഖ് അബ്ദുൽ ഖാദിർ ജീലാനി അടക്കമുള്ള ആത്മീയ നായകരും സമസ്തയുടെ സാരഥികളും ഈ സന്ദേശമാണ് സമൂഹത്തിന് കൈമാറിയതെന്നും അദ്ദേഹം പറഞ്ഞു.
പൊതുജനങ്ങളുൾപ്പെടെ ആയിരത്തിലധികം പേർ സംബന്ധിച്ച ചടങ്ങിൽ മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി അധ്യക്ഷത വഹിച്ചു. സയ്യിദ് അലി ബാഫഖി തങ്ങൾ പ്രാർഥന നിർവഹിച്ചു. ശൈഖ് അബ്ദുൽ ഖാദിർ ജീലാനി, സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെയും സുന്നി പ്രാസ്ഥാനിക ചലനങ്ങളുടെയും നേതൃത്വമായിരുന്ന താജുൽ ഉലമ സയ്യിദ് അബ്‌ദുറഹ്‌മാൻ ബുഖാരി ഉള്ളാൾ, വലിയുല്ലാഹി വടകര മുഹമ്മദ് ഹാജി, സയ്യിദ് യൂസുഫുൽ ജീലാനി വൈലത്തൂർ, നൂറുൽ ഉലമ എം എ അബ്ദുൽ ഖാദിർ മുസ്‌ലിയാർ, എ പി മുഹമ്മദ് മുസ്‌ലിയാർ, നെല്ലിക്കുത്ത് ഇസ്മാഈൽ മുസ്‌ലിയാർ, പടനിലം ഹുസൈൻ മുസ്‌ലിയാർ എന്നിവരെ ചടങ്ങിൽ അനുസ്മരിച്ചു. നൗശാദ് സഖാഫി കൂരാറ അനുസ്മരണ പ്രഭാഷണം നടത്തി. വി സൈദ് മുഹമ്മദ് തങ്ങൾ പൊന്നാനി സംസാരിച്ചു.
മഹ്ളറത്തുൽ ബദ്‌രിയ്യ സദസ്സിന് സയ്യിദ് ശിഹാബുദ്ദീൻ അഹ്ദൽ മുത്തനൂർ, വി പി എം ഫൈസി വില്യാപ്പള്ളി, കെ കെ അഹ്‌മദ് കുട്ടി മുസ്‌ലിയാർ നേതൃത്വം നൽകി. അബ്ദുൽ അസീസ് സഖാഫി വെള്ളയൂർ, കുഞ്ഞിമുഹമ്മദ് സഖാഫി പറവൂർ, സയ്യിദ് സൈനുൽ ആബിദീൻ ജീലാനി, മുഹ്‌യിദ്ദീൻ സഅദി കൊട്ടുക്കര, അബ്ദുസത്താർ കാമിൽ സഖാഫി, അബ്ദുൽ ഗഫൂർ അസ്ഹരി, ഉമറലി സഖാഫി എടപ്പുലം, ഹനീഫ് സഖാഫി ആനമങ്ങാട്, അബൂബക്കർ സഖാഫി പന്നൂർ, അബ്ദുല്ല സഖാഫി മലയമ്മ, അബ്‌ദുറഹ്‌മാൻ സഖാഫി വാണിയമ്പലം, ബശീർ സഖാഫി കൈപ്രം, സൈനുദ്ദീൻ അഹ്‌സനി മലയമ്മ, അബ്ദുൽ കരീം ഫൈസി സംബന്ധിച്ചു.