നോളജ് സിറ്റി: മര്‍കസ് ബോര്‍ഡിങ് അലുംനി ഫാമിലി മീറ്റും മീലാദ് സംഗമവും നടത്തി. സംഗമം മർകസ് സാരഥി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്തു. സി മുഹമ്മദ് ഫൈസി അധ്യക്ഷത വഹിച്ചു. അലുംനി ജനറൽ സെക്രട്ടറി അൻവർ ടി ടി ചേറൂർ ആമുഖ ഭാഷണം നടത്തി. സയ്യിദ് സ്വാലിഹ് ജിഫ്‌രി, സി പി ശാഫി സഖാഫി, സെൻട്രൽ അലുംനി പ്രസിഡന്റ് സി പി ഉബൈദുല്ല സഖാഫി, സെക്രട്ടറി സ്വാദിഖ് കൽപള്ളി, ബോർഡിങ് അലുംനി പ്രസിഡന്റ് അബ്ദുൽ ജബ്ബാർ ഒറ്റപ്പിലാവ്, ഫിനാൻസ് സെക്രട്ടറി ജമാൽ ചാലിയം തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിൽ മുൻകാല അധ്യാപകരെയും സ്റ്റാഫുകളെയും ഉപഹാരം നൽകി ആദരിച്ചു. സ്വാഗത സംഘം ചീഫ് കൺവീനർ നിസാർ കാഞ്ഞങ്ങാട് സ്വാഗതവും എം കെ സ്വാദിഖ് അലി നിസാമി നന്ദിയും പറഞ്ഞു. സംഗമത്തിന്റെ ഭാഗമായി മൗലിദ് പാരായണവും ബുര്‍ദ മജ്‌ലിസും വിവിധ കലാപരിപാടികളും ഭാഗമായി നടന്നു.
More News
-
കാന്തപുരം ഉസ്താദിന്റെ ബുഖാരി വ്യാഖ്യാനം: പദ്ധതി സമര്‍പ്പണവും ഒന്നാം വാള്യം പ്രകാശനവും 21ന് മലേഷ്യയില്‍
മലേഷ്യന്‍ പ്രധാനമന്ത്രിയും 20 ലോക പണ്ഡിതരും സംബന്ധിക്കും ക്വാലലംപൂര്: ലോക പ്രസിദ്ധ ഇസ്ലാമിക ഹദീസ് ഗ്രന്ഥം സ്വഹീഹുല്‍ ബുഖാരിക്ക് ഇന്ത്യന്‍ ഗ്രാന്‍ഡ്... -
കമ്മ്യൂണിറ്റി ലീഡര്‍ഷിപ്പ് അവാര്‍ഡ് ഡോ. അസ്ഹരിക്ക്; ഖത്തര്‍ മന്ത്രി ഹമദ് ബിന്‍ അബ്ദുല്‍ അസീസ് അല്‍ കവാരി പുരസ്കാരം സമ്മാനിച്ചു
ദോഹ (ഖത്തര്‍): എസ് വൈ എസ് സംസ്ഥാന സെക്രട്ടറിയും മര്‍കസ് നോളജ് സിറ്റി മാനേജിംഗ് ഡയറക്ടറുമായ ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം... -
മലേഷ്യയിലെ യൂണിവേഴ്സിറ്റിയുമായി മീം ധാരണാപത്രം ഒപ്പുവെച്ചു
ക്വാലലംപൂര്: മലേഷ്യയിലെ യൂണിവേഴ്സിറ്റി സെയിന്‍സ് ഇസ്ലാം മലേഷ്യയുമായി (യു എസ് ഐ എം) മീം എഡ്ടെക് ധാരണാപത്രം ഒപ്പുവെച്ചു. യു എസ്...