പോർട്ടബിള്‍ കാൻസർ തെറാപ്പി മെഷീൻ കണ്ടെത്തലിനു പേറ്റന്റ് ലഭിച്ചു (ഏഴാമത്തെ പേറ്റന്റ്)

നിലവിൽ കാൻസർ ചികിത്സാ രംഗത്ത് കീമോതെറാപ്പി, റേഡിയേഷൻ തെറാപ്പി എന്നിവയാണ് ഉപയോഗിക്കുന്നത്. എന്നാൽ ഇതിനു നിരവധി പാർശ്വഫലങ്ങൾ ഉണ്ട്. ഇത് പരിഹരിക്കുവാൻ വേണ്ടിയാണു ഡോ .സൈനുദീൻ പട്ടാഴിയും ഡോ. നിഥിനും ചേർന്ന് പോർട്ടബിള്‍ കാൻസർ തെറാപ്പി മെഷീൻ രൂപകൽപന ചെയ്തു വികസിപ്പിച്ചതിനു ഭാരത സർക്കാരിന്റെ പേറ്റന്റ് ലഭിച്ചത്.

പ്രസ്തുത യന്ത്രത്തിൽ കാൻസർ ജീനുകളെ ക്രിസ്‌പർ കാസ് -9 (CRISPR-Cas9) (clustered regularly interspaced short palindromic repeats and CRISPR-associated protein 9) എന്ന സാങ്കേതിക വിദ്യ ഉപയോഗിച്ച് കാൻസർ ജീനുകളെ എഡിറ്റിംഗ് നടത്തി പ്രത്യേക കാട്രിഡ്ജ് ൽ ശേഖരിക്കാം. പ്രസ്തുത കാട്രിഡ്ജ്ൽ എഡിറ്റ് ചെയ്ത ജീനുകൾ അല്ലെങ്കിൽ സാധാരണ സെല്ലുകൾ പ്രവർത്തിക്കുവാൻ വേണ്ട പ്രത്യേക ജീനുകളെ ശേഖരിക്കാം. കാട്രിഡ്ജ്ൽ നിന്ന് ലിപിഡ് നാനോ പാർട്ടിക്കിൾസ് (Lipid Nano Particles) സഹായത്തോടെ കാൻസർ കോശങ്ങളിലേക്കു കടത്തിവിട്ടു കാൻസർ കോശങ്ങളുടെ വളര്‍ച്ച തടയപ്പെടുത്തി സാധാരണ കോശങ്ങളാക്കാം. ഇതിന്റെ നിർമ്മാണ ചിലവ് ഏകദേശം 12 ലക്ഷം രൂപയാണ്. മെഷീനിൽ ഉള്ള പ്രത്യേക സെൻസറുകൾ കൊണ്ട് കാൻസർ കോശങ്ങളുടെ മാറ്റങ്ങൾ നിരീക്ഷിക്കുവാൻ സാധിക്കും.

CANCER THERAPY MACHINE- description

CANCER THERAPY REP SHEET

 

Print Friendly, PDF & Email

Leave a Comment

More News