സോളിഡാരിറ്റി യൂത്ത്മൂവ്മെന്റ് സോളിഡ് ബിസിനസ് ക്ലബുമായി സഹരിച്ച് നടത്തിയ യൂത്ത് ബിസിനസ് കോൺക്ലേവിലെ യുവ സംരഭക അവർഡ് ഇംപെക്സ് മാനേജിങ് ഡയരക്ടർ സി. നുവൈസിന്. ഇംപെക്സ് കമ്പനിയും അതിന്റെ എം.ഡിയും കാഴ്ചവെച്ച സവിശേഷമായ പ്രവർത്തനങ്ങൾ മുൻനിർത്തിയാണ് നുവൈസിനെ അവാർഡിന് പരിഗണിച്ചത്. ബിസിനസ് രംഗത്തു കാഴ്ചവെച്ച വൈവിധ്യവത്കരണം, ആഗോള വ്യാപനം, വത്യസ്ഥ കമ്പനികളുടെയും ഉപകമ്പനികളുടെയും നേതൃനിരയിൽ ഉൾകാഴ്ചയോടെയുള്ള പ്രവർത്തനം, സാമൂഹിക പ്രതിബദ്ധത, വിവിധ പൊതുസ്ഥാപനങ്ങളിലെ ഉന്നത സമിതികളിലെ സാന്നിധ്യം തുടങ്ങിയവ പരിഗണിച്ചാണ് അവാർഡ്. കാലക്കറ്റ് ട്രേഡ് സെന്ററിൽ നടന്ന യൂത്ത് ബിസിനസ് കോൺക്ലേവിൽ പി.വി. അബ്ദുൽ വഹാബ് എം.പി നുവൈസിന് അവാർഡ് സമ്മാനിച്ചു. ജമാഅത്തെ ഇസ്‍ലാമി കേരള അമീർ പി. മുജീബുർറഹ്മാൻ, ജനറൽ സെക്രട്ടറി ടി.കെ. ഫാറൂഖ്, സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് സി.ടി. സുഹൈബ്, ഡോ. നഹാസ് മാള എന്നിവർ സംബന്ധിച്ചു.
More News
-
ഇസ്ലാമോഫോബിയക്കെതിരെ കൂടുതൽ ജാഗ്രത അനിവാര്യം: ടി.കെ. ഫാറൂഖ്
കോഴിക്കോട്: കേരളത്തിൽ ഇസ്ലാമോഫോബിയ വളർത്താൻ സി.പി.എം സംഘ്പരിവാർ ശക്തികളോട് മത്സരിക്കുന്ന സന്ദർഭത്തിൽ കൂടുതൽ ജാഗ്രത അനിവാര്യമാണെന്ന് ജമാഅത്തെ ഇസ്‍ലാമി ഹിന്ദ് കേരള... -
സംഭാൽ വെടിവെപ്പ്: മുസ്ലിം കൂട്ടക്കൊലയിൽ പ്രതിഷേധിക്കുക: സോളിഡാരിറ്റി
കോഴിക്കോട്: ഉത്തർപ്രദേശിലെ സംഭലിൽ ഷാഹി മസ്ജിദിന്റെ സംരക്ഷണത്തിന് തെരുവിലിറങ്ങിയ മുസ്ലിങ്ങളെ കൂട്ടക്കൊല ചെയ്ത യോഗീ സർക്കാറിനെതിരെ പ്രതിഷേധം ഉയരണമെന്ന് സോളിഡാരിറ്റി സംസ്ഥാന... -
സംഘ്പരിവാറിന്റെ മുസ്ലിം അപരവത്കരണ നയം പിണറായിയും പിന്തുടരുന്നു: പി. മുജീബുർറഹ്മാൻ
കോഴിക്കോട്: സംഘ്പരിവാറിന്റെ മുസ്ലിം അപരവത്കരണ നയം തന്നെയാണ് പിണറായിയും പിന്തുടരുന്നതെന്ന് ജമാഅത്തെ ഇസ്‍ലാമി കേരള അമീർ പി. മുജീബുർറഹ്മാൻ. സോളിഡാരിറ്റി യൂത്ത്മൂവ്മെന്റ്...