അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിക്കഴിഞ്ഞു. ഏറെ എന്നതിനെ ഒരു മാസം കൂടി മാത്രം കാത്തിരുന്നാൽ മതിയാകും. അതിന്റെ മുന്നോടിയായി പ്രസിഡന്റ് സ്ഥാനാർത്ഥികളുടെ ഡിബേറ്റ് ഒരുമാസം മുൻപേ നടന്നു. ഇപ്പോൾ വൈസ് പ്രസിഡന്റ് സ്ഥാനാര്ഥികളുടെയും നടന്നു. ഏറെ ആകാംക്ഷയോടെയും അതിലേറെ ആവേശത്തോടെയും കാത്തിരുന്ന അമേരിക്കൻ പ്രസിഡെൻഷ്യൽ തിരഞ്ഞെടുപ്പിലെ വൈസ് പ്രസിഡന്റുമാരുടെ ഡിബേറ്റ് ഈ കഴിഞ്ഞ ആഴ്ച നടക്കുകയുണ്ടായി. ട്രംപ് ഹാരിസ് ഡിബേറ്റ് കുറെ ആരോപണങ്ങളും വിവാദങ്ങളും സൃഷ്ടിക്കുകയുണ്ടായി. മോഡറേറ്റർ പക്ഷഭേദം കാട്ടിയെന്ന് ആരോപിച്ചുകൊണ്ട് ട്രംപ് രംഗത്തുവരികയും രണ്ടാമത്തെ ഡിബേറ്റിൽ നിന്നും മാറിനിൽക്കുകയും ചെയ്തു. അങ്ങനെ ആദ്യ ഡിബേറ്റുകൊണ്ട് ട്രംപ് ഹാരിസ് ഡിബേറ്റ് അവസാനിക്കുകയുണ്ടായി.
അതുകൊണ്ടുതന്നെ വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കുമോയെന്ന സംശയം എല്ലാവരിലുമുണ്ടായിരുന്നു. ഒടുവിൽ ആശങ്കകൾക്ക് വിരാമാമിട്ടുകൊണ്ട് ഇരു വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥികളും ഡിബേറ്റിനുമുന്പിൽ എത്തി. റിപ്പബ്ലിക്കൻ വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിയായി ഒഹായോ സെനറ്റർ ജെ ഡി വാൻസും ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയായിരുന്ന മിനസോട്ട ഗവർണ്ണർ റ്റിഎം വാൽസുമായിരുന്നു ഏറ്റുമുട്ടിയത്. ട്രംപും ഹാരിസും ഏറ്റുമുട്ടിയതുപോലെയായിരിക്കുമോ ഇവരുടേതെന്ന് ചിന്തിച്ചവർക്ക് നിരാശയായിരുന്നു ഫലം. നാൽപ്പതിൽ നിൽക്കുന്ന വാൻസും അറുപതിൽ എത്തിനിൽക്കുന്ന വാൽസും പക്വതയിൽ തുല്യരായിരുന്നു. എടുത്തുചാട്ടമോ പരസ്പ്പരം ചെളിവാരിയെറിയാലോ പരിധി വിട്ട ആരോപണങ്ങളോ ഒന്നും തന്നെ ആറിൽ നിന്നുമുണ്ടായില്ല. അതുകൊണ്ടുതന്ന് ആ ഡിബേറ്റിനെ ഒരു ജെൻഡൽമാൻ ഡിബേറ്റ് എന്നുതന്നെ വിളിക്കാം. ഇരു കൂട്ടരും തങ്ങളുടെ പ്രസിഡന്റ് സ്ഥാനാർത്ഥികളുടെ പ്രവർത്തനങ്ങളെ പ്രകീർത്തിക്കാനും തിരിച്ച് എതിർസ്ഥാനാത്ഥികളുടെ ദോഷ വശങ്ങളെ തുറന്നു കാട്ടാനും ശ്രമം നടത്തുകയുണ്ടായി. അതൊഴിച്ചാൽ ഡിബേറ്റ് വളരെ നിലവാരമുള്ളതായിരുന്നുഎന്ന് തന്നെ പറയാം. വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥികൾ തങ്ങളുടെ പ്രസിഡന്റ് സ്ഥാനാർത്ഥികളുടെ നിഴൽ മാത്രമാണ്. പ്രസിഡന്റിൻറ അജണ്ട നടപ്പാക്കുന്നതിനെ പിന്തുണക്കുക എന്നതാണ് അവരുടെ ഉത്തരവാദിത്യം.
ഒരു തണുപ്പൻ ഡിബേറ്റ് എന്ന് വിമർശിക്കുന്നവരുമുണ്ട്. കാരണം ആരോപണങ്ങളിൽ പോലും മൃദുലത ഇരുകൂട്ടരുടെയും ഭാഗത്ത് നിന്നും ഉണ്ടായിട്ടുണ്ട്. ഡിബേറ്റിൽ ഏറെ വിവാദമായ വിഷയം വാൽസിന്റ ചൈന സന്ദര്ശനമായിരുന്നു. ചൈനയുമായുള്ള
വാൽസിന്റെ അവിശുന്ധ കുട്ടുകെറ്റെന്നാണ് വാൻസ് വിശേഷിപ്പിച്ചത്. തിരിച്ച വാനസിന്ടെ ഹോങ്കോങ്ക് ബന്ധവും ഓരോപണ വിധേയമായി.
ട്രംപ് നേരെത്തെ തന്നെ ഹാരിസിനെയും വാൽസിനെയും കമ്മ്യൂണിസ്റ്റ് എന്ന് കളിയാക്കിയിരുന്നു അത് ഡിബേറ്റിലും
പ്രതിഫലിചുയെന്നു വേണം പറയാൻ. കടിച്ച പാമ്പിനെകൊണ്ട് വിഷമിറക്കിക്കുകയെന്നതാണ് വാൻസ് ചെയ്തത്. നിരവധി തവണ
ചൈന സന്ദർശിച്ചിട്ടുണ്ടെന്ന് അദ്ദേഹത്തിനെ സമ്മതിക്കേണ്ടിവന്നിട്ടുണ്ട്. അവിടുത്തെ സംസ്ക്കാരം പഠിക്കാനാണെന്നും അവരുടെ
നല്ലപ്രവർത്തനങ്ങൾ മനസ്സിലാക്കണമെന്നും അദ്ദേഹം പറഞ്ഞുകൊണ്ട് തടിതപ്പുകയാണ് ചെയ്തത്.
സ്കൂളുകളിലും മറ്റും വർധിച്ചു വരുന്ന ഗൺ ഷൂട്ടിങ്ങിനെക്കുറിച്ചും അതിനെ പ്രതിരോധിക്കാൻ ശക്തമായ നടപടി കൈക്കൊള്ളണമെന്നും ഇരുകൂട്ടരും വ്യക്തമാക്കിയെങ്കിലും ഏതു രീതിയിൽ എന്നതിനെകുറിച്ച് പരാമർശിച്ചിട്ടില്ല. കഴിഞ്ഞ പ്രസിഡന്റ് തിരഞ്ഞെടുപ്പുകളിൽ തിരഞ്ഞെടുപ്പുകളിൽ എല്ലാം സ്ഥാനാർത്ഥികൾ ഇതേ കുറിച്ച് പറയുമെങ്കിലും അതിനെ എങ്ങനെ പ്രതിരോധിക്കാമെന്നതിനെ കുറിച്ച് ഒന്നും വ്യക്തമാക്കാറില്ല. അമേരിക്കയിൽ ശക്തമായ ലോബിയാണ് ഗൺ ലോബി. ആ
ലോബിയ്ക്കെതിതിരെ തിരിയാൻ രാഷ്ട്രീയ പാർട്ടികളും അവരുടെ സ്ഥാനാർത്ഥികളും ശ്രമിക്കാറില്ല. അവരിൽ നിന്നെ നിർലോഭ
സഹായസഹകരണം ലഭിക്കാറുണ്ട്. അതുകൊണ്ടുതന്നെ അവരാരും ഗൺ ലോബിയെ എതിർക്കാറില്ല. എതിർക്കുന്നപോലെ
അഭിനയിക്കുംമെന്നുമാത്രം. ചുരുക്കത്തിൽ ഈ തിരഞ്ഞെടുപ്പിലും അതുതന്നെ നടക്കും.
റഷ്യയും യുക്രയിനും ഇസ്രയേലും ഹമാസും ചൈനയും വിഷയമായി വന്നെങ്കിലും അതിലും വ്യക്തത ആരിൽ നിന്നും ഉണ്ടായില്ല. ഹാരിസ് അധികാരത്തിൽ എത്തിയാൽ ജീവിത നിലവാരം മെച്ചമാക്കുമെന്നും റഷ്യയും യുക്രയിനും ഇസ്രയേലും ഹമാസും ചൈനയും വിഷയമായി വന്നെങ്കിലും അതിലും വ്യക്തത ആരിൽ നിന്നും ഉണ്ടായില്ല. ഹാരിസ് അധികാരത്തിൽ എത്തിയാൽ ജീവിത നിലവാരം മെച്ചമാക്കുമെന്നും വീടുകൾ വാങ്ങുമ്പോൾ റ്റാക്സ് ക്രെഡിറ്റുൾപ്പെടുള്ള സഹായങ്ങൾ നൽകുമെന്നും ഉൾപ്പെടെയുള്ള ഹാരിസിനെ പിന്തുടരുകയും ചെയ്ത വാൽസ് എങ്കിൽ അബോർഷൻ ഉൾപ്പെടെയുള്ള കാര്യത്തിൽ സംസ്ഥാനങ്ങളുടെ തീരുമാനത്തിന് മുൻഗണന നല്കുമെന്ന് വാൻസും പറഞ്ഞൊപ്പിച്ചു.
ഇനിയും കേവലം ഒരു മാസവും മാത്രമുള്ള തിരഞ്ഞെടുപ്പിൽ അട്ടിമറി പലതും നടക്കാം. വൈസ് പ്രസിഡന്റ് ഡിബേറ്റിനു ശേഷം
വലിയ മാറ്റങ്ങളൊന്നും നടന്നിട്ടില്ല. ജന പിന്തുണയുടെ കാര്യത്തിൽ നാലു ശതമാനത്തിന്റെ വ്യത്യാസം മാത്രം മാണിപ്പോഴും. ലോകത്തെ നിയന്ത്രിച്ചിരുന്ന രാജ്യത്തെ തിരഞ്ഞെടുപ്പിൽ മറ്റു പല രാജ്യങ്ങളും കൈകടത്തലുകൾ നടത്തുന്നുയെന്ന് ആരോപിക്കുമ്പോൾ അത് ഈ രാജ്യത്തിന്റെ പ്രതിച്ഛായയെ ഇല്ലാതാക്കും. അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നെഞ്ചിടിപ്പിന്റെ ഒരു മാസ്സം കൂടി . ട്രംപ് ജയിച്ചാൽ പരിചയപെട്ട ശേഷം വീണ്ടും മത്സരിച്ചു ജയിക്കുന്ന രണ്ടാമത്തെ പ്രസിഡന്റ് ആകും. അതുപോലെ ഹാരിസ് ജയിച്ചാൽ ആദ്യ വനിതാ പ്രസിഡന്റ് ആയിരിക്കും. ആരാണ് ആ ചരിത്ര വിജയം വരുന്നതെന്ന് കാണാം