കണ്ണുകൾ കെട്ടി മാജിക് മജീഷ്യൻ ആൽവിൻ റോഷന് ഗിന്നസ് വേൾഡ് റെക്കോർഡ്

കണ്ണൂർ: ഒരു മിനിറ്റിനുള്ളിൽ ഏറ്റവും കൂടുതൽ മാജിക് ട്രിക്‌സുകൾ കണ്ണുകൾ കെട്ടി അവതരിപ്പിച്ച, മോസ്റ്റ് മാജിക് ട്രിക്സ് പെർഫോമഡ് ബ്ലൈൻഡ് ഫോൾഡഡ് ഇൻ വൺ മിനിറ്റ് (Most Magic tricks performed blindfolded in one minute) എന്ന കാറ്റഗറിയിൽ ലണ്ടൻ മജീഷ്യൻ മാർട്ടിൻ റീസ് 2023ൽ സ്ഥാപിച്ച 36 മാജിക് ട്രിക്സുകൾ, തുടർന്ന് 2024 അമേരിക്കൻ മജീഷ്യൻ ഇയാൻ സ്റ്റുവർട്ട് സ്ഥാപിച്ച 39 മാജിക്‌ ട്രിക്‌സ്കൾ എന്നി രണ്ട് മജീഷ്യൻസിന്റെ റെക്കോർഡുകൾ ഒരുമിച്ചു മറികടന്ന് കണ്ണൂർ പാപ്പിനിശ്ശേരി വെസ്റ്റ് ഹാജി റോഡ് സ്വദേശി മജീഷ്യൻ ആൽവിൻ റോഷൻ ഒരു മിനിറ്റിൽ 43 മാജിക് ട്രിക്സുകൾ അവതരിപ്പിച്ചു കൊണ്ട് ലോകത്തിലെ വേഗതയേറിയ മജീഷ്യൻ ( World’s Fastest Magician ) എന്നാ ഗിന്നസ് വേൾഡ് റെക്കോർഡ് ടൈറ്റിൽ സ്വന്തമാക്കി. ഇന്ത്യയിൽ നിന്ന് ഈ നേട്ടം കരസ്ഥമാക്കുന്ന ആദ്യത്തെ മജീഷ്യൻ കൂടിയാണ് ആൽവിൻ.

2024 മാർച്ച് 24നാണ് ആൽവിൻ ഗിന്നസ് അധികൃതരുടെ ഗൈഡ് ലൈൻ പ്രകാരം റെക്കോർഡ് അറ്റംപ്റ്റ് നടത്തിയത്. തുടർന്ന് എവിഡൻസുകൾ സമർപ്പിക്കുകയും നാല് മാസങ്ങൾക്ക് ശേഷമാണ് റിസൽട്ട് പ്രഖ്യാപിച്ചത്. മൂന്ന് വർഷത്തെ നിരന്തരമായ പരിശ്രമത്തിന്റെ ഫലമായാണ് ആൽവിൻ മൂന്നാമത്തെ ഗിന്നസ് നേട്ടം കൈവരിച്ചത്.

ഇതിനുമുൻപ് 2022 ഒരു മിനിറ്റിൽ 76 തീപ്പെട്ടിക്കുള്ളികൾ അടുക്കിവെച്ച് ടവർ നിർമ്മാണത്തിൽ ഏർപ്പെട്ട ഗിന്നസ് റെക്കോർഡ് കരസ്ഥമാക്കിയിരുന്നു തുടർന്ന് 2023ൽ സ്റ്റേജ് മാജിക് ഇനത്തിൽ മൂന്നു മിനിറ്റിൽ 11 സ്റ്റേജ് ഇല്യൂഷൻ ട്രിക്സുകൾ അവതരിപ്പിച്ച മറ്റൊരു റെക്കോർഡും കൂടി ആൽവിൻ കരസ്ഥമാക്കി.

മാജിക് ഇനത്തിൽ വ്യത്യസ്തമായ ഗിന്നസ് വേൾഡ് റെക്കോർഡുകൾ ഇനിയും സൃഷ്ടിക്കുക എന്നുള്ളതാണ് ആൽവിന്റെ സ്വപ്നം. ഓരോ റെക്കോർഡ് നേട്ടങ്ങളും കൈവരിക്കുന്നത് ഗിന്നസ് അധികൃതരുടെ വ്യക്തമായ മാർഗ്ഗ നിർദ്ദേശങ്ങൾ പ്രകാരമാണെന്നും ഓരോന്നും വലിയ ചലഞ്ച് ആണെന്നും ആൽവിൻ പറയുന്നു. മറ്റുള്ളവരെ അവരുടെ സ്വപ്നങ്ങൾ കാണുവാനും ലക്ഷ്യങ്ങൾ കൈവരിക്കുവാനും പ്രചോദിപ്പിക്കുവാനും ആണ് ആൽവിൻ തന്റെ റെക്കോർഡ് നേട്ടം കൊണ്ട് ആഹ്രഹിക്കുന്നത്.

എട്ടാം വയസ്സിലാണ് ആൽവിൻ മാജിക് രംഗത്ത് വരുന്നത് കുട്ടികളുടെ മാസികയിലെ ആഴ്ചപ്പതിപ്പിൽ വരുന്ന നിങ്ങൾക്കും മാജിക് പഠിക്കാം എന്ന നുറുങ്ങു വിദ്യകൾ നിന്നുമാണ് മാജിക് ലോകത്തിലേക്ക് തുടക്കം കുറിക്കുന്നത്.

മാജിക് രംഗത്ത് ഗുരുക്കന്മാർ ഇല്ലാതെതന്നെ അഞ്ചുവേദികളിൽ സ്വന്തമായി ഉണ്ടാക്കിയ മാജിക് ഉപകരണങ്ങൾ ഉപയോഗിച്ച് കൂട്ടുകാരുടെ മുന്നിലും അയൽവാസികളുടെ വീടുകളിലും അവതരിപ്പിച്ചു കൊണ്ടാണ് ആൽവിൻ കക്കാട് കോർജൻ യു പി സ്കൂളിൽ തന്റെ അരങ്ങേറ്റം കുറിക്കുന്നത്.

2007 കണ്ണൂർ ചൊവ്വ ഹയർസെക്കൻഡറി സ്കൂളിൽ ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോൾ ശാസ്ത്രീയമായി മാജിക്‌ പഠിക്കാൻ മജീഷ്യൻ ഗോപിനാഥ് മുതുകാടിന്റെ തിരുവനന്തപുരത്തെ മാജിക്‌ അക്കാദമിയിൽ പോയി പൂർത്തീകരിച്ചത്.

2018യിൽ മുതലാണ് ഗിന്നസ് വേൾഡ് റെക്കോർഡ് നേടണം എന്ന ആഗ്രഹം ആൽവിന്റെ മനസ്സിൽ വരുന്നത്. അങ്ങനെയാണ് ഇന്ത്യയിൽ ആദ്യമായി ശീർഷനത്തിലൂടെ മാജിക് അവതരിപ്പിച്ചു തുടങ്ങിയത്,നാലു മിനിറ്റ് 57 സെക്കൻഡ് 10 മാജിക് ട്രിക്സുകൾ ആണ് അതിനുവേണ്ടി പരിശീലിച്ചത്. എന്നാൽ ആ ശ്രമം 9 തവണ റിജക്ട് ആയതിനെ തുടർന്നാണ് മറ്റു കാറ്റഗറിയിലുള്ള റെക്കോർഡുകൾ നേടുന്നതിന് ഉള്ള ശ്രമം തുടങ്ങിയത്. മൂന്ന് ഗിന്നസ് റെക്കോർഡുകൾ നേട്ടങ്ങളോടെ മാജിക്‌ ഇനത്തിൽ പല ഗിന്നസ് വേൾഡ് റെക്കോർഡുകളും ഇന്ത്യൻ മാജിക് രംഗത്ത് നേടുക എന്നുള്ളതാണ് ആൽവിന്റെ അടുത്ത ലക്ഷ്യം.

ലഹരിക്കെതിരെയും തീവ്രവാദം വിഘടനവാദം സാമൂഹിക തിന്മകൾക്കെതിരെയും. മതസൗഹാർദം, ദേശസ്നേഹം എന്നീ ആശയങ്ങൾ പ്രചരിപ്പിക്കുവാനും മാജിക് ഒരു ആശയ പ്രചരണത്തിനായി ആൽവിൻ തന്റെ കലാപ്രകടനം ഉപയോഗിക്കുന്നു

മാജിക്കും മെന്റലിസവും ഇടകലർത്തി കൊണ്ടുള്ള ആൽവിന്റെ നൂതനമായ “Alwin’s Magic & Mentalism show” യുടെ പ്രകടനമാണ് ഇന്ന് ചെറുതും വലുതുമായി 2000 വേദികളിൽ പിന്നിട്ടുകൊണ്ട് മുന്നോട്ടുപോകുന്നത്. സംഘാടകരുടെ ബജറ്റ് അനുസരിച്ചുള്ള സ്റ്റേജ് ഷോയും ആൽവിൻ നടത്തുന്നു.

ആൽവിൻ റോഷൻ പാപ്പിനിശ്ശേരി വെസ്റ്റ് ഹാജി റോഡിൽ റോഷ്ന വില്ലയിൽ സോളമെൻ ഡേവിഡ് മാർക്കിന്റെയും, അനിത മാർക്കിന്റെയും മകനാണ്. ഭാര്യ പമിത,സഹോദരി റോഷ്‌ന.

https://drive.google.com/drive/folders/1G4-ESLWA1fQpkb_RJpzVUr7gKihve7wW

 

Print Friendly, PDF & Email

Leave a Comment

More News