ബോയിംഗ് 17,000 ജീവനക്കാരെ പിരിച്ചുവിടുന്നു

ബോയിംഗ് കമ്പനി അതിൻ്റെ ജീവനക്കാരുടെ എണ്ണം പത്ത് ശതമാനം കുറയ്ക്കാൻ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. അങ്ങനെ സംഭവിച്ചാല്‍ ഏകദേശം 17000 ജീവനക്കാർക്ക് കമ്പനിയിൽ നിന്ന് പുറത്തു പോകേണ്ടി വരും. വെള്ളിയാഴ്ചയാണ് ബോയിംഗ് ജോലികൾ വെട്ടിക്കുറയ്ക്കുന്നതായി പ്രഖ്യാപിച്ചത്. ഏവിയേഷൻ ഭീമനായ ബോയിംഗ് ഈ ദിവസങ്ങളിൽ വളരെയധികം സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന് ചീഫ് എക്സിക്യൂട്ടീവ് പറഞ്ഞു.

സിയാറ്റിൽ മേഖലയിലെ സമരം കണക്കിലെടുത്ത് മൂന്നാം പാദത്തിൽ വലിയ നഷ്ടം നേരിട്ടതിനെ തുടർന്നാണ് ഈ തീരുമാനമെന്ന് കമ്പനി അറിയിച്ചു.

ഏവിയേഷൻ ഭീമനായ ബോയിംഗ് ഈ ദിവസങ്ങളിൽ വളരെയധികം സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്നും ഇത് ശരിയാക്കാൻ ജീവനക്കാരുടെ എണ്ണം വീണ്ടും ക്രമീകരിക്കേണ്ടിവരുമെന്നും ചീഫ് എക്സിക്യൂട്ടീവ് കെല്ലി ഓർട്ട്ബെർഗ് പറഞ്ഞു. ആഗോളതലത്തിൽ 17,000 തസ്തികകൾ വെട്ടിക്കുറയ്ക്കുന്നതില്‍ ഓഫീസർമാർ, മാനേജർമാർ, ജീവനക്കാർ എന്നിവരും ഉൾപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു.

അതിൽ നിലവിലുള്ള ഓർഡറുകൾ പൂർത്തിയാക്കിയ ശേഷം, 2027 ൽ വാണിജ്യ 767 കാർഗോ വിമാനങ്ങളുടെ ഉത്പാദനവും ബോയിംഗ് നിർത്തുമെന്ന് സിഇഒ കെല്ലി ഓർട്ട്ബെർഗ് വെള്ളിയാഴ്ച ജീവനക്കാർക്കു വേണ്ടി പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. കമ്പനി വർദ്ധിച്ചുവരുന്ന നഷ്‌ടവും മെഷീനിസ്റ്റുകളുടെ പണിമുടക്കും അഭിമുഖീകരിക്കുകയാണെന്നും ഇത് കാരണം വിമാന ഫാക്ടറികളിലെ പ്രവർത്തനം അഞ്ചാഴ്ചയായി നിലച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

33,000 ജീവനക്കാരുടെ ഏകദേശം ഒരു മാസത്തെ പണിമുടക്ക് വിമാനങ്ങളുടെ നിർമ്മാണം വൈകിപ്പിച്ചതായി കമ്പനി പറയുന്നു. ഇത് കമ്പനിയുടെ പ്രശ്നങ്ങൾ വർദ്ധിപ്പിച്ചു. ഇൻ്റർനാഷണൽ അസോസിയേഷൻ ഓഫ് മെഷീനിസ്റ്റുകളുടെയും എയ്‌റോസ്‌പേസ് വർക്കേഴ്‌സിൻ്റെയും ബോയിംഗ് ജീവനക്കാർ കരാർ നിർദ്ദേശം നിരസിച്ചതിന് ശേഷം സെപ്റ്റംബർ 13-ന് ജോലി ബഹിഷ്ക്കരിച്ചിരുന്നു.

“ഞങ്ങളുടെ ബിസിനസ്സ് സമീപകാലത്ത് വെല്ലുവിളികൾ അഭിമുഖീകരിച്ചപ്പോള്‍, ഞങ്ങളുടെ ഭാവിക്കായി ഞങ്ങൾ സുപ്രധാനമായ തന്ത്രപരമായ തീരുമാനങ്ങൾ എടുക്കുകയും ഞങ്ങളുടെ കമ്പനി പുനഃസ്ഥാപിക്കുന്നതിന് ആവശ്യമായ ജോലികൾ ചെയ്യുകയും ചെയ്യുന്നു. ദീർഘകാലാടിസ്ഥാനത്തിൽ മത്സരാധിഷ്ഠിതമായി തുടരുന്നതിന് ഈ നിർണായക പ്രവർത്തനങ്ങൾ, ഞങ്ങളുടെ ബിസിനസ്സിലെ പ്രധാന ഘടനാപരമായ മാറ്റങ്ങൾ എന്നിവ ആവശ്യമാണ്,” ഓർട്ട്ബെർഗ് ഒരു പത്രക്കുറിപ്പിൽ പറഞ്ഞു.

 

Print Friendly, PDF & Email

Leave a Comment

More News