’24 ഘണ്ടേ മേ നെറ്റ്‌വർക്ക് ഖതം’: മുംബൈയിൽ ബാബ സിദ്ദിഖ് വെടിയേറ്റ് മരിച്ചതിന് പിന്നാലെ ലോറൻസ് ബിഷ്‌ണോയിയെ വെല്ലുവിളിച്ച് പപ്പു യാദവ്

ബാബ സിദ്ദിഖിനെ കൊലപ്പെടുത്തിയതിനോട് രോഷത്തോടെ പ്രതികരിച്ച പപ്പു യാദവ്, ലോറൻസ് ബിഷ്‌ണോയി ആദ്യം സിദ്ദു മൂസ്വാലയെ കൊന്നുവെന്നും പിന്നീട് രാഷ്ട്രീയ രജ്പുത് കർണി സേന ദേശീയ അദ്ധ്യക്ഷൻ സുഖ്‌ദേവ് സിംഗ് ഗോഗമേദിയേയും ഇപ്പോൾ ബാബ സിദ്ദിഖിനെയും ജയിലിൽ ഇരുന്നു കൊലപ്പെടുത്തിയെന്നും എല്ലാവരും നിശബ്ദരായ കാഴ്ചക്കാരായി മാറിയെന്നും പറഞ്ഞു. കൊടും കുറ്റവാളികൾക്കെതിരെ നടപടിയെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

മുംബൈ: ശനിയാഴ്ച രാത്രി മുംബൈയിൽ എൻസിപി അജിത് പവാർ വിഭാഗം നേതാവ് ബാബ സിദ്ദിഖിനെ കൊലപ്പെടുത്തിയതിൻ്റെ ഉത്തരവാദിത്തം സംഘം ഏറ്റെടുത്തതിന് പിന്നാലെ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് പൂർണിയ എംപി പപ്പു യാദവ് രംഗത്ത്. ലോറൻസ് ബിഷ്‌ണോയി ഒരു ചെറിയ കുറ്റവാളിയാണെന്നും നിയമം അനുവദിച്ചാൽ 24 മണിക്കൂറിനുള്ളിൽ അയാളുടെ മുഴുവൻ സംഘത്തെയും തുടച്ചുനീക്കുമെന്നും പപ്പു യാദവ് പറഞ്ഞു.

ബാബ സിദ്ദിഖിനെ കൊലപ്പെടുത്തിയതിനോട് രോഷത്തോടെ പ്രതികരിച്ച പപ്പു യാദവ്, ലോറൻസ് ബിഷ്‌ണോയി ആദ്യം സിദ്ദു മൂസ്വാലയെ കൊന്നുവെന്നും, പിന്നീട് രാഷ്ട്രീയ രജ്പുത് കർണി സേന ദേശീയ അദ്ധ്യക്ഷൻ സുഖ്‌ദേവ് സിംഗ് ഗോഗമേദിയേയും ഇപ്പോൾ ബാബ സിദ്ദിഖിനെയും ജയിലിൽ ഇരുന്നു കൊലപ്പെടുത്തിയെന്നും എല്ലാവരും നിശബ്ദരായ കാഴ്ചക്കാരായി മാറിയെന്നും പറഞ്ഞു. കൊടും കുറ്റവാളികൾക്കെതിരെ സര്‍ക്കാര്‍ നടപടിയെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

“ഇതൊരു രാജ്യമാണോ അതോ ഭീരുക്കളുടെ സൈന്യമാണോ? ഒരു കുറ്റവാളി ജയിലിൽ ഇരുന്നു വെല്ലുവിളികൾ നടത്തുന്നു, എല്ലാവരും കാഴ്ചക്കാരായി തുടരുമ്പോൾ ആളുകളെ കൊല്ലുന്നു, ആദ്യം അത് മൂസ്വാല ആയിരുന്നു, പിന്നെ രാഷ്ട്രീയ രജ്പുത് കർണി സേന നേതാവ്. ഇപ്പോൾ ഒരു വ്യവസായി-രാഷ്ട്രീയക്കാരനും കൊല്ലപ്പെട്ടു, നിയമം അനുവദിക്കുകയാണെങ്കിൽ 24 മണിക്കൂറിനുള്ളിൽ ലോറൻസ് ബിഷ്‌ണോയിയുടെ മുഴുവൻ ശൃംഖലയും ഞാൻ ഇല്ലാതാക്കും,” പപ്പു യാദവ് തൻ്റെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടിൽ കുറിച്ചു.

എൻസിപി നേതാവ് ബാബ സിദ്ദിഖിനെ ശനിയാഴ്ച രാത്രിയാണ് ബൈക്കിലെത്തിയ മൂന്ന് അക്രമികൾ ബാന്ദ്രയിലെ മകൻ സീഷൻ സിദ്ദിഖിൻ്റെ ഓഫീസിന് പുറത്ത് വെടി വെച്ചത്. ഉടൻ തന്നെ ലീലാവതി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചതായി അധികൃതർ അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് വെടിവെച്ചവരെന്ന് സംശയിക്കുന്ന രണ്ട് പേരെ ശനിയാഴ്ച രാത്രി തന്നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ, അക്രമികളിലൊരാള്‍ ഒളിവിലാണെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ പറഞ്ഞു, ഇയാളെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും ഉറപ്പുനൽകി.

 

 

Print Friendly, PDF & Email

Leave a Comment

More News