കിഴുപ്പിള്ളിക്കര പ്രവാസി സൗഹൃദ കൂട്ടായ്മയുടെ രണ്ടാം വാര്‍ഷികവും ഓണാഘോഷവും പൊതുയോഗവും

ഖത്തറിലെ തൃശ്ശൂർ ജില്ല താന്ന്യം ഗ്രാമ പഞ്ചായത്തിലെ കിഴുപ്പിള്ളിക്കര നിവാസികളുടെ കൂട്ടായ്മയായ “കിഴുപ്പിള്ളിക്കര പ്രവാസി സൗഹൃദ കൂട്ടായ്മ – ഖത്തർ” രണ്ടാം വാർഷികവും, ഓണാഘോഷവും, പൊതുയോഗവും അൽ നാസർ സ്ട്രീറ്റിലെ മൾട്ടി ഡൈൻ റസ്റ്റോറന്റ് ഹാളിൽ വെച്ച് നടന്നു.

വിഭവസമൃദ്ധമായ ഓണസദ്യയോടെ പരിപാടികള്‍ ആരംഭിച്ചു. കൂട്ടായ്മയിലെ അൻപതോളം അംഗംങ്ങൾ കുടുംബസമേതം പങ്കെടുത്ത സ്നേഹ സംഗമത്തിൽ, പ്രസിഡന്റ് ഹിജാസ് അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഷാജഹാൻ സ്വാഗതവും ഫിനാൻസ് സെക്രട്ടറി ഷെറിൻ നന്ദിയും പറഞ്ഞു. അഡ്വൈസറി ബോർഡ് ജനറൽ കൺവീനർ അജിമോൻ ആദം ഉദ്ഘാടനം ചെയ്തു സംസാരിച്ചു. ചെയർമാൻ സിദ്ധിഖ് 2024 -26 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെ പ്രഖ്യപിച്ചു. സീനിയർ അംഗംങ്ങളായ മൻസൂർ പി എം, പ്രകാശ്, അൻസാരി ഇക്ബാൽ, ഷജീർ എന്നിവർ സംസാരിച്ചു.

ഗായകൻ അസൈനാർ ആമയൂർ, ഷാഫി, ഷാഫി കബീർ എന്നിവർ ഗാനങ്ങൾ അവതരിപ്പിച്ചു. തുടർന്ന് തനിഷ്‌ക രാജേഷ് ഡാൻസ് അവതരിപ്പിച്ചു. വിവിധ കലാപരിപാടികൾ അവതരിപ്പിച്ച എല്ലാ കലാകാരന്മാർക്കും സ്നേഹ സമ്മാനങ്ങൾ വിതരണം ചെയ്തു.

പുതിയ ഭാരവാഹികൾ:
ഹിജാസ് പി ഐ (പ്രസിഡണ്ട്),
മൻസൂർ പി എം, മോഹനൻ കെ ആർ (വൈസ് പ്രസിഡണ്ടുമാർ),
ഷാജഹാൻ വി എ (ജനറൽ സെക്രട്ടറി )
ഷെറിൻ മജീദ് (ഫിനാൻസ് സെക്രട്ടറി)
ഷജീർ കെ എച്ച് (ഓർഗനൈസിംഗ് സെക്രട്ടറി),
യഹ്‌യ മജീദ് (എച്ച്. ആർ/ജോബ് സെൽ സെക്രട്ടറി)
അഫ്സൽ കല്ലുംകടവ് (സ്പോർട്സ് സെക്രട്ടറി)
പൂജ രാജേഷ് (കൾച്ചറൽ സെക്രട്ടറി)

എക്സിക്യൂട്ടീവ് അംഗംങ്ങൾ: വത്സൻ, അപ്പു, മുഹമ്മദ്, അബീഷ് ആദം, ജിനാസ്, റസ്മൽ.

ഉപദേശക സമിതി അംഗങ്ങൾ:
ചെയർമാൻ: സിദ്ധിഖ് കല്ലുംകടവ്
വൈസ് ചെയർമാൻ: പ്രകാശ് (അമ്പു )
ജനറൽ കൺവീനർ: അജിമോൻ ആദം
അംഗങ്ങള്‍: അൻസാരി ഇക്ബാൽ, ദിൽഷാദ്

Print Friendly, PDF & Email

Leave a Comment

More News