കാന: ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന യോഗത്തിനിടെ നബാത്തിയയിൽ ഇസ്രായേൽ വ്യോമാക്രമണം നടത്തിയതായി ലെബനൻ ഉദ്യോഗസ്ഥർ. നഗര സേവനങ്ങളും ദുരിതാശ്വാസവും ചർച്ച ചെയ്യാൻ വിളിച്ചു ചേർത്ത മുനിസിപ്പൽ കൗൺസിലിൻ്റെ യോഗത്തിൽ ഇസ്രായേൽ മനഃപൂർവം ലക്ഷ്യമിട്ടതായി ടുന്നതായി ലെബനൻ കാവൽ പ്രധാനമന്ത്രി നജീബ് മിക്കാറ്റി ആരോപിച്ചു. ആഗ്രമണത്തില്‍ നഗരത്തിലെ മേയറും മറ്റ് നാല് പേരും കൊല്ലപ്പെടുകയും മുനിസിപ്പൽ കെട്ടിടം നശിപ്പിക്കുകയും ചെയ്തു.
തെക്കൻ ലെബനനിൽ തുടരുന്ന ആളുകൾക്കുള്ള ദുരിതാശ്വാസ പ്രവർത്തനങ്ങളും സഹായ വിതരണവും ഏകോപിപ്പിക്കുന്നതിനായി യോഗം നടന്ന കെട്ടിടത്തിലാണ് ബോംബാക്രമണം നടത്തിയതെന്ന് ലെബനൻ ആഭ്യന്തര മന്ത്രി ബസ്സം മൗലവി പ്രത്യേക പ്രസ്താവനയിൽ പറഞ്ഞു. ആക്രമണത്തില്‍ ഒരു സിവിൽ ഡിഫൻസ് അംഗം കൊല്ലപ്പെടുകയും മറ്റുള്ളവർക്ക് പരിക്കേൽക്കുകയും ചെയ്തു.
സിവിലിയൻമാരെ കൊന്നൊടുക്കിയ ഇസ്രായേലി ആക്രമണങ്ങളെക്കുറിച്ചും യുഎൻ സമാധാന സേനയ്‌ക്കെതിരായ ആക്രമണങ്ങളെക്കുറിച്ചും അന്താരാഷ്ട്ര സമൂഹം “മനഃപൂർവം നിശബ്ദത” പാലിക്കുന്നുവെന്ന് മിക്കാറ്റി ആരോപിച്ചു. “ഈ യാഥാർത്ഥ്യത്തിൻ്റെ വെളിച്ചത്തിൽ എന്ത് പരിഹാരമാണ് പ്രതീക്ഷിക്കുന്നത്?” അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
തെളിവുകൾ നൽകാതെ, സിവിലിയൻമാർക്കിടയിൽ പ്രവര്‍ത്തിക്കുന്ന ഹിസ്ബുല്ല തീവ്രവാദ സൈറ്റുകളെയാണ് ആക്രമിച്ചതെന്ന് ഇസ്രായേല്‍ പറയുന്നുണ്ടെങ്കിലും അതിന് തെളിവുകളൊന്നും നല്‍കിയില്ല.