മുട്ടാർ: ചീരംവേലിൽ അഡ്വ.ബിജു സി.ആന്റണിയുടെ ജീവിതം പൊതു പ്രവർത്തകർക്ക് ഒരു പാഠപുസ്തകമാണെന്ന് അഡ്വ. ജോബ് മൈക്കിള്‍ എംഎൽഎ പ്രസ്താവിച്ചു.ഒന്നാം ചരമ വാർഷിക അനുസ്മരണ ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുട്ടാർ സെന്റ് ജോർജ് ചർച്ചിൽ നടന്ന അനുസ്മരണ കുർബാനയ്ക്ക് ഫാദർ ജേക്കബ് ചീരംവേലിൽ നേതൃത്വം നല്കി.പാരിഷ് ഹാളിൽ നടന്ന അനുസ്മരണ ചടങ്ങ് എടത്വ സെന്റ് ജോർജ്ജ് ഫൊറോന പള്ളി വികാരി ഫാദർ ഫിലിപ്പ് വൈക്കത്തുകാരൻ വീട്ടിൽ ഉദ്ഘാടനം ചെയ്തു. ഇടവക വികാരി ഫാദർ സിറിൾ ചേപ്പില അധ്യക്ഷത വഹിച്ചു.
കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ജേക്കബ് ഏബ്രഹാം,കേരള കോൺഗ്രസ് (എം) സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി അംഗം ജോസഫ് കെ നെല്ലുവേലി,മുട്ടാർ ഗ്രാമ പഞ്ചായത്ത് അംഗം ജോസ് മാമ്മൂടൻ, പച്ച ചെക്കിടിക്കാട് ലൂർദ് മാതാ ഹയർ സെക്കൻണ്ടറി സ്ക്കൂൾ പ്രിൻസിപ്പാൾ തോമസ്കുട്ടി മാത്യൂ ചീരംവേലിൽ,കേരള കോൺഗ്രസ് സംസ്ഥാന കമ്മിറ്റി അംഗം പ്രകാശ് പനവേലി, പമ്പ ബോട്ട് റേസ് ക്ലബ് ജലോത്സവം സമിതി ജനറൽ കൺവീനർ അഡ്വ. ഉമ്മൻ എം മാത്യു,പമ്പ ബോട്ട് റേസ് ക്ലബ് ജനറൽ സെക്രട്ടറി പുന്നൂസ് ജോസഫ്,ലയൺസ് ക്ലബ് ഓഫ് എടത്വ ടൗൺ പ്രസിഡൻ്റ് ഡോ ജോൺസൺ വി.ഇടിക്കുള, പാരിഷ് കൗൺസിൽ അംഗം ജോ ണിച്ചൻ മണലിൽ, തിരുവല്ല ബാർ അസോസിയേഷന്‍ മുൻ സെക്രട്ടറി അഡ്വ സിബി ജയിംസ്,സി.എ.ജോസഫ് ക്കുട്ടി,സഹപാഠി പി.എം തോമസ്,തൊമ്മികുട്ടി വാളംപറമ്പിൽ,ചെറിയാൻ മാത്യൂ എന്നിവർ പ്രസംഗിച്ചു.
തുടർന്ന് വിവിധ സന്നദ്ധ സംഘടനകൾക്കും സ്ഥാപനങ്ങൾക്കും ഉള്ള സഹായധന വിതരണം സിസ്റ്റർ ലീമാ റോസ് ചീരംവേലിൽ,റിന്‍സി ബിജു ചീരംവേലിൽ, ജോജി സി.ആന്റണി,സജൻ ആന്റണി ചീരംവേലിൽ, ബാബു വേണാട് ,അമൽ സ്ക്കറിയ ബിജു,അഖിൽ ചാക്കോ ബിജു എന്നിവർ ചേർന്ന് നിർവഹിച്ചു.സാമൂഹിക ,സാംസ്ക്കാരിക ,രാഷ്ട്രീയ,ജലോത്സ വം,അഭിഭാഷക രംഗ ത്തുള്ള നൂറ് കണക്കിന് സഹപ്രവർത്തകരും കുടുംബാംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.
2023 ഒക്ടോബർ 16ന് അന്തരിച്ച ചീരംവേലിൽ അഡ്വ.ബിജു സി.ആന്റണി (53)യൂത്ത് ഫ്രണ്ട്,കെഎസ് സി ജില്ലാ പ്രസിഡന്റ്,സംസ്ഥാന ജനറൽ സെക്രട്ടറി ,പമ്പ ബോട്ട് റേസ് ക്ലബ് മാമ്മൻ മാപ്പിള സ്മാരക ട്രോഫി ജലോത്സവം ജനറൽ കൺവീനർ, വൈഎംസിഎ പ്രസിഡന്റ്,മുട്ടാർ ലയൺസ് ക്ലബ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.