കിം ജോംഗിൻ്റെ സൈന്യത്തെ റഷ്യയിലേക്ക് അയക്കുന്നതിനെതിരെ ദക്ഷിണ കൊറിയയുടെ മുന്നറിയിപ്പ്

ഉത്തര കൊറിയ റഷ്യയിലേക്ക് സൈന്യത്തെ അയച്ചതിന് മറുപടിയായി ഉക്രെയ്‌നിന് റഷ്യ ആയുധ വിതരണം പരിഗണിക്കുന്നതിനെതിരെ ചൊവ്വാഴ്ച ദക്ഷിണ കൊറിയ മുന്നറിയിപ്പ് നൽകി. ഉത്തര കൊറിയയും റഷ്യയും സൈനിക വിന്യാസം നടത്തിയ സാഹചര്യത്തിലാണ് ഈ പ്രസ്താവന. റഷ്യ ഉത്തര കൊറിയയ്ക്ക് അത്യാധുനിക ആയുധങ്ങൾ നൽകുമോയെന്ന ആശങ്ക ദക്ഷിണ കൊറിയയ്ക്കുണ്ട്.

ഉത്തര കൊറിയൻ സൈനികരെ വിന്യസിക്കാനുള്ള സാധ്യതയെ ദക്ഷിണ കൊറിയ “ഗുരുതരമായ സുരക്ഷാ ഭീഷണി” എന്ന് വിശേഷിപ്പിക്കുകയും ഉക്രെയ്നിനെതിരായ യുദ്ധത്തിൽ ഉത്തര കൊറിയൻ സൈനികരെ ഉപയോഗിക്കരുതെന്ന് റഷ്യയെ സമ്മർദ്ദത്തിലാക്കാൻ ശ്രമിക്കുകയും ചെയ്തു. ഈ മുന്നറിയിപ്പിനൊപ്പം, ഉക്രെയ്‌നിന് ആക്രമണാത്മകവും പ്രതിരോധപരവുമായ ആയുധങ്ങൾ നൽകുന്ന കാര്യം പരിഗണിക്കുന്നതായും ദക്ഷിണ കൊറിയ സൂചിപ്പിച്ചു.

ഉത്തര കൊറിയയുടെ ആണവ, മിസൈൽ പദ്ധതികൾക്ക് കരുത്തേകുന്ന നൂതന ആയുധ സാങ്കേതികവിദ്യ റഷ്യ ഉത്തര കൊറിയക്ക് നൽകിയേക്കുമെന്ന് ദക്ഷിണ കൊറിയ ഭയപ്പെടുന്നു. ദക്ഷിണ കൊറിയയുടെ സുരക്ഷയ്ക്ക് ഇത് വലിയ ഭീഷണിയാകും, പ്രത്യേകിച്ചും റഷ്യയിൽ നിന്ന് പഴകിയ പരമ്പരാഗത ആയുധങ്ങൾ ആധുനികവത്കരിക്കാൻ ഉത്തര കൊറിയ ശ്രമിക്കുമ്പോൾ.

ദക്ഷിണ കൊറിയയുടെ ദേശീയ സുരക്ഷാ കൗൺസിലിൻ്റെ അടിയന്തര യോഗത്തിൽ, ഉത്തര കൊറിയ സൈനികരെ അയച്ചതായി ആരോപിക്കപ്പെടുന്നതിനെ ശക്തമായി അപലപിച്ചു. അന്താരാഷ്ട്ര സമൂഹത്തിനും ദക്ഷിണ കൊറിയയ്ക്കും ഇത് ഗുരുതരമായ സുരക്ഷാ വെല്ലുവിളിയാണെന്ന് വിശേഷിപ്പിച്ചു. നയതന്ത്ര, സാമ്പത്തിക, സൈനിക ഓപ്ഷനുകൾ ഉൾപ്പെടുന്ന റഷ്യൻ-ഉത്തര കൊറിയൻ സൈനിക സഹകരണത്തിന് മറുപടിയായി ഘട്ടം ഘട്ടമായുള്ള പ്രതികരണം നല്‍കുമെന്ന് യോഗത്തിൽ ദക്ഷിണ കൊറിയ സൂചിപ്പിച്ചു.

ഉക്രെയ്നിലേക്ക് പ്രതിരോധവും ആക്രമണാത്മകവുമായ ആയുധങ്ങൾ അയക്കുന്ന കാര്യം ദക്ഷിണ കൊറിയ പരിഗണിക്കുന്നുണ്ടെന്ന് ഒരു മുതിർന്ന ദക്ഷിണ കൊറിയൻ ഉദ്യോഗസ്ഥൻ പറഞ്ഞു. ഉത്തര കൊറിയയും റഷ്യയും തമ്മിലുള്ള സൈനിക സഹകരണം സംബന്ധിച്ച് ദക്ഷിണ കൊറിയയുടെ ആശങ്ക കണക്കിലെടുത്താണ് ഈ നടപടി.

ഈ മാസം 1500 പ്രത്യേക ഓപ്പറേഷൻ സേനയെ ഉത്തര കൊറിയ റഷ്യയിലേക്ക് അയച്ചതായി ദക്ഷിണ കൊറിയയുടെ ചാര ഏജൻസി സ്ഥിരീകരിച്ചു. 10,000 ഉത്തര കൊറിയൻ സൈനികർ റഷ്യൻ സൈന്യത്തിൽ ചേരാൻ തയ്യാറെടുക്കുകയാണെന്ന് ഉക്രേനിയൻ പ്രസിഡൻ്റ് വോളോഡിമർ സെലെൻസ്കി അവകാശപ്പെട്ടു. ഇതിനുപുറമെ, ഉത്തര കൊറിയയും റഷ്യയും തമ്മിലുള്ള സമീപകാല പ്രതിരോധ കരാർ പ്രകാരം, ഏതെങ്കിലും ആക്രമണമുണ്ടായാൽ ഉടനടി സൈനിക സഹായം നൽകാൻ ഇരു രാജ്യങ്ങളും പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.

ചാര ഏജൻസിയുടെ കണക്കനുസരിച്ച്, 2023 ഓഗസ്റ്റ് മുതൽ 13,000 ലധികം കണ്ടെയ്നർ പീരങ്കികളും മിസൈലുകളും പരമ്പരാഗത ആയുധങ്ങളും ഉത്തര കൊറിയ റഷ്യയിലേക്ക് അയച്ചിട്ടുണ്ട്. എന്നാല്‍, ഉത്തര കൊറിയൻ സൈന്യത്തെ വിന്യസിക്കുന്നത് മാത്രമല്ല, ഈ ആയുധ കൈമാറ്റവും ഉത്തര കൊറിയയും റഷ്യയും നിഷേധിച്ചു.

Print Friendly, PDF & Email

Leave a Comment

More News