എറണാകുളം: ഇടതുപക്ഷം ഇസ്ലാമോഫോബിയയുടെ മൊത്തക്കച്ചവടക്കാരാവുകയാണെന്ന് ജമാഅത്തെ ഇസ്ലാമി ഹിന്ദ് സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ. സോളിഡാരിറ്റി സംസ്ഥാന കമ്മിറ്റി എറണാകുളം ടൗൺ ഹാളിൽ സംഘടിപ്പിച്ച ‘ഇടത് ഭരണത്തിലെ മുസ്ലിം: ഇസ്ലാമോഫോബിയ ഓഡിറ്റിങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോകത്ത് പൊതുവിലും ഇന്ത്യയിലെ സവിശേഷ സാഹചര്യത്തിലും നിലനിൽക്കുന്ന മുസ്ലിം വിരുദ്ധ പൊതുബോധത്തിന്റെ ഗുണഭോക്തമാവാകാനുള്ള ഇടതുപക്ഷത്തിന്റെ ശ്രമം ആത്യന്തികമായി സംഘ്പരിവാറിന് ഗുണകരമാവുമെന്നും അദ്ദേഹം പറഞ്ഞു. സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് സുഹൈബ് സി.ടി അധ്യക്ഷത വഹിച്ചു. വെൽഫെയർ പാർട്ടി ദേശീയ വൈസ് പ്രസിഡണ്ട് ഹമീദ് വാണിയമ്പലം, മുസ്ലിം യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് അഡ്വ. ഷിബു മീരാന്‍, ചിന്തകനും സാമൂഹ്യ പ്രവർത്തകനുമായ സണ്ണി എം കപിക്കാട്, ഡി.സി.സി എറണാകുളം ജില്ലാ ജനറൽ സെക്രട്ടറി ഡോ. ജിന്റോ ജോണ്‍, ചിന്തകൻ, എഴുത്തുകാരനുമായ സുദേഷ് എം രഘു, സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് സി ടി സുഹൈബ്, സോളിഡാരിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി തൗഫീഖ് മമ്പാട് എന്നിവർ സംസാരിച്ചു. സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി ടി.പി. സാലിഹ് സ്വഗതവും സിറ്റി പ്രസിഡന്റ് അനീഷ് മുല്ലശ്ശേരി നന്ദിയും പറഞ്ഞു.