തലവടി സി.എം.എസ് ഹൈസ്കൂള്‍ പൂർവ്വ വിദ്യാർത്ഥി ക്രിസ്തുമസ് സംഗമം ഡിസംബര്‍ 28ന്

തലവടി സി.എം.എസ് ഹൈസ്കൂളിൽ ആരംഭിക്കുന്ന പ്രീ പ്രൈമറി ഡേ കെയർ പ്രോജക്ടിന് വേണ്ടിയുള്ള ആദ്യ സംഭാവന പൂർവ്വ വിദ്യാർത്ഥി സംഘടനാ പ്രതിനിധി പ്രദീപ് ജോസഫിൽ നിന്നും പ്രസിഡന്റ് റവ മാത്യൂ ജിലോ നൈനാൻ സ്വീകരിക്കുന്നു

തലവടി: കുന്തിരിക്കൽ സി.എം.എസ് ഹൈസ്കൂളിൽ പ്രീ പ്രൈമറി ഡേ കെയർ സ്കൂൾ ആരംഭിക്കുവാൻ പൂർവ്വ വിദ്യാർത്ഥി സംഘടന എക്സിക്യൂട്ടീവ് യോഗം തീരുമാനിച്ചു. ആദ്യ സംഭാവന പൂർവ്വ വിദ്യാർത്ഥി സംഘടനാ പ്രതിനിധി പ്രദീപ് ജോസഫിൽ നിന്നും പ്രസിഡന്റ് റവ മാത്യൂ ജിലോ നൈനാൻ സ്വീകരിച്ചു. ചടങ്ങിൽ ഹെഡ്‍മാസ്റ്റര്‍ റെജില്‍ സാം മാത്യു, പ്രോജക്ട് കൺവീനർ ജിബി ഈപ്പൻ, സ്കൂള്‍ ഉപദേശക സമിതി അംഗം സജി ഏബ്രഹാം, ട്രഷറർ എബി മാത്യൂ ചോളകത്ത്, ഓഡിറ്റർ അഡ്വ. ഐസക്ക് രാജു, ജനറൽ സെക്രട്ടറി ഡോ. ജോൺസൺ വി ഇടിക്കുള എന്നിവർ പ്രസംഗിച്ചു.

1840 ൽ സ്ഥാപിതമായ തലവടി കുന്തിരിക്കല്‍ സി.എംഎസ് ഹൈസ്കൂളിലെ പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ നേതൃത്വത്തില്‍ ഡിസംബര്‍ 28-ാം തീയതി 3 മണിക്ക് മെഗാ പൂർവ്വ വിദ്യാർത്ഥി സംഗമവും 2025 ജനുവരി 26 ന് സമാപിക്കുന്ന നിലയിൽ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റും നടത്തും. ജനറൽ കൺവീനർമാരായി പ്രദീപ് ജോസഫ്, എബി മാത്യൂ എന്നിവരെ തെരഞ്ഞെടുത്തു.

Print Friendly, PDF & Email

Leave a Comment

More News