ചുമര്‍ ചിത്രങ്ങളെക്കുറിച്ചുള്ള ദ്വിദിന ദേശീയ സെമിനാറിന് തുടക്കമായി

തിരുവനന്തപുരം: കേരളത്തിൻ്റെ സാംസ്‌കാരിക പാരമ്പര്യങ്ങളോട് ശക്തമായി ബന്ധപ്പെട്ടുകിടക്കുന്ന ചുമർചിത്രങ്ങളുടെ സംരക്ഷണത്തിന് നയരൂപീകരണവും നിയമനിർമ്മാണവും വേണമെന്ന് ചലച്ചിത്രകാരൻ അടൂർ ഗോപാലകൃഷ്ണൻ ആഹ്വാനം ചെയ്തു. ഏറെ ചരിത്രമൂല്യമുള്ള ചുമർചിത്രങ്ങൾ പലയിടത്തും നാശത്തിൻ്റെ വക്കിലാണെന്നും അദ്ദേഹം പറഞ്ഞു. ഭാവിതലമുറയ്ക്കായി ഇവ സംരക്ഷിക്കാൻ സർക്കാർ തലത്തിൽ ഇടപെടൽ ആവശ്യമാണ്. ഇത്തരം ചുമർചിത്രങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനുള്ള ശ്രമങ്ങളും നടത്തണമെന്നും അദ്ദേഹം പറഞ്ഞു.

സാംസ്‌കാരിക വകുപ്പിൻ്റെ കീഴിലുള്ള വാസ്തുവിദ്യ ഗുരുകുലം ശനിയാഴ്ച തലസ്ഥാനത്ത് സംഘടിപ്പിച്ച ‘കേരള മ്യൂറൽ പെയിൻ്റിംഗ് – ഇന്നലെ, ഇന്ന്, നാളെ’ എന്ന വിഷയത്തിൽ സംഘടിപ്പിച്ച ദ്വിദിന ദേശീയ സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചുമര്‍ചിത്ര കലാകാരന്‍ കൂടിയായ സാംസ്കാരിക വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി രാജൻ എൻ.ഖോബ്രഗഡെ മുഖ്യാതിഥിയായിരുന്നു.

രണ്ട് ദിവസങ്ങളിലായി നടക്കുന്ന സെമിനാറിൻ്റെ ഭാഗമായി ചുമർചിത്രകലയുടെ വിവിധ മേഖലകളിൽ പ്രബന്ധാവതരണവും ഗ്രൂപ്പ് ചർച്ചകളും സംഘടിപ്പിക്കും. രണ്ടാം ദിവസം പേപ്പർ പ്രസൻ്റേഷനുകൾക്ക് പുറമെ കേരള-ഇന്ത്യൻ ചുമർചിത്ര കലയെക്കുറിച്ചുള്ള ക്വിസ് മത്സരവും നടക്കും.

 

Print Friendly, PDF & Email

Leave a Comment

More News