എടത്വ: കർഷകൻ ബെന്നി ജോസഫിന്റെ മരണത്തിന് ഉത്തരവാദികളായ എടത്വ കെ എസ് ഇ ബി ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കുക എന്നാവശ്യപ്പെട്ട് എടത്വ മണ്ഡലം കോൺഗ്രസ് കമ്മിറ്റി കെ എസ് ഇ ബി എടത്വ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് ആലപ്പുഴ ജില്ലാ കോൺഗ്രസ് കമ്മറ്റിയുടെ ഉപാധ്യക്ഷൻശ്രീ സജി ജോസഫ് ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് ആന്റണി കണ്ണംകുളം അദ്ധ്യക്ഷത വഹിച്ചു.
ഡി സി സി വൈസ് പ്രസിഡന്റ് ടിജിൻ ജോസഫ്, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ജോർജ് മാത്യു പഞ്ഞിമരം, വി കെ സേവ്യർ, അൽഫോൺസ് ആന്റണി, എന്നിവർ പ്രസംഗിച്ചു.