പ്രവാസി വെൽഫെയർ സർവ്വീസ്‌ കാർണ്ണിവൽ – പോസ്റ്റർ പ്രകാശനം ചെയ്തു

ഖത്തര്‍: ഖത്തറിന്റെ പ്രവാസ ഭൂമിയകയിൽ ജനസേവനത്തിന്റെയും കലാ-സാംസ്കാരിക-കായിക ഇടപെടലുകളുടെയും ഒരു പതിറ്റാണ്ട് പൂർത്തിയാക്കിയ പ്രവാസി വെൽഫെയറിന്റെ പത്താം വാർഷികാഘോഷങ്ങളുടെ ഭാഗമായി സേവനത്തിന്റെ പുതിയ മാതൃകകൾ സൃഷ്ടിക്കാൻ, വിവിധങ്ങളായ സേവനങ്ങൾ ഒരു കുടക്കീഴിൽ ഒരുമിപ്പിച്ചുള്ള ‘സർവീസ് കാർണിവൽ’ 2024 നവംബർ 29 ന് നടക്കുന്നു. പരിപാടിയുടെ പോസ്റ്റര്‍ പ്രകാശനം റേഡിയോ മലയാളം 98.6 എഫ്.എമില്‍ വച്ച് നടന്നു. പ്രവാസി വെൽഫെയര്‍ ആക്ടിംഗ് പ്രസിഡണ്ട് റഷീദലി റേഡിയോ മലയാളം സി.ഇ.ഒ അന്‍വര്‍ ഹുസൈന്‍ എന്നിവര്‍ ചേര്‍ന്ന് സർവ്വീസ്‌ കാർണ്ണിലിന്റെ പോസ്റ്റര്‍ പ്രകാശനം നിര്‍വ്വഹിച്ചു.

സാമ്പത്തികം, നിക്ഷേപം, തൊഴിൽ, ആരോഗ്യം, വിദ്യാഭ്യാസം ഇങ്ങനെ സർവ്വ മേഖലകളും ചർച്ചചെയ്യുന്ന സർവീസ് കാർണ്ണിവൽ ഖത്തറിലെ ഓരോ പ്രവാസിയുടെയും ജീവിതത്തിലെ ഒരു നാഴികക്കല്ലാവും. പരമ്പരാഗത ആഘോഷ രീതികളില്‍ നിന്ന് വ്യത്യസ്തമായി പ്രവാസം സാർത്ഥകമാക്കാനുമുള്ള വിവിധ വഴികൾ അറിയാനും പുതിയ ചിന്തകൾക്ക്‌ തുടക്കം കുറിക്കാനും ഈ കാർണ്ണിവൽ ഉപകരിക്കും. വിവിധ മേഖലകളിലെ പ്രമുഖർ നയിക്കുന്ന പഠന ക്ലാസുകളും പ്രവാസികൾക്ക് ആവശ്യമായ വിവിധ സേവനങ്ങൾ ഉപയോഗപ്പെടുത്താനുള്ള സർവീസ് കൗണ്ടറുകളുമാണ് സർവീസ് കാർണിവലിന്റെ സവിശേഷത.

സർവ്വീസ്‌ കാർണ്ണിവൽ ജനറൽ കൺവീനർ മജീദ്‌ അലി, കോഡിനേറ്റർ ലത കൃഷ്ണ എന്നിവർ പരിപാടികൾ വിശദീകരിച്ചു. പ്രവാസി വെൽഫെയര് വൈസ്‌ പ്രസിഡണ്ട്‌ നജ്‌ല നജീബ്‌, ജനറല്‍ സെക്രട്ടറി താസീന്‍ അമീന്‍, സംസ്ഥാന സെക്രട്ടറിമാരായ ഷരീഫ്‌ ചിറക്കൽ, റഹീം വേങ്ങേരി, റബീഅ് സമാൻ തുടങ്ങിയവർ സംബന്ധിച്ചു

Print Friendly, PDF & Email

Leave a Comment

More News