കൊച്ചി: സമൂഹത്തന്റെ അടിസ്ഥാന യൂണിറ്റായ കുടുംബത്തെ ചേർത്ത് പിടിച്ചു ജീവിക്കാൻ ശ്രമിക്കുക എന്നത് പുതിയ കാലത്ത് കൂടുതൽ ജാഗ്രത വേണ്ട കാര്യമാണെന്ന് സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി തൗഫീഖ് മമ്പാട് അഭിപ്രായപ്പെട്ടു. സോളിഡാരിറ്റി കൊച്ചി സിറ്റി സംഘടിപ്പിച്ച യൂത്ത് കഫേ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നെട്ടൂർ മിയ റിയാൻ ലൈക്ക് വ്യൂ റിസോർട്ടിൽ വെച്ച് നടന്ന പരിപാടിയിൽ സോളിഡാരിറ്റി കൊച്ചി സിറ്റി പ്രസിഡന്റ് അനീഷ് മുല്ലശ്ശേരി അദ്ധ്യക്ഷത വഹിച്ചു.
വിവിധ സെഷനുകളിലായി ഡോ. നിഷാദ് കുന്നക്കാവ്, റഊഫ് മുക്കം, ഷമീർ വി.ഐ, നസീർ സാഹിബ് എന്നിവർ സംസാരിച്ചു.
കൺവീനർ അബ്ദുൽ മുഇസ്സ് സ്വാഗതവും വൈറ്റില ഏരിയ പ്രസിഡന്റ് ബാബർ നന്ദിയും പറഞ്ഞു.