മലപ്പുറം: മലപ്പുറം ജില്ലയിലെ നിലമ്പൂരിനടുത്തുള്ള പോത്തുകല്ല് പഞ്ചായത്തിലെ ആനക്കല്ല് മേഖലയിൽ ചൊവ്വാഴ്ച (ഒക്‌ടോബർ 29) രാത്രി ഭൂമിക്കടിയിൽ നിന്നുള്ള വലിയ ശബ്ദത്തെത്തുടർന്ന് ഭയന്ന് വീടുകളിൽ നിന്ന് താമസക്കാര്‍ ഇറങ്ങിയോടി. ഭൂമിക്കടിയിൽ നിന്നുള്ള ശബ്ദം ഇടിമുഴക്കം പോലെയാണെന്ന് അവർ പറഞ്ഞു.
എന്നാൽ ഭൂചലനമൊന്നും ഔദ്യോഗികമായി റിപ്പോർട്ട് ചെയ്തിട്ടില്ല. റവന്യൂ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി താമസക്കാരെ സമീപ ഗ്രാമങ്ങളിലെ ബന്ധുവീടുകളിലേക്ക് മാറ്റി.
തങ്ങൾക്ക് ഭൂചലനം അനുഭവപ്പെട്ടതായും ഒരു വീടിന് വിള്ളലുണ്ടായതായും ആളുകൾ പറഞ്ഞു.
2019-ൽ 59 പേർ മരിച്ച വൻ ഉരുൾപൊട്ടലിന് സാക്ഷ്യം വഹിച്ച കവളപ്പാറ, ഇടിമുഴക്കം റിപ്പോർട്ട് ചെയ്ത സ്ഥലത്തിന് സമീപമാണ്.