സിറ്റി കമ്മീഷണര്‍ സ്ഥാനത്തേക്ക് മത്സരിക്കുന്ന സാജൻ കുരിയനെ വിജയിപ്പിക്കാൻ മലയാളികളുടെ വൻ സാന്നിധ്യം

മയാമി (ഫ്ലോറിഡ): പാമ്പനോ ബീച്ച് സിറ്റി കമ്മിഷണറായി മത്സരിക്കുന്ന സാജൻ കുര്യൻ വിവിധ വിഭാഗങ്ങളിൽ നിന്നും സംഘടനകളിൽ നിന്നും അംഗീകാരങ്ങളും എന്‍ഡോഴ്സ്മെന്റുകളും ലഭിച്ചു വിജയം ഉറപ്പാക്കുകയാണ്. അമേരിക്കൻ പ്രസിഡന്റ്
തെരഞ്ഞെടുപ്പിനോടൊപ്പം നവംബർ 5 നു നടക്കുന്ന തിരഞ്ഞെടുപ്പിലാണ് പാമ്പനോ ബീച്ച് സിറ്റിയിൽ സാജൻ മാറ്റുരയ്ക്കുന്നത്.

സിറ്റിയിലെ പല ഇടങ്ങളിലും വലിയ ബോർഡുകൾ സ്ഥാപിച്ചും ആയിരക്കണക്കിന് ഫ്ളയറുകൾ വിതരണം ചെയ്തും സാജൻ മത്സര രംഗത്ത് മുന്നിൽ തന്നെയാണ്. ഡെമോക്രാറ്റിക് പാർട്ടിയുടെ അംഗീകാരം തനിക്കു ഉണ്ടെങ്കിൽ തന്നെ നോൺ പാർട്ടിസൺ ആയ മത്സരമാണ് ഈ സീറ്റ്. മറ്റു രണ്ടു മത്സരാർഥികൾ കൂടി സാജനോടൊപ്പം രംഗത്തുണ്ട്. ഇതിനോടകം പല കോക്കസ് മീറ്റിംഗുകളും മറ്റു തെരഞ്ഞെടുപ്പ് യോഗങ്ങളും സിറ്റിയിലുടനീളം നടത്തിയത് സാജന്റെ വിജയ സാധ്യത വർധിപ്പിക്കുമെന്ന് മത്സര രംഗത്ത് തന്നോടൊപ്പമുള്ള സുഹൃത്തുക്കൾ വ്യക്തമാക്കുന്നു.

കൗണ്ടി, സ്റ്റേറ്റ് തലങ്ങളിൽ ഡമോക്രാറ്റിക് പാർട്ടിയുടെ നേതൃ രംഗത്ത് പ്രവർത്തിക്കുന്ന സാജന് സാധാരണ ജനങ്ങളുടെ ഇടയിൽ നല്ല അംഗീകാരമുണ്ട്.

ബ്രോവാർഡ് ഷെരീഫ്സ് ഡപ്യൂട്ടീസ് ആൻഡ് സര്‍ജന്റ്സ്, ഫ്രറ്റേണല്‍ ഓർഡർ ഓഫ് പോലീസ്, സർവീസ് എംപ്ലോയീസ് ഇന്റർനാഷണൽ യൂണിയൻ, ഏഷ്യൻ പസിഫിക് ഐലന്റേഴ്സ് കോക്കസ്, ഹിസ്പാനിക് വോട്ട് പൊളിറ്റിക്കൽ ആക്ഷൻ കമ്മിറ്റി, ഇന്റർനാഷണൽ യൂണിയൻ ഓഫ് പോലീസ് അസോസിയേഷൻസ് (IUPA), ഡോൾഫിൻ ഡമോക്രാറ്റ്സ് എന്നിവയുടെ അംഗീകാരം ഇതിനോടകം സാജൻ കുരിയന് ലഭിച്ചിട്ടുണ്ട്.

മലയാളി വോട്ടർമാർ നന്നേ കുറവുള്ള ഈ സിറ്റിയിൽ സുഹൃത്തുക്കളുടെ ഒരൂ നല്ല സംഘം വീടുകൾ കയറി ഇറങ്ങി വോട്ട് പിടിക്കാനും ബൂത്തുകളിൽ പ്രവർത്തിക്കാനും സാജനോടൊപ്പം അഹോരാത്രം പ്രവർത്തിക്കുന്നു.

 

Print Friendly, PDF & Email

Leave a Comment

More News