തെളിവില്ലാതെ വല്ലതും വിളിച്ചു പറയുന്നവര്‍ക്കെതിരെ പ്രതികരിക്കാന്‍ സമയമില്ല: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കെ സുരേന്ദ്രന്‍

തെളിവില്ലാത്ത കാര്യങ്ങൾക്ക് അനാവശ്യമായി എന്തെങ്കിലും വിളിച്ചു പറയുന്നവര്‍ക്കെതിരെ പ്രതികരിക്കാന്‍ തനിക്ക് സമയമില്ലെന്നും, രാഹുല്‍ മാങ്കൂട്ടത്തിലിനെ പോലുള്ള വ്യാജന്മാരോട് പ്രതികരിക്കാൻ താൻ ഇല്ലെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു. ബിജെപിയെ കുഴൽപ്പണക്കേസുമായി ബന്ധപ്പെടുത്താനാകുന്ന ഒന്നുംതന്നെയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കേന്ദ്ര ഏജൻസികൾക്ക് കേസ് അന്വേഷിക്കണമെങ്കിൽ തെളിവു വേണമെന്ന് പ്രതികരിച്ച സുരേന്ദ്രൻ കേസിന് പിന്നിൽ ആരാണെന്ന് തനിക്ക് വ്യക്തമായി അറിയാം എന്നും 346 കേസുകളിൽ പ്രതിയായ താൻ ഒരു കേസിൽ പോലും നിയമത്തെ വെല്ലുവിളിച്ചിട്ടില്ലെന്നും പറഞ്ഞു.

കൊടകരയിലെ കുഴൽപ്പന കേസിൽ ബിജെപിക്ക് എതിരായ പുതിയ വെളിപ്പെടുത്തലിൽ കെ സുരേന്ദ്രനെ വെല്ലുവിളിച്ച രാഹുൽ മാങ്കൂട്ടത്തിൽ ഇപ്പോഴത്തെ വെളിപ്പെടുത്തൽ ഉണ്ടായത് ബിജെപിയിലെ ഭിന്നതയിൽ നിന്നാണ് എന്നും ഈ ആരോപണം തെളിയിച്ചാൽ സുരേന്ദ്രൻ പറയുന്ന പണി ചെയ്യാം എന്നും അദ്ദേഹം വ്യക്തമാക്കി.

കേരള- കേന്ദ്രസർക്കാറുകൾ കൊടകര കേസിൽ കഴിയാവുന്ന എല്ലാ സഹായങ്ങളും ചെയ്തു കൊടുത്തിട്ടുണ്ട് എന്ന് ആരോപിച്ച രാഹുൽ മാങ്കൂട്ടത്തിൽ തനിക്ക് ഒരു പിആർ ഏജൻസിയുമായും ബന്ധമില്ല എന്നും തന്റെ പിആർ ജനങ്ങളാണ് എന്നും പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News