മലപ്പുറം: സംവരണ തത്വങ്ങൾ അട്ടിമറിച്ച് തിരൂർ തുഞ്ചത്തെഴുത്തഛൻ മലയാള സർവ്വകലാശാലയിലെ പി.എച്ച്.ഡി പ്രവേശനത്തിലെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചത് അംഗീകരിക്കാനാവില്ലെന്നും ഈ അസാധാരണ നടപടിക്രമം അധികൃതരുടെ സ്വജനപക്ഷപാതപരമാണെന്നും നിയമപരമായും, രാഷ്ട്രീയമായും നേരിടുമെന്നും ഫ്രറ്റേണിറ്റി മൂവ്മെൻ്റ് ജില്ലാ പ്രസിഡൻ്റ് ജംഷീൽ അബൂബക്കർ പറഞ്ഞു.
അരികുവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ പ്രാതിനിത്യം ഉറപ്പുവരുത്താൻ ഭരണഘടന മുന്നോട്ട് വെക്കുന്ന സംവരണ പ്രാതിനിത്യമെന്ന ആശയത്തെ അട്ടിമറിക്കുന്ന സംവരണ വിരുദ്ധലോബികളുടെ വിവേചനത്തിൻ്റെ ഇരയാണ് സഹോദരി ഫാത്തിമത്ത് റിൻസിയ ,സാമൂഹിക നീതിയെ അട്ടിമറിക്കുന്ന ഈ നടപടിക്കെതിരെ എല്ലാ വിദ്യാർത്ഥി സംഘടനകളും – വിദ്യാഭ്യാസ സംവിധാനങ്ങളും ശബ്ദമുയർത്തണമെന്നും ഫ്രറ്റേണിറ്റി മലപ്പുറം ജില്ലാ കമ്മിറ്റി ആവിശ്യപ്പെടുന്നു.
ഫാത്തിമത്ത് റിൻസിയയുടെ പരാതിയുടെ പൂർണ്ണരൂപം
തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലയിലെ 2021-2023 ബാച്ചിലെ സാഹിത്യരചന വിഭാഗം വിദ്യാർത്ഥിയായിരുന്നു ഞാൻ. 79% മാർക്കോട് കൂടി എം എ പാസ് ആവുകയും തുടർന്ന് ആ വർഷത്തെ പി എച്ച് ഡി എൻട്രൻസ് എക്സാം എഴുതി ഇന്റർവ്യൂവിനു കോളിഫൈഡ് ചെയ്തു. 2024 മാർച്ച് 19 നു ഞങ്ങൾ ഏഴു പേര് ഉൾപ്പെടുത്തിക്കൊണ്ട് നാല് അദ്ധ്യാപകർ ഇന്റർവ്യൂ നടത്തി. മാർച്ച് അവസാന വാരത്തിൽ പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റിൽ ക്രമക്കേട് ഒറ്റ നോട്ടത്തിൽ തന്നെ വ്യക്തമായി. വിവരാവകാശം വഴി സാഹിത്യ രചന ഡിപ്പാർട്ട്മെന്റ് ഇതുവരെ പി എച്ച് ഡി അഡ്മിഷൻ എടുത്ത ആളുകളുടെ പേരും റിസർവേഷൻ കാറ്റഗറിയും അനുസരിച്ചുള്ള ലിസ്റ്റ് ചോദിച്ചു. പിഎസ്‌സി റിസർവേഷൻ ചാർട്ട് അനുസരിച്ച് പി എച്ച് ഡി അഡ്മിഷൻ നടക്കുന്ന സർവകലാശാലയിൽ അട്ടിമറി നടന്നു എന്ന് ബോധ്യപ്പെട്ടു. (ഡോക്യുമെന്റ് 1).
ഈ വിവരാവകാശവുമായി റിസർവേഷൻ അട്ടിമറി നടന്നിട്ടുണ്ടെന്ന് പറഞ്ഞ് യൂണിവേഴ്സിറ്റി രജിസ്ട്രാർക്ക് പരാതി നൽകി.
യാതൊരുവിധ നീതി നിഷേധവും അവിടെ നടന്നിട്ടില്ല എന്ന് മറുപടി ലഭിച്ചു. (ഡോക്യുമെന്റ് 2).
രണ്ടാമത് നൽകിയ വിവരാവകാശത്തിൽ ഇന്റർവ്യൂവിൽ പങ്കെടുത്ത മുഴുവൻ ആളുകളുടെ മാർക്ക് ചോദിക്കുകയും എന്നാൽ സർവ്വകലാശാല റാങ്ക് ലിസ്റ്റിൽ കയറിയ നാല് പേരുടെ മാർക്ക് മാത്രമാണ് നൽകിയത്. (ഡോക്യുമെന്റ് 3). അതിനെതിരെ രജിസ്റ്റാർക്ക് വീണ്ടും പരാതി നൽകി(ഡോക്യുമെന്റ് 4).
അന്നേരം സർവ്വകലാശാല വ്യവസ്ഥാപിതമായി രൂപീകരിച്ച ഇന്റർവ്യൂ ബോർഡിന്റെ തീരുമാനപ്രകാരമാണ് മാർക്ക് നൽകിയിയത് എന്നറിയാൻ കഴിഞ്ഞു. (ഡോക്യുമെന്റ് 5).
ശേഷം സംസ്ഥാന ന്യൂനപക്ഷ കമ്മീഷനു മുന്നിൽ ഞാൻ പരാതിയുമായി ചെല്ലുകയും വ്യക്തമായ ഒരു അന്വേഷണം സർവകലാശാലയിൽ നടത്തണമെന്നും ആവശ്യപ്പെട്ടു. അതോടെ പതിനാറാം സീറ്റിലെ അട്ടിമറിയും ഇന്റർവ്യൂ ബോർഡ് മാർക്കിടുന്നതിൽ നടത്തിയ അപാകതയും ന്യൂനപക്ഷ കമ്മീഷന് ബോധ്യപ്പെട്ടു (ഡോക്യുമെന്റ് 6,7).
29/10/2024 ൽ സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്റെ കീഴിൽ മലപ്പുറം കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ വച്ച് നടന്ന സിറ്റിങ്ങിൽ സർവ്വകലാശാല രജിസ്ട്രാറോടും വൈസ് ചാൻസിലറോടും ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയോടും ആയിരുന്നു ഹാജരാവാൻ പറഞ്ഞത്.( ഡോക്യുമെന്റ് 8).
രജിസ്ട്രാർ ഹാജരായെങ്കിലും വിസി ക്ക് പകരക്കാരൻ ആണെന്ന് പറഞ്ഞു കൂടെ ഉണ്ടായിരുന്ന ആൾ പകരക്കാരൻ ആണെന്ന് തെളിയിക്കുന്ന യാതൊരുവിധ രേഖകളും ഇല്ലാതെയാണ് അവിടെ എത്തിയത്. അന്നേരം ആ ഹാളിൽ വെച്ച് ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ ആവശ്യപ്പെട്ടത് പ്രകാരം ഒരു കത്ത് എഴുതി ഉണ്ടാക്കി. ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ഹാജർ ആയിട്ടുമില്ല.
പത്രസമ്മേളനത്തിൽ പങ്കെടുത്തവർ:
1. ഫാത്തിമത്ത് റിൻസിയ .കെ
2. ജംഷീൽ അബൂബക്കർ
3. ബാസിത് താനൂർ
4. VTS ഉമർ തങ്ങൾ
5. അഡ്വ: ഫാത്തിമത്ത് റാഷിന
6. മുഹമ്മദ് റിൻഷാദ് കെ