ഫൊക്കാനയിൽ നിന്ന് നേതാക്കൾ കൂട്ടമായി രാജി വയ്ക്കുന്നു

ന്യൂയോർക്ക്: സജിമോൻ ആൻറണി പ്രസിഡന്റായുള്ള ഫൊക്കാന ഇൻകോർപറേറ്റഡിൽ നിന്നും ട്രസ്റ്റീ ബോർഡ് അംഗങ്ങളായിരുന്ന സണ്ണി മറ്റമന, ഡോ. കല ഷഹി എന്നിവർ രാജിവച്ചു. സണ്ണി മറ്റമന ഒക്ടോബർ നാലാം തീയതിയും കല ഷഹി ഒക്ടോബർ 31 നും രാജി സമർപ്പിച്ചു. കൂടുതൽ നേതാക്കൾ ഫൊക്കാന ഇന്റർനാഷണലിന്റെ ഭാഗമാകാനായി ഫൊക്കാന ഇൻകോർപറേറ്റഡ് വിടുമെന്ന സൂചന നൽകി.

വടക്കേ അമേരിക്കയിലെ ഫെഡറേഷൻ ഓഫ് കേരളാ അസോസിയേഷൻസ് ഇൻ നോർത്ത് അമേരിക്ക എന്ന സംഘടനയോട് സാദൃശ്യമുള്ള പേരുമായി പ്രവർത്തിക്കുന്ന ഫൊക്കാന ഇൻകോർപറേറ്റഡ് (FOKANA INC.) എന്ന കടലാസ് സംഘടനയുമായി സഹകരിച്ചു പ്രവർത്തിക്കാൻ തങ്ങൾക്കു കഴിയില്ല എന്ന് ഇരുവരും വ്യക്തമാക്കി. ഇത് വൈകാതെ ജനം തിരിച്ചറിയുമെന്നും യഥാർത്ഥ ഫൊക്കാനയുമായി മുന്നോട്ടു പോവുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും അവർ സംയുക്ത പത്രക്കുറിപ്പിൽ പറഞ്ഞു.

ഫൊക്കാന ഇന്റർനാഷനലിന്റെ പ്രസിഡന്റായി സണ്ണി മറ്റമനയും, ഡോ. കല ഷഹി ഇന്റർനാഷണൽ അഫയേഴ്‌സ് ചെയർ പേഴ്‌സണായും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. നവംബര്‍ 9-ാം തിയ്യതി ഉച്ചയ്ക്ക് 1:00 മണി മുതൽ വൈകീട്ട് 5:00 മണി വരെ ന്യൂയോർക്കിലെ നാന്വറ്റിലുള്ള ഹിൽട്ടൺ ഗാർഡൻ ഹോട്ടലിൽ ഫൊക്കാന ഇന്റർനാഷണലിന്റെ പ്രവർത്തോത്ഘാടനം നടക്കുമെന്നു സണ്ണി മറ്റമന അറിയിച്ചു.

Print Friendly, PDF & Email

Leave a Comment

More News