തനിമയിൽ അടിയുറച്ച ക്നാനായ കൂട്ടായ്മയുടെ 25 വർഷങ്ങൾ: അറ്റ്‌ലാന്റയില്‍ ‘ഗ്രാന്റ് ഫിനാലെ’ നവംബര്‍ 2ന് അരങ്ങേറി

അറ്റ്‌ലാന്റ: അറ്റ്‌ലാന്റയിലെ ക്നാനായ കൂട്ടായ്മയായ “ക്നാനായ കത്തോലിക്ക അസോസിയേഷൻ ഓഫ് ജോർജിയ” (KCAG) യുടെ രജത ജൂബിലി ആഘോഷങ്ങളുടെ “ഗ്രാൻഡ് ഫിനാലെ” ഗ്രേസ് ന്യൂഹോപ്പ്‌ ഓഡിറ്റോറിയത്തിൽ വച്ച് നവംബര്‍ 2 ന് അതിഗംഭീരമായി അരങ്ങേറി.

മുഖ്യാതിഥി ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ രമേശ് ബാബു ലക്ഷ്മണൻ, ഹ്യൂസ്റ്റനിൽനിന്നും മേയർ റോബിൻ ഇലക്കാട്ട്, ചിക്കാഗോയിൽ നിന്ന് കെസിസിഎന്‍ പ്രസിഡന്റ് ഷാജി എടാട്ട്, വാൾട്ടൻ കൗണ്ടി ചെയര്‍മാന്‍ ഓഫ് കമ്മീഷണേഴ്‌സ് ഡേവിഡ് തോംപ്സൺ, മുൻ കെസിസിഎന്‍, ന്യൂയോർക്ക് & ഫോമാ പ്രസിഡൻ്റ് ബേബി ജോൺ ഊരാളിൽ, അറ്റ്‌ലാന്റ തിരുക്കുടുംബ വികാരിയും, KCAG ആത്മീയ ഗുരുവുമായ ഫാ. ജോസഫ് തോമസ് എന്നിവരെ താലപ്പൊലിയും, ചെണ്ടമേളവും, ചിയറിംഗ് ഗ്രൂപ്പിന്റെ അകമ്പടിയോടെയും യോഗത്തിലേക്ക് ആനയിച്ചു.

നമ്മുടെ പൂർവ പിതാക്കൻമാർ കൈമാറിയ പാരമ്പര്യവും ക്രിസ്തീയ വിശ്വാസവും, വംശശുദ്ധിയും, പൈത്രകവും ഇപ്പോഴും കാത്തു സൂക്ഷിക്കുവാൻ KCAG എന്ന ഈ കൂട്ടായ്മ നിര്‍ണ്ണായക പങ്കു വഹിച്ചിട്ടുണ്ടെന്ന് ഡൊമിനിക് ചാക്കോനാൽ തന്റെ അദ്ധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു.

രജത ജൂബിലി പരിപാടികള്‍ക്ക് നേതൃത്വം നൽകിയ ബിജു തുരുത്തുമാലിൽ (ചെയര്‍മാന്‍, ജൂബിലി കമ്മിറ്റി) യോഗത്തിൽ ഏവരെയും സ്വാഗതം ചെയ്തു. വൈസ് പ്രസിഡന്റ് ടോമി വലിച്ചിറ നന്ദി അർപ്പിക്കുകയും ചെയ്തു. യോഗത്തിനു എംസിയായി തോമസ് വെള്ളാപ്പള്ളിയും, പൗർണമി വെങ്ങളിലും നല്ല പ്രകടനം കാഴ്ച വെച്ചു.

തുടർന്നു നടന്ന ആദരവ് ചടങ്ങിൽ ചക്കാലപ്പടവിൽ ലൂക്കോസ് ചേട്ടന് “KNANAYA PATRIOTIC CITIZEN AWARD നൽകി ആദരിച്ചു. അദ്ദേഹത്തിന്റെ നമ്മുടെ സമുദായത്തിനോടുള്ള സ്നേഹവും, KCAG ക്ക് ചെയ്ത സംഭാവനകളും എടുത്തു പറഞ്ഞത് ഹര്‍ഷാരവത്തോടെ സദസ്യര്‍ സ്വീകരിച്ചു. പിന്നീട് മുൻ പ്രസിഡന്റുമാരെയും ആദ്യത്തെ എക്സിക്യൂട്ടീവ് കമ്മിറ്റിയെയും, മുതിർന്നവരെയും, മുൻ വിമൻസ് ഫോറം പ്രസിഡന്റുമാരെയും പൊന്നാടയണിയിച്ച് മുഖ്യാതിഥികള്‍ ആദരിച്ചു. വളരെ അർത്ഥവത്തായി നടത്തിയ ഈ ചടങ്ങിന് സെക്രട്ടറി ബിജു വെള്ളാപ്പള്ളിക്കുഴിയും, ഫിനാൻസ് കൺവീനർ ടോമി കൂട്ടകൈതയും, വിമൻസ് ഫോറം പ്രസിഡന്റ് മിനി അത്തിമറ്റത്തിലും നേതൃത്വം നൽകി.

തുടർന്ന് നടന്ന അതിമനോഹരമായ കലാപരിപാടികൾ കരഘോഷങ്ങൾ മുഴക്കി നിറഞ്ഞ സദസ് അഭിനന്ദിച്ചു. വിമൻസ് ഫോറത്തിന്റെ സ്വാഗത നൃത്തവും, കുട്ടികളുടെ മാർഗം കളിയും, KCYL കുട്ടികളുടെ ഗ്രൂപ്പ് ഡാൻസ്, യുവജനവേദിയുടെ അടിപൊളി ഡാൻസും, ഭരതനാട്യം, കലാശക്കൊട്ടും എല്ലാം ആവേശഭരിതമായിരുന്നു. കലാപരിപാടികള്‍ക്ക് ജയിംസ് കല്ലറക്കാനിയും, ജ്യോതി ഇറനക്കലും അവതാരകരായിരുന്നു.

എല്ലാത്തിനും മേലെ “Mr & Mrs ഇട്ടിയച്ചൻ ഇൻ അറ്റ്‌ലാന്റ” എന്ന നാടകം ശ്രദ്ധേയമായി. ചിക്കാഗോയിൽ നിന്നും വന്ന സജി മാന്തുരുത്തേൽ, കേരളത്തിൽനിന്ന് വന്ന നടന്‍ സാബു തിരുവല്ലയും നല്ല ഗാനങ്ങളും, കോമഡി സ്കിറ്റുകളും അവതരിപ്പിച്ച് കലാവിരുന്നിനു മികവ് പകര്‍ന്നു.

പുത്തൻപുര ജസ്‌റ്റിന്റെ നേതൃത്വത്തില്‍ നടന്ന അതിസ്വാദിഷ്ടമേറിയ വിരുന്നോടെ ആരംഭിച്ച രജത ജൂബിലി ആഘോഷം, വൈകീട്ട് 5 മണിയോടെ പര്യവസാനിക്കുമ്പോൾ അറ്റ്‌ലാന്റയിലെ ക്നാനായ കൂട്ടായ്മയുടെ ഐക്യവും, തീക്ഷ്ണതയും എടുത്തു കാട്ടി.

 

Print Friendly, PDF & Email

Leave a Comment