ദീപാവലി ദിനത്തില്‍ മരിച്ചാല്‍ സ്വര്‍ഗ്ഗം കിട്ടുമെന്ന് വിശ്വസിച്ച് 40കാരന്‍ ആത്മഹത്യ ചെയ്തു

ബെംഗളൂരു: ദീപാവലി ദിനത്തില്‍ മരിക്കുകയാണെങ്കില്‍ സ്വര്‍ഗ്ഗം കിട്ടുമെന്ന വിശ്വാസം പരീക്ഷിച്ച് നാല്‍പതുകാരന്‍. ഈ വിശ്വാസം ശരിയാണോ തെറ്റാണോ എന്നറിയാന്‍ ആത്മഹത്യ ചെയ്ത് കൊണ്ടായിരുന്നു ഇയാള്‍ പരീക്ഷണം നടത്തിയത്.

ബെംഗളൂരുവിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. കൃഷ്ണമൂര്‍ത്തിയെന്ന വ്യക്തിയാണ് സ്വര്‍ഗ്ഗം കിട്ടുമെന്ന വിശ്വാസം പരീക്ഷിച്ചു കൊണ്ട് ആത്മഹത്യ ചെയ്തത്. ഇദ്ദേഹം തൂങ്ങി മരിക്കുകയായിരുന്നു.

ചെയ്ത തെറ്റുകള്‍ക്ക് മോക്ഷം ലഭിക്കണമെങ്കില്‍ ദീപാവലി ദിനത്തില്‍ മരിക്കണം എന്നായിരുന്നു ഇയാള്‍ വിശ്വസിച്ചത്. ഇതേ കുറിച്ച് മരിക്കുന്നതിന് ദിവസങ്ങള്‍ക്കു മുന്‍പ് ഇയാള്‍ സുഹൃത്തുക്കളോട് പറയുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് മണിക്കൂറുകള്‍ക്ക് ഉള്ളില്‍ ഇയാളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുന്നത്.

സംഭവത്തില്‍ അസാധാരണ മരണത്തിന് കേസെടുത്തതായി പൊലീസ് വ്യക്തമാക്കി. സ്വന്തം ഭാര്യയെ കൊലപ്പെടുത്തിയ വ്യക്തിയാണ് ഇയാള്‍. കൊലപാതക കുറ്റത്തിന് കൃഷ്ണമൂര്‍ത്തിയെ കോടതി ശിക്ഷിക്കുകയും ചെയ്തിരുന്നു. കുടുംബ വഴക്കിനെ തുടര്‍ന്നായിരുന്നു ഇയാള്‍ ഭാര്യയെ കൊലപ്പെടുത്തിയത്. തുടര്‍ന്ന് ആറ് മാസം മുന്‍പാണ് ഇയാള്‍ ജയില്‍ മോചിതനാകുന്നത്. അതിനു ശേഷമാണ് സ്വര്‍ഗ്ഗം കിട്ടുമെന്ന അന്ധവിശ്വാസത്തില്‍ ആത്മഹത്യ ചെയ്തത്.

Print Friendly, PDF & Email

Leave a Comment

More News