കാരന്തൂർ: പാലക്കാട് നിയമസഭ ഉപതിരഞ്ഞെടുപ്പ് യു ഡി എഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരെ സന്ദർശിച്ചു. രാവിലെ 6 മണിക്ക് മർകസിൽ നടന്ന കൂടിക്കാഴ്ച അരമണിക്കൂറോളം നീണ്ടു. തിരഞ്ഞെടുപ്പിന് മുമ്പായി അനുഗ്രഹം വാങ്ങാൻ എത്തിയതാണെന്നും എല്ലാവർക്കും ഇടമുള്ള കേന്ദ്രമാണ് മർകസ് എന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. ഡി സി സി പ്രസിഡന്റ് കെ പ്രവീൺകുമാർ, അബ്ദു റഹ്‌മാൻ എടക്കുനി, അബ്ദുൽ ജബ്ബാർ നരിക്കുനി എന്നിവർ സന്നിഹിതരായിരുന്നു. ഏതാനും ദിവസങ്ങൾക്ക് മുമ്പ് പാലക്കാട്ടെ ഇടതുപക്ഷ സ്ഥാനാർഥി ഡോ. പി സരിനും കാന്തപുരത്തെ സന്ദർശിച്ചിരുന്നു.
More News
-
ഹജ്ജ് കമ്മിറ്റി ചെയർമാന് സഖാഫി ശൂറ ഉപഹാരം നൽകി
കാരന്തൂർ: 2024-27 വർഷത്തെ കേരള ഹജ്ജ് കമ്മിറ്റി ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട ജാമിഅ മർകസ് പ്രൊ-ചാൻസിലർ അഡ്വ. ഹുസൈൻ സഖാഫി ചുള്ളിക്കോടിനെ സഖാഫി... -
കേരളത്തിൽ നിന്നുള്ള തീർഥാടനം കൂടുതൽ സുഗമമാക്കുന്നതിന് പ്രഥമ പരിഗണന: അഡ്വ. ഹുസൈൻ സഖാഫി ചുള്ളിക്കോട്
കോഴിക്കോട്: കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ 2024-27 വർഷത്തെ ചെയർമാനായി ഐകകണ്ഠ്യേന തിരഞ്ഞെടുക്കപ്പെട്ട സമസ്ത കേരള ജംഇയ്യത്തുൽ ഉലമ മുശാവറ അംഗവും... -
അഡ്വ. ഹുസൈൻ സഖാഫി ചുള്ളിക്കോട് ഹജ്ജ് കമ്മിറ്റി ചെയർമാൻ
തിരുവനന്തപുരം: 2024-27 വർഷത്തേക്കുള്ള സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ ആയി അഡ്വ. ഹുസൈൻ സഖാഫി ചുള്ളിക്കോട് ഐകകണ്ഠ്യേന തിരഞ്ഞെടുക്കപ്പെട്ടു. ഹജ്ജ് കമ്മിറ്റി...