തിരുവനന്തപുരം: മുനമ്പത്തെ 610 കുടുംബങ്ങളുടെ ഭൂമിക്ക് മേല്‍ ദുഷ്ട ലാക്കോടെ, അടിസ്ഥാന രഹിതമായ അവകാശവാദങ്ങള്‍ ഉന്നയിച്ച വഖഫ് ബോര്‍ഡ്, അത് വഖഫ് ഭൂമിയല്ല എന്ന് വൃക്തമായ സാഹചര്യത്തില്‍, കേരളീയ സമൂഹത്തോട് ക്ഷമ ചോദിച്ച് അവകാശവാദങ്ങളില്‍ നിന്നും പിന്മാറണമെന്ന് കേരളാ കോണ്‍ഗ്രസ്സ് (എം) സംസ്ഥാന ജനറല്‍ സ്വെകട്ടറി കെ. ആനന്ദകുമാര്‍ അവശ്യപ്പെട്ടു.
ജനങ്ങള്‍ പണം കൊടുത്ത്; ആധാരം രജിസ്റ്റര്‍ ചെയ്ത്, കരമടച്ച് പതിറ്റാണ്ടുകളായി താമസിക്കുന്ന ഭൂമി, വ്യാജ അവകാശവാദങ്ങള്‍ ഉന്നയിച്ച് കവര്‍ന്നെടുക്കുവാന്‍, സര്‍ക്കാര്‍ സംവിധാനമായ വഖഫ് ബോര്‍ഡ് ശ്രമിക്കുന്നത് തികച്ചും അപലപനീയമാണ്.
വഖഫ് ബോര്‍ഡിന്റെ ഈ കുത്സിത ശ്രമം മൂലം, ഒരു സമൂഹത്തെയാകെ സര്‍ക്കാരിനും പൊതുപ്രവര്‍ത്തകര്‍ക്കും എതിരാക്കുകയും, വര്‍ഗ്ഗീയ ശക്തികള്‍ക്ക് മുതലെടുക്കാന്‍ അവസരം സൃഷ്ടിക്കുകയും ആണ് ചെയ്തിരിക്കുന്നത്. വഖഫ് ബോര്‍ഡിന്റെ തെറ്റായ നീക്കങ്ങളെ, പരബോധമുള്ള മുസ്ലിം സഹോദരങ്ങളോ, സംഘടനകളോ പോലും അംഗീകരിക്കുന്നുമില്ല.
മുനമ്പത്തെ നിസ്സഹായരായ, നിരാലംബരായ ജനങ്ങളുടെ, നിലനില്പിനെ ബാധിക്കുന്ന വിഷയത്തില്‍ ഇടപെടാന്‍, ഭരണപക്ഷത്തും പ്രതിപക്ഷത്തുമുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ മടിച്ചു നിന്നപ്പോള്‍, സ്ഥലം സന്ദര്‍ശിച്ച് ജനങ്ങളെ ആശ്വസിപ്പിക്കുകയും, കൃത്യവും ശക്തവുമായ നിലപാട് സ്വീകരിക്കുകയും ചെയ്ത, കേരളാ കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി അഭിനന്ദനം അര്‍ഹിക്കുന്നു.
ഇല്ലാത്ത അവകാശവാദം ഉന്നയിച്ച് ജനങ്ങളുടെ മേല്‍ കുതിരകയറാന്‍ ശ്രമിക്കുന്ന, കേരളത്തിലെ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്ന, വഖഫ് ബോര്‍ഡിനെ, സര്‍ക്കാര്‍ കര്‍ശനമായി താക്കീത് ചെയ്യണമെന്നും കെ. ആനന്ദകുമാര്‍ അവശ്യപ്പെട്ടു.
കെ. ആനന്ദകുമാര്‍
ജനറല്‍ സെക്രട്ടറി, കേരളാ കോണ്‍ഗ്രസ് (എം)