സം‌വിധായകന്‍ രഞ്ജിത്തിനെതിരെയുള്ള പീഡന കേസ്: കോഴിക്കോട് സ്വദേശിയായ പരാതിക്കാരന്റെ മൊഴിയെടുത്തു

നടനും സംവിധായകനുമായ രഞ്ജിത്തിനെതിരായ പീഡനക്കേസിൽ പരാതിക്കാരന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി. ബംഗളൂരു എയർപോർട്ട് പോലീസാണ് മൊഴിയെടുത്തത്. പീഡനക്കേസ് അന്വേഷിക്കുന്ന മല്ലികാർജുൻ്റെ നേതൃത്വത്തില്‍ നടത്തിയ മൊഴിയെടുപ്പ് പൂർത്തിയാക്കിയ ശേഷം മൊഴി വിശദമായി പരിശോധിക്കുമെന്നും രഞ്ജിത്തിനെ ചോദ്യം ചെയ്യാൻ വിളിപ്പിക്കുമെന്നും പൊലീസ് അറിയിച്ചു.

കോഴിക്കോട് സ്വദേശിയായ യുവാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ബംഗളൂരു ദേവനഹള്ളി സബ് ഡിവിഷന് കീഴിലുള്ള എയർപോർട്ട് പോലീസ് സ്റ്റേഷനിൽ ആണ് രഞ്ജിത്തിനെതിരെ ആസ്വാഭാവിക ലൈംഗിക പീഡനം, ഐടി ആക്ട് പ്രകാരം സ്വകാര്യത ഹനിക്കൽ എന്നീ വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

രഞ്ജിത്തിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ‘ബാവൂട്ടിയുടെ നാമത്തിൽ’ എന്ന സിനിമയുടെ ചിത്രീകരണത്തിന് 2012 യുവാവിനെ ബംഗളൂരുവിലെ പഞ്ചനക്ഷത്ര ഹോട്ടലിലേക്ക് വിളിച്ചു വരുത്തിയും അസ്വാഭാവിക ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നും ചിത്രങ്ങൾ പകർത്തിയെന്നുമാണ് രഞ്ജിത്തിനെരെയുള്ള ആരോപണം.

കോഴിക്കോട് സ്വദേശിയായ യുവാവിന്റെ പരാതിയിൽ കോഴിക്കോട് കസബ പോലീസ് രജിസ്റ്റർ ചെയ്ത കേസ് സംഭവം ബംഗളൂരുവിൽ നടന്ന മൊഴിയുടെ അടിസ്ഥാനത്തിൽ കർണാടക പോലീസിന് കൈമാറുകയും കർണാടക ഡിജിപി കേരള പോലീസിൽ നിന്ന് ലഭിച്ച കത്തിന്റെ അടിസ്ഥാനത്തിൽ ദേവനഹള്ളി പോലീസിനോട് കേസ് രജിസ്റ്റർ ചെയ്യാൻ നിർദ്ദേശം നൽകുകയും ആയിരുന്നു.

Print Friendly, PDF & Email

Leave a Comment

More News